കുവൈത്തിൽ ഈ മേഖലയിലെ തൊഴിലാളികൾക്ക് ഇനി വിസ മാറാം;പുതിയ തീരുമാനം ഇങ്ങനെ
കുവൈത്ത് സിറ്റി: ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യുന്ന വിദേശീയർക്ക് ഇനി മുതൽ അവരുടെ വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുമതി.
പ്രത്യേക വ്യവസ്ഥകളോടെയായിരിക്കും വിസ മാറാൻ കഴിയുക.പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹിൻ്റെ ഓഫീസ് ആണ് പുതിയ മാറ്റങ്ങൾ അറിയിച്ചത്.
വിസ മാറണണമെങ്കിൽ നിലവിലെ തൊഴിലുടമയിൽ നിന്ന് അംഗീകാരം നേടേണ്ടതുണ്ട്. കൂടാതെ നിലവിലെ തൊഴിലുടമയുമായി ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ താമസ കാലയളവ്, ട്രാൻസ്ഫർ ഫീ 50 ദിനാർ (ഏകദേശം 600 ദിർഹം) എന്നിവയാണ് മറ്റ് പ്രധാന വ്യവസ്ഥകൾ.നിലവിലെ തൊഴിലുടമയുമായുള്ള സേവനത്തിൻ്റെ ഓരോ വർഷത്തിനും 10 ദിനാർ അധികമായി ഈടാക്കും.

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്തത്തിൽ 50 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന് പിന്നാലെ അനധികൃത പാർപ്പിടത്തിനെതിരെ കുവൈത്ത് സർക്കാർ കർശന നടപടി സ്വീകരിച്ചിരുന്നു. നടപടിയിൽ നിരവധി വിദേശ പൗരന്മാർക്ക് വീട് നഷ്ടമായിരുന്നു. തീപിടുത്തം നടന്ന ബിനീദ് അൽ-ഗാറിലെ നിരവധി ബാച്ചിലർമാർക്ക് തിരിച്ചടി നേരിടേമ്ടി വന്നത്. മൂന്ന് കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും അധികൃതർ വിച്ഛേദിച്ചിരുന്നു.












Click it and Unblock the Notifications