ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ സലാഹ് പുതിയ കുവൈറ്റ് പ്രധാനമന്ത്രി
കുവൈറ്റ്സിറ്റി: കുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിനെ നിയമിച്ചു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് സബാഹ് അൽ സലേം അൽ സബാഹിൻ്റെ രാജി കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഏപ്രിൽ 7 ന് അംഗീകരിച്ചിരുന്നു. ഏപ്രിൽ ആറിനായിരുന്നു ഷെയ്ഖ് മുഹമ്മദ് മന്ത്രിസഭ രാജി സമർപ്പിച്ചത്. ഏപ്രിൽ നാലിനാണ് പുതിയ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്.

പുതിയ പ്രധാനമന്ത്രി കുവൈറ്റിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ് .1976-ൽ ഇല്ലിനോയിസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയത്. തുടർന്ന് കുവൈറ്റ് ഫിനാൻസ് സെൻ്റർ, സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ബർഗൻ ബാങ്കിൻ്റെ ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2021 മുതല്‍ ക്രൗണ്‍സ് പ്രിന്‍സ് കോടതിയുടെ തലവനായി പ്രവർത്തിച്ചിരുന്നു. 2009-ല്‍ എണ്ണ മന്ത്രിയും വാര്‍ത്താവിതരണ മന്ത്രിയുമായി പ്രവർത്തിച്ചു. രണ്ട് വര്‍ഷം ഈ പദവി വഹിച്ചിരുന്നു. 2005 മുതല്‍ 2007 വരെ ആരോഗ്യ മന്ത്രിയായിരുന്നു. 1999 മുതല്‍ 2006 വരെ ഗതാഗത മന്ത്രിയായും 2003 മുതല്‍ 2005 വരെ ആസൂത്രണ മന്ത്രിയും ഭരണ വികസന കാര്യ സഹമന്ത്രിയും 1999 ലും 2001 ലും ധനമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം പുതിയ മന്ത്രിസഭ രൂപികരിക്കുന്നതിനായി മന്ത്രിമാരുടെ പട്ടിക സമർപ്പിക്കാൻ പ്രധാനമന്ത്രിയോട് അമീർ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ അസംബ്ലിയെ ഇക്കാര്യം അറിയിക്കണം. അതിനിടെ ഞായറാഴ്ച, കുവൈറ്റിലെ 50 എംപിമാരിൽ 41 പേരും ദേശീയ അസംബ്ലിക്കുള്ളിൽ അനൗപചാരികമായി യോഗം ചേരുകയും വരാനിരിക്കുന്ന സമ്മേളനത്തിൻ്റെ അജണ്ട അംഗീകരിക്കുകയും ചെയ്തിരുന്നു. കുവൈത്തികൾക്കുള്ള ജീവിതച്ചെലവ് അലവൻസ് ഉയർത്തുക, തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമം ഭേദഗതി ചെയ്യുക, പൗരത്വ പ്രശ്‌നങ്ങളിലേക്ക് ജുഡീഷ്യറിയുടെ അധികാരം വ്യാപിപ്പിക്കുക എന്നിവയായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്.
ചില നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ സർക്കാർ രൂപീകരിക്കാൻ തയ്യാല്ലെന്ന് ഷെയ്ഖ് ഡോ മുഹമ്മദ് നിലപാട് നിലപാടെടുത്തെന്ന റിപ്പോർട്ടുകൾക്കിടയിലായിരുന്നു കൂടിക്കാഴ്ച. അതേസമയം പാര്‍ലമെന്റിന്റെ ഉദ്ഘാടന സമ്മേളനം ഏപ്രില്‍ 17 ന് നടത്താനായിരുന്നു കുവൈറ്റ് അമീറിന്റെ നേരത്തേയുള്ള തീരുമാനം. എന്നാൽ മെയ് 14 ലേക്ക് മാറ്റാൻ അമീർ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications