Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ നിന്ന് ഇറാനിലേക്ക് കപ്പല്‍; ഇരച്ചെത്തി അമേരിക്കന്‍ സൈനികര്‍, ആശങ്ക പരത്തി റിപ്പോര്‍ട്ട്

ദുബായ്: ചൈനയില്‍ നിന്ന് ചരക്കുമായി ഇറാനിലേക്ക് പുറപ്പെട്ട കപ്പല്‍ അമേരിക്കന്‍ സൈനികര്‍ പിടിച്ചുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. കടല്‍വഴിയുള്ള സൈനിക ഇടപെടലുകള്‍ അമേരിക്ക കടുപ്പിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ശ്രീലങ്കയില്‍ നിന്ന് ഏറെ ദൂരെ വച്ചാണ് കപ്പല്‍ പിടികൂടിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ വര്‍ഷങ്ങള്‍ക്കിടെ ചൈനയില്‍ നിന്ന് ഇറാനിലേക്ക് പോകുന്ന കപ്പല്‍ അമേരിക്ക പിടിക്കുന്നത് ആദ്യമാണ്. നവംബര്‍ അവസാനത്തിലാണ് ഈ സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വാര്‍ത്തയാകുന്നത്. അടുത്തിടെ വെനസ്വേലയിലും അമേരിക്കന്‍ നാവിക സേന കപ്പല്‍ പിടിച്ചെടുത്തിരുന്നു.

iran china ship-

അമേരിക്ക ഉപരോധം ചുമത്തിയ രാജ്യങ്ങളാണ് ഇറാനും വെനസ്വേലയും. ലോകത്തെ പ്രധാന എണ്ണ രാജ്യങ്ങളാണ് ഇവ രണ്ടും. ഇവരുടെ എണ്ണ കൂടി വിപണിയിലെത്തിയാല്‍ വില വലിയ തോതില്‍ കുറയും. ഇന്ത്യ ആഗ്രഹിക്കുന്നത് വില കുറയാനാണ്. കാരണം, ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

അമേരിക്കയുടെ ഇന്തോ-പസഫിക് കമാന്റ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ആയുധ നിര്‍മാണത്തിന് ഉപകരിക്കുന്ന വസ്തുക്കളാണ് കപ്പലില്‍ ഉണ്ടായിരുന്നത് എന്നാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോട്ടിലുള്ളത്. എന്നാല്‍ സിവിലിയന്‍ ആവശ്യത്തിനും സൈനിക ആവശ്യത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കളാണ് കപ്പലില്‍ ഉണ്ടായിരുന്നത് എന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അമേരിക്കയുടെ നടപടി ശരിയല്ലെന്ന് ചൈന

അതേസമയം, ചൈനയും ഇറാനും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇറാന്റെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. ഇറാനെതിരെ അമേരിക്ക ചുമത്തിയ ഉപരോധം നിയമവിരുദ്ധമാണ് എന്ന അഭിപ്രായമാണ് ചൈനയ്ക്കുള്ളത്. വെനസ്വേലയില്‍ എണ്ണ കപ്പല്‍ ആക്രമിച്ച അമേരിക്കയുടെ നടപടിയെ ചൈന അപലപിച്ചു. ഈ കപ്പല്‍ അമേരിക്ക ടെക്‌സാസ് തുറമുഖത്തേക്ക് കൊണ്ടുപോയിരുന്നു.

വെനസ്വേലയെ ഏത് സമയവും അമേരിക്ക ആക്രമിക്കുമെന്നാണ് പ്രചാരണം. തുടര്‍ച്ചയായി അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കുന്നതാണ് ഈ പ്രചാരണതത്തിന് കാരണം. വെനസ്വേലയില്‍ നിന്ന് അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നു എന്ന് ട്രംപ് ആരോപിച്ചിരുന്നു. പിന്നാലെയാണ് ബോട്ടുകള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയത്. എന്നാല്‍ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ പുറത്താക്കാനാണ് അമേരിക്കയുടെ നീക്കം എന്ന് വെനസ്വേല കുറ്റപ്പെടുത്തി.

വെനസ്വേലക്കെതിരെ അമേരിക്ക ചുമത്തുന്ന ഏകപക്ഷീയമായ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് എന്ന് ചൈന അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അംഗീകാരമില്ലാതെയാണ് അമേരിക്ക ഉപരോധം ചുമത്തുന്നത്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജയ്ക്കന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+