Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയില്‍ വന്‍ പ്രഖ്യാപനം ഉണ്ടാകുമോ? കാതോര്‍ത്ത് ലോകം, തുര്‍ക്കി പ്രസിഡന്റ് എത്തി

റിയാദ്: തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശനമാണ് രാജ്യാന്തര മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. കേവലം ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് അപ്പുറമുള്ള മാനം ഈ സന്ദര്‍ശനത്തിനുണ്ട് എന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച സൗദി അറേബ്യ സന്ദര്‍ശിച്ച ശേഷം ബുധനാഴ്ച ഈജിപ്തും സന്ദര്‍ശിച്ചാണ് ഉര്‍ദുഗാന്‍ തുര്‍ക്കിയിലേക്ക് മടങ്ങുക. ഈ വര്‍ഷത്തെ ഉര്‍ദുഗാന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

സൗദി അറേബ്യയും പാകിസ്താനും തമ്മില്‍ പ്രതിരോധ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ സൈനിക സഖ്യത്തിലേക്ക് തുര്‍ക്കിയും ചേരും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലിം രാജ്യങ്ങളുടെ സൈനിക സഖ്യം വേണം എന്ന് എപ്പോഴും ആവശ്യപ്പെടുന്ന ഈജിപ്ത് ഈ കൂട്ടായ്മയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെയാണ് ഉര്‍ദുഗാന്റെ സന്ദര്‍ശനത്തിന് പ്രസക്തി ഏറുന്നത്.

saudi arabia

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണവും ശേഷം ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലയും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിച്ചു എന്നാണ് പറയപ്പെടുന്നത്. വ്യത്യസ്ത നിലപാടുകളില്‍ ഉറച്ചുനിന്നിരുന്ന സൗദി അറേബ്യയും തുര്‍ക്കിയും പിന്നീട് ഐക്യത്തോടെ നീങ്ങുന്നതാണ് കാണുന്നത്. തുര്‍ക്കിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഐക്യം വേണം എന്ന് ഉര്‍ദുഗാന്‍ മനസിലാക്കുന്നു.

ഖത്തറുമായി നേരത്തെ അടുത്ത ബന്ധം ഉര്‍ദുഗാനുണ്ട്. കഴിഞ്ഞ മാസം തുര്‍ക്കി സൈനിക മേധാവി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഡ്രോണ്‍ നിര്‍മാണത്തില്‍ സഹകരിച്ച് നീങ്ങാന്‍ തുര്‍ക്കിയും ഈജിപ്തും ധാരണയിലെത്തിയിട്ടുണ്ട്. തുര്‍ക്കിയും ഈജിപ്തും സഹകരിക്കുന്നത് അപകടമാണ് എന്നാണ് ഇസ്രായേലി പത്രമായ മാരിവ് അഭിപ്രായപ്പെട്ടത്.

ഉര്‍ദുഗാന്‍-ബിന്‍ സല്‍മാന്‍ ചര്‍ച്ച

സോമാലിലാന്റിനെ രാജ്യമായി അംഗീകരിച്ച ഇസ്രായേല്‍ നടപടിക്കെതിരെ സൗദി അറേബ്യയും തുര്‍ക്കിയും ഈജിപ്തും രംഗത്തുവന്നിരുന്നു. ഈ രാജ്യങ്ങളുടെ ഭരണാധികാരികള്‍ ബന്ധം ശക്തമാക്കുന്നത് ഇസ്രായേല്‍ സംശയത്തോടെയാണ് കാണുന്നത്. ഇസ്രായേലിനെ പിന്തുണയ്ക്കുന്ന അമേരിക്കക്കും ഇക്കാര്യത്തില്‍ ആശങ്കയുണ്ട്.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായിട്ടാണ് ഉര്‍ദുഗാന്റെ ആദ്യ ചര്‍ച്ച. നിക്ഷേപം, വ്യാപാരം എന്നീ വിഷയങ്ങളില്‍ ഊന്നിയാകും ചര്‍ച്ച എന്നാണ് വിവരം. തുടര്‍ന്നാണ് ഉര്‍ദുഗാന്‍ ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സിസിയെ കാണുക. ഇവിടെ ഇരുരാജ്യങ്ങളുടെയും സംയുക്ത ബിസിനസ് മീറ്റ് നടക്കും. സൈനിക-പ്രതിരോധ കരാറില്‍ മൂന്ന് രാജ്യങ്ങളും ഒപ്പിടുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

മുഹമ്മദ് മുര്‍സി പ്രസിഡന്റായിരുന്ന വേളയില്‍ ഈജിപ്തുമായി അടുത്ത ബന്ധം തുര്‍ക്കി കാത്തുസൂക്ഷിച്ചിരുന്നു. മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയാണ് അല്‍സിസി പ്രസിഡന്റായത്. ഇതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച തുര്‍ക്കി, ഈജിപ്തുമായുള്ള ബന്ധം കുറച്ചിരുന്നു. 2023ന് ശേഷമാണ് ബന്ധം വീണ്ടും ദൃഢമാക്കിയത്. തുടര്‍ന്ന് 2024 ആദ്യത്തില്‍ ഉര്‍ദുഗാന്‍ ഈജിപ്തിലെത്തി. അല്‍ സിസി അതേ വര്‍ഷം സെപ്തംബറില്‍ തുര്‍ക്കി സന്ദര്‍ശിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+