മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ വമ്പൻ താര നിര ദോഹയിലെത്തും; താര ഷോ നവംബറിൽ
ദോഹ: മലയാള സിനിമ ലോകത്തെ സൂപ്പർ താരങ്ങൾ ഒന്നിച്ചെത്തുന്ന താര ഷോ ഖത്തറിൽ. മലയാള ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസേസിയേഷൻ ആണ് താര ഷോയുമായി എത്തുന്നത്.
സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങളാണ് ഉണ്ടാവുക.
നവംബറിലാണ് ഷോ നടക്കുക എന്ന് കെ എഫ് പി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചലച്ചിത്ര താര സംഘടനയായ അമ്മയുമായി ചേർന്നാണ് ഖത്തറിലെ 91 ഇവന്റ്സുമായി സഹകരിച്ച് ഷോ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ആന്റോ ജോസഫ് പറഞ്ഞു.
പുതിയ തലമുറയിലെ അഭിരുചികളും വിനോദങ്ങളും ഉൾക്കൊണ്ട് ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകൂടി ഉൾപ്പെടുത്തിയായിരിക്കും ഏറ്റവും മികച്ച താര ഷോ സംഘടിപ്പിക്കുകയെന്ന് ഭാരവാഹിതകൾ അറിയിച്ചു.
ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ബിജു മേനോൻ, സിദ്ദീഖി്, ആസിഫ് അലി, മനോജ് കെ ജയൻ, ശ്വേത മേനോൻ തുടങ്ങിയ താരങ്ങൾ ആണ് ഖത്തറിലെത്തുന്നത്. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു,
കെ എഫ് പി എ ജനറൽ സെക്രട്ടറി രാകേഷ്, ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ജി സുരേഷ് കുമാർ, സിയാദ് കോക്കർ, പ്രോഗ്രാം ഡയറക്ടർ എം രഞ്ജിത്ത്, മമ്മി സെഞ്ച്വറി, ഹാരിസ് മുസ്തഫ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications