Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയും എലോൺ മസ്കും തമ്മിലുള്ള പിണക്കം മാറി: ജിദ്ദയില്‍ ടെസ്‌ലയുടെ ആദ്യ ഷോറൂം തുറന്നു

ജിദ്ദ: ടെസ്‌ല ഒടുവിൽ സൗദി അറേബ്യയിലേക്കും എത്തി. ടെസ്‌ല സി ഇ ഒ എലോൺ മസ്കിനും സൗദി അറേബ്യന്‍ ഭരണകൂടത്തിനും ഇടയിലുണ്ടായ വിള്ളല്‍ അകന്നതാണ് ടെസ്‌ലയുടെ കടന്നുവരവിന് വഴിയൊരുക്കിയത്. റിയാദിലാണ് ടെസ്‌ല പുതിയ ഷോറൂം തുറന്നിരിക്കുന്നത്. ഇതിന് പുറമെ ജിദ്ദയിലും ദമ്മാമിലും കമ്പനി പുതിയ ഷോറോമുകള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മിഡിൽ ഈസ്റ്റിലെ സൗദി അറേബ്യ ഒഴികെയുള്ള മറ്റ് എല്ലാ പ്രധാന രാജ്യങ്ങളിലും ടെസ്‌ല ഇതിനോടകം തന്നെ പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.

മോഡൽ 3, ​​മോഡൽ വൈ, സൈബർട്രക്ക് തുടങ്ങിയ മോഡലുകളാണ് റിയാദ് ഷോറൂമില്‍ എത്തിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അവതരിപ്പിച്ച വിഷന്‍ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രാജ്യത്തെ ഇലക്ട്രിക് വാഹന വിപണന മേഖലയിലെ വളർച്ച. ടെസ്‌ലയുടെ കടന്ന് വരവോടെ ഈ മേഖലയ്ക്ക് പുത്തന്‍ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം തന്നെ രാജ്യത്തെ കലാവാസ്ഥ, അതായത് കടുത്ത ചൂട് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് വെല്ലുവിളിയാകുമോയെന്ന ആശങ്കയും ശക്തമാണ്.

tesla-salman

ചൂട് അധികമായി നില്‍ക്കുന്ന കാലാവസ്ഥകളില്‍ ഇലക്ട്രിക് ബാറ്ററിയുടെ പ്രകടനത്തെ ബാധിച്ചേക്കുമാണ് അസോസിയേറ്റ് പ്രസ് ഉള്‍പ്പെടെ റിപ്പോർട്ട് ചെയ്യുന്നത്. അതോടൊപ്പം തന്നെ സൗദി അറേബ്യയുടെ പരിമിതമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും ടെസ്‌ലയുടെ സംരംഭത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. എന്നാല്‍ ഈ പ്രതിസന്ധി സൗദി വിചാരിച്ചാല്‍ വലിയ ബുദ്ധിമുട്ട് ഇല്ലാതെ പരിഹരിക്കാവുന്നതുമാണ്.

അമേരിക്കയില്‍ ട്രംപ് രണ്ടാമതും അധികാരത്തില്‍ എത്തിയപ്പോള്‍ എലോണ്‍ മസ്കും ആ ഭരണത്തില്‍ നിർണ്ണായക ചുമതല വഹിക്കുന്നത്. വിവാദ ഫെഡറൽ ഏജൻസിയായ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ (ഡോജ്) ചുമതല ഏറ്റെടുത്തതിന് പിന്നാലെ മസ്ക് നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ, ദീർഘകാല കരാറുകൾ റദ്ദാക്കൽ, വിവിധ ഫെഡറൽ പരിപാടികൾ നിർത്തലാക്കൽ തുടങ്ങിയവയ്ക്ക് കാരണമായിരുന്നു.

ഇത്തരം പരിഷ്കാരങ്ങള്‍ നിരവധി യുഎസ് സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും ഇടയാക്കി. ഫലത്തില്‍ അമേരിക്കയില്‍ ഉള്‍പ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും ടെസ്‌ലയുടെ വില്‍പ്പനയെ ബാധിക്കുകയും ചെയ്തു. എന്നാല്‍ സൗദിയില്‍ അത്ര എതിർ വികാരം ഇല്ല എന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം, ഡോജിന്റെ ചുമതല ഇലോൺ മസ്‌ക് ഒഴിഞ്ഞേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രാജി മേയിലുണ്ടാകുമെന്ന സൂചന മസ്‌ക് തന്നെയാണ് നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+