ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത; പ്രീ-എന്‍ട്രി വിസയില്ലാതെ യുഎഇയിലെത്താം, വേണ്ടത് ഇതുമാത്രം
അബുദാബി: വിസ ഓണ്‍ അറൈവല്‍ കൂടുതല്‍ ഇന്ത്യയ്ക്കാര്‍ക്ക് പ്രയോജനപ്പെടുന്ന നടപടിയുമായി യു എ ഇ. ഇന്ത്യന്‍ പൗരന്മാര്‍ക്ക് യു എ ഇയില്‍ പ്രവേശിക്കുന്നതിനുള്ള പ്രീ-എന്‍ട്രി വിസയില്‍ നിന്ന് ഇപ്പോള്‍ കൂടുതല്‍ പേരെ ഒഴിവാക്കിയിരിക്കുകയാണ് രാജ്യം. നേരത്തെ യു എസ്, യു കെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ താമസാനുമതിയുള്ള ഇന്ത്യക്കാര്‍ക്ക് യു എ ഇയിലേക്ക പ്രീ - എന്‍ട്രി വിസ ആവശ്യമായിരുന്നില്ല.
ഇപ്പോഴിതാ യൂറോപ്യന്‍ യൂണിയന്‍, യു എസ്, യു കെ എന്നിവിടങ്ങളിലേക്കുള്ള ടൂറിസ്റ്റ് വിസ കൈവശമുള്ള ഇന്ത്യന്‍ പൗരന്‍മാരേയും യു എ ഇയില്‍ പ്രവേശിക്കുന്നതിനുള്ള പ്രീ - എന്‍ട്രി വിസയില്‍ നിന്ന് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

യൂറോപ്യന്‍ യൂണിയന്‍, യു എസ്, യു കെ എന്നിവിടങ്ങളിലേക്ക് സാധുതയുള്ള ടൂറിസ്റ്റ് വിസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാരെ ഉള്‍പ്പെടുത്തുന്നതിനായി വിസ ഇളവ് വിപുലീകരിച്ചു എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍, യു എസ്, യു കെ എന്നിവിടങ്ങളിലേക്കുള്ള വിസയും പാസ്‌പോര്‍ട്ടും കുറഞ്ഞത് ആറ് മാസത്തെ സാധുത ഉള്ളതായിരിക്കണം.
അങ്ങനെയാണെങ്കില്‍ നിശ്ചിത തുക ഫീസ് അടച്ചതിന് ശേഷം യുഎഇയില്‍ താമസിക്കുന്നത് നീട്ടാനും കഴിയും. യൂറോപ്യന്‍ യൂണിയന്‍, യു എസ്, യു കെ എന്നിവിടങ്ങളില്‍ നിന്നുള്ള സാധുവായ വിസ, റെസിഡന്‍സി അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് എന്നിവയ്ക്കൊപ്പം സാധാരണ പാസ്പോര്‍ട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 14 ദിവസത്തെ പ്രവേശന വിസയ്ക്കുള്ള ഫീസ് 100 ദിര്‍ഹം ആണ്.
14 ദിവസത്തേക്ക് കൂടി താമസം നീട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 250 ദിര്‍ഹമാണ് ഫീസ്. അതേസമയം 60 ദിവസത്തെ വിസയ്ക്കും 250 ദിര്‍ഹമാണ് ഫീസ്. യു എ ഇയും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ഭാഗമാണ് ചില ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തില്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനം വിപുലീകരിക്കുന്നതെന്ന് ഐ സി പി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി വ്യക്തമാക്കി.












Click it and Unblock the Notifications