യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ
ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിൽ പ്രവർത്തിക്കുന്ന ഷാർജ ഇന്ത്യൻ സ്കൂളുകളിൽ വിവിധ അധ്യാപക, അധ്യാപകേതര തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഏപ്രിൽ 1 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
പ്രധാന തസ്തികകൾ
കാറ്റഗറി എ (അധ്യാപകർ): ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഹിന്ദി, സോഷ്യൽ സ്റ്റഡീസ്, മലയാളം, കൊമേഴ്സ് (PGT മാത്രം), അറബിക്, ഇസ്‌ലാമിക് ടീച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ, സ്പെഷ്യൽ എജ്യുക്കേറ്റർ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, മ്യൂസിക്, ഐസിടി-സ്റ്റെം (ICT-STEM) ടീച്ചർ, കെജി അധ്യാപകർ.
കാറ്റഗറി ബി (അധ്യാപകേതര ജീവനക്കാർ): ഓഫീസ് സെക്രട്ടറി, ലൈബ്രേറിയൻ.

യോഗ്യതാ മാനദണ്ഡങ്ങൾ
അധ്യാപകർ: അപേക്ഷിക്കുന്ന വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ബി.എഡ് (B.Ed) നിർബന്ധമാണ്. സിബിഎസ്ഇ സ്കൂളുകളിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഐസിടി-സ്റ്റെം: കംപ്യൂട്ടർ സയൻസ് ബിരുദവും പൈത്തൺ (Python), റോബട്ടിക്സ് എന്നിവയിൽ പ്രാവീണ്യവും വേണം.
കെജി ടീച്ചർ: ഏർലി ചൈൽഡ്ഹുഡ് എജ്യുക്കേഷനിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസം: ബിരുദങ്ങൾ റെഗുലർ കോളജുകളിൽ നിന്ന് നേരിട്ട് പഠിച്ചു നേടിയവ ആയിരിക്കണം. ഓപൺ യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഡിസ്റ്റൻസ് എജ്യുക്കേഷൻ വഴി പഠിച്ചവരെ പരിഗണിക്കില്ല.
മറ്റ് ശ്രദ്ധേിക്കേണ്ടതായ കാര്യങ്ങൾ
ടിജിടി (TGT) തസ്തികയിലേക്ക് 1 മുതൽ 8 വരെ ക്ലാസുകളിലും, പിജിടി (PGT) തസ്തികയിലേക്ക് 9 മുതൽ 12 വരെ ക്ലാസുകളിലുമാണ് നിയമനം നടക്കുന്നത്. മികച്ച ആശയവിനിമയ ശേഷിയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മുൻഗണന ലഭിക്കും. സർട്ടിഫിക്കറ്റുകൾ യുഎഇ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയതായിരിക്കണം. സന്ദർശക വീസയിലുള്ളവർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
താല്പര്യമുള്ളവർക്ക് സ്കൂളിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sissharjah.com വഴി നേരിട്ട് അപേക്ഷിക്കാവുന്നതാണ്. മറ്റ് ഏജൻസികൾ വഴിയുള്ള അപേക്ഷകൾ സ്വീകരിക്കില്ല.












Click it and Unblock the Notifications