Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ തീരത്ത് കപ്പലിന് നേരെ 'ആക്രമണം'; തീപിടിച്ചു, ഹോര്‍മുസ് വഴി മറ്റൊരു കപ്പല്‍ സഞ്ചരിച്ചു, പ്രതീക്ഷ

ദോഹ: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയ്ക്കിടെ ആശങ്കയും സന്തോഷവും നിറയുന്ന വാര്‍ത്തകള്‍. ഖത്തര്‍ തീരത്ത് ഒരു കപ്പലിന് നേരെ ആക്രമണം ഉണ്ടായി എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സൈന്യത്തെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍. ഒരു വസ്തു കപ്പലിനെ ഇടിച്ചെന്നും കപ്പലില്‍ തീപിടിത്തം ഉണ്ടായി എന്നുമാണ് വിവരം.

ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ ഇല്ല എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. എങ്കിലും ഭീഷണി നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാണ്. അതിനിടെ, ഖത്തറിന്റെ എല്‍എന്‍ജി ചരക്കു കപ്പല്‍ ആദ്യമായി ഹോര്‍മുസ് പാത വഴി സഞ്ചരിച്ചു. യുദ്ധംതുടങ്ങിയ ശേഷം ഇതുവരെ ഖത്തറില്‍ നിന്നുള്ള വാതക കപ്പലുകള്‍ ഹോര്‍മുസ് വഴി യാത്ര ചെയ്തിരുന്നില്ല.

qatar coast ship catch fire

ഖത്തറില്‍ നിന്നുള്ള എണ്ണ ടാങ്കര്‍ ഹോര്‍മുസ് വഴി പാകിസ്താനിലേക്കാണ് സഞ്ചരിച്ചത്. യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളാണ് പാകിസ്താനും ഖത്തറും. ഇവരുടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് വഴി യാത്ര ചെയ്യാന്‍ ഇറാന്‍ അനുമതി നല്‍കിയിരുന്നു. അതിനിടെ യുഎഇക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത് ഭീതി പരത്തിയിട്ടുണ്ട്.

ഫെബ്രുവരി 28നാണ് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും യുദ്ധം തുടങ്ങിയത്. ഇപ്പോഴും സമാധാനം പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ല. അമേരിക്കയും ഇറാനും തമ്മില്‍ പലതവണ ചര്‍ച്ചകള്‍ നടന്നു. ഇപ്പോള്‍ പുതിയ സമാധാന നിര്‍ദേശങ്ങള്‍ അമേരിക്ക പാകിസ്താന്‍ വഴി ഇറാന് കൈമാറിയിട്ടുണ്ട്. ഇവയില്‍ ഇറാന്‍ നല്‍കുന്ന മറുപടിക്കായി കാത്തിരിക്കുകയാണ്. അമേരിക്കയും ഖത്തറും കഴിഞ്ഞ ദിവസം മിയാമിയില്‍ ചര്‍ച്ച നടത്തിയിരുന്നു.

23 നോട്ടിക്കല്‍ മൈല്‍ അകലെ

ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നിന്ന് 23 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിച്ചിരുന്ന കപ്പലിന് നേരെയാണ് പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. ആരാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമല്ല. ബ്രിട്ടീഷ് സേനയാണ് ഇക്കാര്യം പരസ്യമാക്കിയത്. ഖത്തറോ അമേരിക്കയോ ഇറാനോ പ്രതികരിച്ചിട്ടില്ല. ആക്രമണം കാരണം പരിസ്ഥിതിക്ക് കോട്ടമോ ആള്‍ നഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ബ്രിട്ടീഷ് സേന വ്യക്തമാക്കുന്നു.

ജിസിസി മേഖലയിലും പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലും ദുരൂഹ ആക്രമണങ്ങളും നടക്കുന്നുണ്ട്. ആരാണ് ഇതിന് പിന്നില്‍ എന്ന് വ്യക്തമല്ല. പല ആക്രമണങ്ങളും തങ്ങള്‍ നടത്തിയതല്ല എന്ന് ഇറാന്‍ പറയുന്നു. ആരാണ് ഇതിന് പിന്നില്‍ എന്ന ചോദ്യം ബാക്കിയാണ്. മേഖല സംഘര്‍ഷഭരിതമാണ് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണോ ഇതിന് പിന്നില്‍ എന്ന സംശയവും ബാക്കിയാണ്.

അമേരിക്ക യുദ്ധം തുടങ്ങിയ വേളയില്‍ ഇറാന്‍ തിരിച്ചടിച്ചത് ജിസിസി രാജ്യങ്ങളിലായിരുന്നു. അമേരിക്കയുടെ ഖത്തറിലുള്ള കേന്ദ്രങ്ങളും ഇറാന്‍ ആക്രമിച്ചു. ഖത്തറിലെ ഏറ്റവും വലിയ വാതക ഉല്‍പ്പാദന കേന്ദ്രത്തിന് നേരെയും ആക്രമണമുണ്ടായി. ഹോര്‍മുസ് പാത അടയ്ക്കുകയും ചെയ്തു. ഇതോടെയാണ് ഖത്തര്‍ വാതക കയറ്റുമതി നിര്‍ത്തിവച്ചത്. ഇപ്പോള്‍ വീണ്ടും കയറ്റുമതി ആരംഭിച്ചത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രതീക്ഷയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+