സമഗ്ര വോട്ടർപട്ടിക; പട്ടികയിൽനിന്നു പുറത്താകുമെന്ന ആശങ്കയിൽ പ്രവാസികൾ
സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചില നടപടികൾ ലഘൂകരിച്ചെങ്കിലും ആശങ്ക മാറാതെ പ്രവാസികൾ. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനു പൂരിപ്പിച്ചു നൽകേണ്ട ഫോം 6 എയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാണ് പലരെയും ആശങ്കയിലാക്കുന്നത്. ഇതിൽ ജന്മസ്ഥലം പൂരിപ്പിച്ചു നൽകണം. നിലവിൽ ഇതിൽ ഇന്ത്യയിലെ സ്ഥലങ്ങൾ മാത്രമാണ് രേഖപ്പെടുത്താനാകുന്നത്.
വിദേശത്തു ജനിച്ച ലക്ഷക്കണക്കിനു പ്രവാസികൾ വോട്ടർ പട്ടികയിൽനിന്നു പുറത്താകാൻ ഇതു കാരണമാകുമോ എന്നതാണ് ആശങ്ക. കഴിഞ്ഞദിവസം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രവാസി സംഘടനകൾ വിഷയം ഉന്നയിച്ചിരുന്നു. ഇത് പരിഹരിക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും അതിനു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ വേണ്ടിവരും. എസ്ഐആറുമായി ബന്ധപ്പെട്ട ഹിയറിങ്ങിനു പ്രവാസികൾ നേരിട്ടു ഹാജരാകണമെന്നായിരുന്നു നേരത്തേയുള്ള നിബന്ധന.

എന്നാൽ, നേരിട്ട് ഹാജരാകാതെ രേഖകൾ നൽകി പരിശോധന പൂർത്തിയാക്കാമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചിരുന്നു. രേഖകൾ തൃപ്തികരമെങ്കിൽ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്കും അസി.ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്കും ഉടൻ നടപടി പൂർത്തിയാക്കാനുള്ള സംവിധാനം നിലവിൽ വരികയും ചെയ്തു.ഈ മാറ്റം പ്രാവർത്തികമായത് പ്രവാസികൾക്കു വലിയ ആശ്വാസമാണ്. അല്ലാത്തപക്ഷം, ഹിയറിങ്ങിനു മാത്രമായി പ്രവാസികൾ നാട്ടിലെത്തേണ്ട സ്ഥിതിയായിരുന്നു. അതിനു കഴിയാത്തവർ പുറത്താകുകയും ചെയ്യുമായിരുന്നു.
വിദേശത്തു ജനിച്ചവർക്കു ജന്മസ്ഥലം രേഖപ്പെടുത്താനുള്ള സംവിധാനം ഫോം 6 എയിൽ നൽകിയില്ലെങ്കിൽ പുതുതലമുറ പ്രവാസികളിൽ അഞ്ചു ലക്ഷം പേർക്കെങ്കിലും വോട്ടവകാശം ലഭിക്കാതെ വരുമെന്നാണ് സംഘടനകൾ പങ്കുവയ്ക്കുന്ന ആശങ്ക. ഇക്കാര്യത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ. അടുത്ത മാസം 21ന് ആണ് എസ്ഐആർ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പുറത്തുവരുന്നത്.
ലക്ഷക്കണക്കിനു പ്രവാസികളുള്ള മലപ്പുറം ജില്ലയിൽ തദ്ദേശ വോട്ടർപട്ടികയിലെ പ്രവാസി വോട്ടർമാരുടെ എണ്ണം 602 ആയിരുന്നു. ഫോം 6 എ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേരു ചേർത്തവരെയാണ് പ്രവാസി വോട്ടർമാരായി പരിഗണിക്കുന്നത്. സംസ്ഥാനത്തു കൂടുതൽ പ്രവാസികളും സാധാരണ വോട്ടർമാരായി തന്നെയാണ് പട്ടികയിൽ പേരു ചേർക്കുന്നത്.
അതു കൊണ്ടാണ് പ്രവാസി വോട്ടർമാരുടെ എണ്ണം കുറയുന്നതെന്നു സംഘടനകൾ പറയുന്നു. എന്നാൽ, എസ്ഐആർ വന്നതോടെ വിദേശത്തു ജോലി ചെയ്യുന്ന, സാധാരണ വോട്ടർമാരായി പേരു ചേർത്ത ഒട്ടേറെപ്പേർ പ്രതിസന്ധിയിലായി. ഇവർക്കു നേരിട്ട് ഹാജരാകാതെ ഹിയറിങ്ങിൽ ബന്ധുക്കൾ വഴി രേഖകൾ ഹാജരാക്കാമെങ്കിലും പലരും പുറത്താകാനുള്ള സാധ്യതയുണ്ട്. ഇങ്ങനെ പുറത്തായവർക്കും ഇതുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാത്ത പ്രവാസികൾക്കും ഫോം 6എ ഉപയോഗിച്ച് ഇപ്പോൾ പേരു ചേർക്കാം. എസ്ഐആർ നടപടിക്രമം തുടങ്ങിയതിനുശേഷം ഒരു ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് ഫോം 6 എ പ്രകാരം പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയത്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications