Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ യുവതയ്ക്ക് ആവേശം; ശൈഖ് ഹംദാന്‍ ഇനി പ്രതിരോധ മന്ത്രി... മന്ത്രിസഭയില്‍ പുതിയ മാറ്റങ്ങള്‍

ദുബായ്: യുഎഇ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയതായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. രാജ്യത്തെ യുവജനങ്ങള്‍ക്ക് ആവേശമായ ദുബായ് കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പുതിയ പ്രതിരോധ മന്ത്രി. വലിയ മാറ്റങ്ങളാണ് യുഎഇ മന്ത്രിസഭയില്‍ വന്നിരിക്കുന്നത്. ആലിയ അബ്ദുല്ല അല്‍ മസ്രൂയി സംരംഭക വകുപ്പില്‍ സഹമന്ത്രിയാകും.

2008 മുതല്‍ ദുബായ് കിരീടവകാശിയാണ് ശൈഖ് ഹംദാന്‍. അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശൈഖ് ഹംദാന്റെ ഓരോ പോസ്റ്റും വൈറലാണ്. ഇന്‍സ്റ്റഗ്രാമില്‍ 16.4 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള വ്യക്തിയാണ് 41കാരനായ ഹംദാന്‍. യുഎഇയിലെ പുതിയ മന്ത്രിമാരുടെ വിവരങ്ങള്‍ അറിയാം...

uae minister Sheikh Hamdan

ശൈഖ് ഹംദാന്റെ പുതിയ പദവി തന്നെയാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രിയായതോടെ വിദേശരാജ്യങ്ങളുമായുള്ള നിര്‍ണായക ചര്‍ച്ചകളില്‍ ശൈഖ് ഹംദാന്‍ ഭാഗമാകേണ്ടി വരും. യമന്‍, ഇറാന്‍ രാജ്യങ്ങളുമായി ചില അസ്വാരസ്യങ്ങള്‍ അതിര്‍ത്തി വിഷയത്തില്‍ നിലനില്‍ക്കെയാണ് ശൈഖ് ഹംദാന്റെ നിയമനം എന്നതും എടുത്തു പറയണം.

യുഎഇയുടെ ഉപപ്രധാനമന്ത്രിമാരില്‍ ഒരാള്‍ കൂടിയാണ് ഇനി ശൈഖ് ഹംദാന്‍. സോഷ്യല്‍ മീഡിയയില്‍ ഫസ്സ എന്ന പേരില്‍ അറിയപ്പെടുന്ന ഹംദാന്റെ ജനകീയ ഇടപെടലുകള്‍ യുഎഇ യുവജനങ്ങള്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. കുടുംബ ചിത്രവും ഹംദാന്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പങ്കുവച്ചിരുന്നു. ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇയുടെ ഉപപ്രധാനമന്ത്രിയായും നിയമിച്ചിട്ടുണ്ട്. അദ്ദേഹം വിദേശകാര്യമന്ത്രിയുമാണ്.

സാറ അല്‍ അമിരിയാണ് പുതിയ വിദ്യഭ്യാസ മന്ത്രി. അബ്ദുറഹ്മാന്‍ അല്‍ അവാര്‍ ശാസ്ത്ര ഗവേഷണ, ഉന്നത വിദ്യാഭ്യാസ ആക്ടിങ് മന്ത്രിയാകും. കായിക മന്ത്രിയായി അഹമ്മദ് ബില്‍ഹൂല്‍ ചുമതലയേല്‍ക്കും. പുതിയ ദൗത്യമേല്‍പ്പിച്ചതിലുള്ള നന്ദി ശൈഖ് ഹംദാന്‍ പ്രകടിപ്പിച്ചു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദിയുണ്ടെന്ന് ഹംദാന്‍ എക്‌സില്‍ കുറിച്ചു.

ശൈഖ് സായിദിന്റെയും ശൈഖ് റാഷിദിന്റെയും പാത പിന്തുടര്‍ന്ന് ജനങ്ങളെ സേവിക്കുമെന്ന് ഹംദാന്‍ വ്യക്തമാക്കി. യുഎഇയുടെ പതാക അത്യുന്നതങ്ങളില്‍ പാറിക്കളിക്കുമെന്ന് ഉറപ്പ് നല്‍കുന്നു. രാജ്യത്തിന്റെ വികസനത്തിനും മികച്ച ഭാവിക്കും വേണ്ടി ആത്മര്‍ഥതയോടെ പ്രവര്‍ത്തിക്കും. വിജയവും മാര്‍ഗദര്‍ശനവും നല്‍കേണമേ അല്ലാഹ്- എന്നായിരുന്നു ശൈഖ് ഹംദാന്റെ കുറിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+