സൗദിയ്‌ക്കെതിരായ ഹൂതി ആക്രമണം; സൗദിയ പൈലറ്റടക്കം 3 പേര്‍ കൊല്ലപ്പെട്ടു

ഇന്നലെ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണങ്ങളില്‍ മൂന്ന് സൗദി അറേബ്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി സൗദിയിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനത്താവളത്തിലെ സൗകര്യങ്ങളെയും സൗദിയയുടെ ഒരു വിമാനത്തെയുമാണ് ആക്രമണകാരികള്‍ ലക്ഷ്യമിട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തങ്ങളുടെ ജീവനക്കാരനായ ക്യാപ്റ്റന്‍ ഹമൂദ് അലി അല്‍-കല്‍താമി ആണെന്ന് സൗദിയ സ്ഥിരീകരിച്ചു.

അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളെക്കുറിച്ച് എയര്‍ലൈന്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന തങ്ങളുടെ ഒരു വിമാനത്തിന് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചുവെന്നും വിമാനത്തില്‍ യാത്രക്കാരാരും ഉണ്ടായിരുന്നില്ല എന്നും എയര്‍ലൈന്‍ പറഞ്ഞു.

Saudia Pilot

വ്യാഴാഴ്ച കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് രണ്ട് ആക്രമണങ്ങള്‍ നടന്നതായി സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പറഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം. ആദ്യ ആക്രമണം വിമാനത്താവള സൗകര്യങ്ങളെ ലക്ഷ്യം വച്ചായിരുന്നുവെന്നും രണ്ടാമത്തേത് സൗദിയ വിമാനത്തെ ലക്ഷ്യം വച്ചായിരുന്നുവെന്നും ജിഎസിഎ പറഞ്ഞു.

ആക്രമണങ്ങളില്‍ സൗദിയ പൈലറ്റിനെ കൂടാതെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെടുകയും നിരവധി സൗദി പൗരന്മാര്‍ക്കും വ്യത്യസ്ത രാജ്യങ്ങളിലെ താമസക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തതായി അതോറിറ്റി പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം ഭൗതികമായ നാശനഷ്ടങ്ങള്‍ക്കും കാരണമായതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. വിമാന സര്‍വീസുകളും പ്രവര്‍ത്തനങ്ങളും ഒക്ടോബര്‍ 8-ന് വൈകുന്നേരം 6 മണിയോടെ സാധാരണ നിലയിലായതായി സൗദിയ അറിയിച്ചു. കിംഗ് ഖാലിദ് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം ക്യാപ്റ്റന്‍ ഹമൂദ് അലി അല്‍-കല്‍താമിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിന് എയര്‍ലൈന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും, ദേശീയ വിമാനക്കമ്പനിയിലെ സേവനകാലയളവില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെയും സഹപ്രവര്‍ത്തകരില്‍ അദ്ദേഹം ചെലുത്തിയ സ്വാധീനത്തെയും പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു.

സൗദി അറേബ്യയുടെ ആകാശത്ത് പറക്കുന്ന വിമാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. റിയാദ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. പല വിമാനക്കമ്പനികളും റിയാദിലേക്കുള്ള സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+