അറബികളെ കൂട്ടത്തോടെ സ്വീകരിക്കാന്‍ ചൈന; സൗദി, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ രാജ്യക്കാര്‍ക്ക് ഇളവ്
ബീജിങ്: വിദേശികളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ പദ്ധതികള്‍ ഓരോ രാജ്യങ്ങളും നടപ്പാക്കാറുണ്ട്. അതിലൊന്നാണ് വിസ ഇല്ലാതെ വരാനും തിരിച്ചുപോകാനും അവസരം ഒരുക്കുക എന്നത്. ഇന്ത്യയ്ക്കാര്‍ക്ക് ഇത്തരത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 58 രാജ്യങ്ങളുണ്ട്. കഴിഞ്ഞ ദിവസം ചൈന ജിസിസി രാജ്യങ്ങള്‍ക്ക് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്.
കുവൈത്ത്, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ചൈന വിസ ഫ്രീ എന്‍ട്രി അനുമതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 9 മുതല്‍ തുടങ്ങുന്ന ഇളവ് ഒരു വര്‍ഷം നീളും. അതായത്, ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ചൈനയിലേക്ക് വരാന്‍ വിസ ആവശ്യമില്ല. അവര്‍ക്ക് ചൈനയിലെത്തി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ക്കുകയും ബന്ധുക്കളെ കാണുകയും ചെയ്യാം. ബിസിനസ് മേഖലയിലും ഇടപെടാം.

ഒരു തവണ എത്തിയാല്‍ 30 ദിവസം താമസിക്കാനാണ് ചൈന അനുമതി നല്‍കുക. പിന്നീട് തിരിച്ചുപോയ ശേഷം വരികയും ചെയ്യാം. അങ്ങനെ വിദേശികള്‍ വരികയും പോകുകയും ചെയ്യുന്നത് ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. യുഎഇ, ഖത്തര്‍ എന്നീ ജിസിസി രാജ്യങ്ങള്‍ക്ക് നേരത്തെ വിസ ഫ്രീ എന്‍ട്രി അനുമതി ചൈന നല്‍കിയിുരന്നു.
ഇന്ത്യയ്ക്കാര്‍ക്ക് പോകാവുന്ന രാജ്യങ്ങള്‍
ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ എന്‍ട്രി നല്‍കുന്ന പ്രമുഖ രാജ്യങ്ങള്‍ താരതമ്യേന കുറവാണ്. ഓരോ രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ടിന് നല്‍കുന്ന റാങ്ക് അടിസ്ഥാനമാക്കിയാണ് ഇത്തരം ഇളവുകള്‍ അനുവദിക്കുക. 'ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2025' പ്രകാരം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് റാങ്ക് 81 ആണ്. കഴിഞ്ഞ വര്‍ഷം 80 ആയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ വരാന്‍ 58 രാജ്യങ്ങള്‍ മാത്രമേ അനുമതി നല്‍കുന്നുള്ളൂ.
ടൂറിസ്റ്റുകള്‍ കൂടുതലായി പോകാറുള്ള ഇന്തോനേഷ്യ, മൗറീഷ്യസ്, കെനിയ, മാലദ്വീപ്, തായ്‌ലാന്റ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യക്കാര്‍ക്ക് വിസ ഫ്രീ എന്‍ട്രി അനുമതി നല്‍കുന്നുണ്ട്. മാത്രമല്ല, സാഹസിക ടൂറിസത്തിന് പേരുകേട്ട ഫിജി, മഡഗാസ്‌കര്‍, ലാവോസ്, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇളവ് നല്‍കുന്നു. ഇന്ത്യക്കാര്‍ക്ക് അനുമതി നല്‍കുന്ന ചില രാജ്യങ്ങള്‍ വിസ ഓണ്‍ അറൈവല്‍ ഇളവാണ് നല്‍കുന്നത്.
അംഗോള, ബാര്‍ബഡോസ്, ഭൂട്ടാന്‍, ബൊളീവിയ, ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകള്‍, ബുറുണ്ടി, കംബോഡിയ, കാപെ വെര്‍ദെ ദ്വീപുകള്‍, കുക് ദ്വീപുകള്‍, ജിബൂത്തി, ഡൊമിനിക്ക, എത്യോപ്യ, ഫിജി, ഗ്രനാഡ, ഗിനിയ-ബിസ്സോ, ഹെയ്തി, ഇന്തോനേഷ്യ, ഇറാന്‍, ജമനിക്ക, ജോര്‍ദാന്‍, കസാഖിസ്താന്‍, കെനിയ, കിരിബാത്തി, ലാവോസ്, മക്കാവു, മഡഗാസ്‌കര്‍, മലേഷ്യ, മാലദ്വീപ്...
മാര്‍ഷല്‍ ദ്വീപുകള്‍, മൗറീഷ്യസ്, മൈക്രോനേഷ്യ, മംഗോളിയ, മോണ്‍സറാത്ത്, മൊസാംബിക്, മ്യാന്‍മര്‍, നമീബിയ, നേപ്പാള്‍, നിയു, പലാവു ദ്വീപുകള്‍, ഖത്തര്‍, റുവാണ്ട, സമോവ, സെനഗല്‍, സീഷല്‍സ്, സിയറ ലിയോണി, സൊമാലിയ, ശ്രീലങ്ക, സെന്റ്. കിറ്റ്‌സ് ആന്റ് നെവിസ്, സെന്റ് ലുസിയ, സെന്റ്. വിന്‍സെന്റ് ആന്റ് ഗ്രനാഡിനസ്, താന്‍സാനിയ, തായ്‌ലാന്റ്, തൈമൂര്‍-ലെസ്റ്റി, ട്രിനിഡാഡ് ആന്റ് ടുബാഗോ, തുവാലു, വനുവാതു, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ അനുമതി നല്‍കുന്നത്.












Click it and Unblock the Notifications