Get Updates
Get notified of breaking news, exclusive insights, and must-see stories!

എങ്ങും സ്മാർട്ട് സുരക്ഷ; മിനയിലെ തമ്പുകളിൽ ഇനി ഇലക്ട്രോണിക് നിരീക്ഷണം, റോ​ഡ് സുരക്ഷക്ക് സ്മാ​ർ​ട്ട് കൺ​ട്രോ​ൾ

ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി പ്രധാന സ്ഥലങ്ങളിലെല്ലാം സ്മാർട്ട് സുരക്ഷയാണ് സൗദി ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. മിനയിൽ തീർഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും തമ്പുകളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും കൂടുതൽ സുരക്ഷിതവും വ്യവസ്ഥാപിതവുമാക്കാൻ ഇതാദ്യമായി അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു.

തീർഥാടകരുടെ സഞ്ചാരപഥങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇലക്ട്രോണിക് സംവിധാനങ്ങൾ തമ്പുകളിൽ സജീവമാക്കുന്നത്. ഓരോ തമ്പുകളുടെയും കവാടങ്ങളിൽ തീർഥാടകർ പുറപ്പെടേണ്ട സമയം, തിരിച്ചെത്തേണ്ട സമയം, മറ്റ് പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കും. ഇത് തീർഥാടകർക്ക് തങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിനും പുണ്യസ്ഥലങ്ങളിലെ തിരക്ക് കുറച്ച് സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകമാകും.

tfrabiah-hajj-minister-1

പുണ്യസ്ഥലങ്ങളിൽ പാർപ്പിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഹജ്ജ് തീർഥാടകർക്കായി ഒരുക്കുന്ന താമസസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മന്ത്രി നേരിട്ടെത്തി വിലയിരുത്തി. ഹജ്ജ് സീസണിന് മുന്നോടിയായി മന്ത്രാലയം നടത്തിവരുന്ന തുടർച്ചയായ ഫീൽഡ് മോണിറ്ററിങ്ങി​ന്റെ ഭാഗമായായിരുന്നു ഈ സന്ദർശനം. സൗദി വിഷൻ 2030ന്റെയും 'ഗസ്​റ്റസ്​ ഓഫ് ഗോഡ് സർവീസ്’ പ്രോഗ്രാമി​ന്റെയും ലക്ഷ്യങ്ങൾ മുൻനിർത്തി, തീർഥാടകർക്ക് ഏറ്റവും സുരക്ഷിതവും സുഗമവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുക എന്നതാണ് ഇത്തരം നവീകരണങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് മോ​ണി​റ്റ​റി​ങ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെൻറ​റും സ​ജ്ജ​മാ​ക്കിയിട്ടുണ്ട്. റോ​ഡ് ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് മെ​യി​ൻ​റ​ന​ൻ​സ് അ​തോ​റി​റ്റി​യാ​ണ് ഈ ​സ്മാ​ർ​ട്ട് നി​യ​ന്ത്ര​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ച​ത്. റോ​ഡു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ ഇ​ട​പെ​ടാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് കേ​ന്ദ്ര​ത്തി​ൻ​റെ പ്ര​വ​ർ​ത്ത​നം.

എഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 50 അ​ത്യാ​ധു​നി​ക കാ​മ​റ​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പു​റ​മെ​യാ​ണി​ത്. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളും തി​ര​ക്കേ​റി​യ ഗ​താ​ഗ​ത മേ​ഖ​ല​ക​ളും സെ​ൻ​സ​റു​ക​ളും കാ​മ​റ​ക​ളും ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്രം നി​ര​ന്ത​രം നി​രീ​ക്ഷി​ക്കും. തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ൽ 24 മ​ണി​ക്കൂ​റും നി​രീ​ക്ഷ​ണ​മു​ണ്ടാ​കും.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും കേ​ന്ദ്ര​ത്തി​ലു​ണ്ട്. മ​ഴ​യോ മ​ണ​ൽ​ക്കാ​റ്റോ ഉ​ണ്ടാ​യാ​ൽ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ഉ​ട​ന​ടി മു​ന്ന​റി​യി​പ്പ് ന​ൽ​കും. ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ൾ, അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്താ​നും ഗ​താ​ഗ​ത കു​രു​ക്ക് അ​ള​ക്കാ​നു​മു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഇ​വി​ടെ സം​യോ​ജി​പ്പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യു​ള്ള ഏ​കോ​പ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഒ​രു ഏ​കീ​കൃ​ത സ്മാ​ർ​ട്ട് പ്ലാ​റ്റ്‌​ഫോ​മാ​ണ് കേ​ന്ദ്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഡേ​റ്റ അ​ന​ലി​റ്റി​ക്സ് സെൻറ​ർ വ​ഴി വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് വേ​ഗ​ത്തി​ലു​ള്ള തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കും.

അനധികൃതമായി തീർത്ഥാടകരെ എത്തിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ഈ വർഷത്തെ ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കുന്നതി​ന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവരെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ കൊണ്ടുപോകുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ദുൽഖഅ്ദ് ഒന്ന് മുതൽ ദുൽഹജ്ജ് 14 വരെയുള്ള കാലയളവിൽ മക്കയിലേക്ക് ഇത്തരം അനധികൃത യാത്രക്കാരെ എത്തിക്കുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകും.

ഹജ്ജ് വിസകളൊഴികെ മറ്റ് സന്ദർശന വിസകളിൽ എത്തുന്നവരെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും കുറ്റകരമാണ്. നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തുന്നതിനോടൊപ്പം തന്നെ അവർ സഞ്ചരിച്ച വാഹനങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+