Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ അമീറും നരേന്ദ്ര മോദിയും ദുബായില്‍ ചര്‍ച്ച; കൈപിടിച്ച് ചോദിച്ചത് ഇതാണ്...

ദുബായ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയും തമ്മില്‍ ദുബായില്‍ ചര്‍ച്ച നടത്തി. കാലാവസ്ഥാ ഉച്ചകോടിക്ക് എത്തിയതായിരുന്നു ഇരുനേതാക്കളും. ഈ മാസം 12 വരെയാണ് ഉച്ചകോടിയുടെ വിവിധ പരിപാടികള്‍ ദുബായില്‍ നടക്കുന്നത്. ലോകത്തെ സുപ്രധാന വിഷയങ്ങളില്‍ ഖത്തര്‍ ഇടപെട്ടുകൊണ്ടരിക്കെയാണ് മോദിയുമായി ചര്‍ച്ച നടത്തിയത് എന്നതും എടുത്തുപറയണം.

ഇന്ത്യയെ സംബന്ധിച്ച് ഖത്തറും ഖത്തറിനെ സംബന്ധിച്ച് ഇന്ത്യയും വളരെ നിര്‍ണായകമാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യക്കാരാണ്. മൂന്ന് ലക്ഷമാണ് ഖത്തറില്‍ സ്വദേശികളുടെ എണ്ണം. ഇതിനേക്കാള്‍ വരും ഇന്ത്യയ്ക്കാര്‍. നരേന്ദ്ര മോദി ശൈഖ് തമീമിന്റെ കൈ പിടിച്ച് കുശലം ചോദിക്കുന്ന ചിത്രം എക്‌സില്‍ പങ്കുവച്ചു.

qatar-india-flag

ഖത്തറില്‍ എട്ട് ഇന്ത്യന്‍ മുന്‍ നാവികരെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഇസ്രായേലിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസിലാണ് ശിക്ഷ എന്നായിരുന്നു വാര്‍ത്തകള്‍. ഇതിനെതിരെ ഇന്ത്യ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ വേളയില്‍ ശൈഖ് തമീമും മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ച വളരെ പ്രസക്തമാണ്. എന്നാല്‍ വിഷയം അവര്‍ ചര്‍ച്ച ചെയ്‌തോ എന്ന് വ്യക്തമല്ല.

ഖത്തര്‍ അമീറുമായി സംഭാഷണം നടത്തിയ കാര്യം മോദി തന്നെയാണ് അറിയിച്ചത്. ഇരുരാജ്യങ്ങളെയും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മോദി എക്‌സില്‍ കുറിച്ചു. ഇന്ത്യക്കാരുടെ സുഖവിവരങ്ങളും തേടിയെന്നും മോദി പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് മോദി കാലാവസ്ഥാ ഉച്ചകോടിക്ക് വേണ്ടി ദുബായിലേക്ക് പോയത്.

നിരവധി നേതാക്കളുമായി മോദി ചര്‍ച്ച നടത്തി. യുഎഇ ഭരണാധികാരികളുമായി ചര്‍ച്ച നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇസ്രായേല്‍ പ്രതിനിധികളും ദുബായില്‍ എത്തിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഇറാന്‍ പ്രസിഡന്റ് ഉച്ചകോടി ബഹിഷ്‌കരിച്ചു. ഇസ്രായേല്‍ പ്രതിനിധികളുമായി ഖത്തര്‍ അമീര്‍ ചര്‍ച്ച നടത്തുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.

കാലാവസ്ഥാ ഉച്ചകോടിയില്‍ ഇസ്രായേല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നത് സമ്മേളനത്തിന്റെ ലക്ഷ്യത്തിന് എതിരാണ് എന്ന് ഇറാന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ വേദി വിടുന്നുവെന്നും ഇറാന്‍ സംഘത്തിന് നേതൃത്വം നല്‍കിയ ഊര്‍ജ മന്ത്രി അലി അക്ബര്‍ മെഹ്‌റബിയാന്‍ പറഞ്ഞു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കണമെന്ന നേരത്തെയുള്ള കാലാവസ്ഥാ ഉച്ചകോടിയുടെ തീരുമാനം എത്രത്തോളം നടപ്പാക്കി എന്ന് ഈ സമ്മേളനം അവലോകനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+