ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും
റിയാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ ഇസ്ലാമാബാദില് പുരോഗമിക്കവെ, പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് പാകിസ്താന് സൈന്യം സൗദിയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ സെപ്തംബറില്‍ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഏതെങ്കിലും ഒരു രാജ്യത്തെ ആക്രമിച്ചാല്‍ രണ്ടു രാജ്യങ്ങളെയും ആക്രമിച്ച പോലെയാണ് എന്നതാണ് കരാറിന്റെ കാതല്‍.
അമേരിക്കക്ക് എതിരായ തിരിച്ചടികള്‍ക്കിടെ ഇറാന് സൈന്യം കൂടുതല്‍ ലക്ഷ്യമിട്ടത് സൗദി അറേബ്യയെ കൂടി ആയിരുന്നു. സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ വരെ ആക്രമിക്കപ്പെട്ടു. ഇതിനെതിരെ സൗദി അറേബ്യയുടെ സൈന്യം തിരിച്ചടിച്ചിട്ടില്ല. അമേരിക്കയുടെ കേന്ദ്രങ്ങളാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന് ഇറാന് പറയുന്നു. സൗദി സൈന്യം കൂടി ഇടപെട്ടാല്‍ യുദ്ധം വ്യാപിക്കുമെന്നതാണ് ആശങ്ക.

ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറിന്റെ ഭാഗമായിട്ടാണ് പാകിസ്താന് സൈന്യം സൗദിയിലെത്തിയത് എന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ഭാഗത്ത് യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടക്കുന്നു, മറുഭാഗത്ത് സൈനികരെ വിന്യസിക്കുന്നു തുടങ്ങി പലവിധ സംഭവങ്ങളാണ് ഗള്‍ഫ് മേഖലയില്‍ നടക്കുന്നത്.
മുസ്ലിം രാജ്യങ്ങളിലെ പ്രധാന സൈനിക ശക്തിയാണ് പാകിസ്താന്. ആണവായുധം കൈവശമുള്ള ഏക മുസ്ലിം രാജ്യവും പാകിസ്താനാണ്. കഴിഞ്ഞ വര്‍ഷം ഇസ്രായേല്‍ സൈന്യം ഖത്തറിലെ ദോഹയില്‍ ആക്രമണം നടത്തിയ തൊട്ടുപിന്നാലെയാണ് സൗദി അറേബ്യയും പാകിസ്താനും പ്രതിരോധ കരാറില്‍ ഒപ്പുവച്ചത്. നേരത്തെ അമേരിക്കയുമായി പ്രതിരോധ കരാറില്‍ ഒപ്പുവച്ച സൗദിയുടെ ഈ നീക്കം വലിയ ചര്‍ച്ചയായിരുന്നു.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്താന്
പാകിസ്താന് യുദ്ധ വിമാനങ്ങളും അകമ്പടിയായുള്ള വിമാനവും കിഴക്കന്‍ പ്രവിശ്യയിലെ കിങ് അബ്ദുല്‍ അസീസ് വ്യോമതാവളത്തിലാണ് എത്തിയിട്ടുള്ളത്. ഇരുരാജ്യങ്ങളും പ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം എന്നു പറയപ്പെടുന്നു. സൗദി സൈന്യത്തിന് ഏറെ കാലമായി പിന്തുണ നല്കുന്ന രാജ്യമാണ് പാകിസ്താന്. സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതുള്‍പ്പെടെ സഹകരണം ശക്തമാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാകിസ്താന് സൗദി അറേബ്യ പലപ്പോഴും ധനസഹായം നല്‍കാറുണ്ട്. കഴിഞ്ഞാഴ്ച സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പാകിസ്താന് സന്ദര്‍ശിച്ചിരുന്നു. പാകിസ്താനില്‍ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. കഴിഞ്ഞ മാസം അവസാനത്തില്‍ പാകിസ്താന്, തുര്‍ക്കി, ഈജിപ്ത്, സൗദി വിദേശകാര്യ മന്ത്രിമാര്‍ ഇസ്ലാമാബാദില് പ്രത്യേക യോഗം ചേര്‍ന്നിരുന്നു.
ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് പാകിസ്താന്. ഗള്‍ഫ് രാജ്യങ്ങളെ ഇറാന് ആക്രമിച്ച വേളയിലും പാകിസ്താന് ഇറാനെ കുറ്റപ്പെടുത്തിയിരുന്നില്ല. അമേരിക്കയുടെ കേന്ദ്രങ്ങളും അമേരിക്കന്‍ കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള കേന്ദ്രങ്ങളുമാണ് ഇറാന് ആക്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ സൗദിയെ ആക്രമിക്കുന്നതായി മറ്റു രാജ്യങ്ങള്‍ കരുതിയിട്ടുമില്ല. ഇറാനെതിരായ നീക്കം പാകിസ്താന് തിരിച്ചടി നല്‍കാനാണ് സാധ്യത. കാരണം, ഒരു ഭാഗത്ത് അഫ്ഗാനെതിരെ സൈനിക നീക്കത്തിലാണ് പാകിസ്താന്. ഈ വേളയില്‍ ഇറാനുമായും യുദ്ധം ചെയ്യുന്നത് മണ്ടത്തരമാകും.
-
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
ലുലുവിൽ 'ബയ് 100 ഗെറ്റ് 50' ഓഫർ, സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ മണി ചലഞ്ചും, വിഷു തകർക്കാം! -
സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും -
ഇറാന് ഇന്ത്യ ഓരോ ദിവസവും 22 ലക്ഷം ഡോളര്‍ നല്‍കേണ്ടി വരും; കൈവിട്ട കളി, നേട്ടം കൊയ്യാന്‍ ചൈന -
ചർച്ച പരാജയപ്പെട്ടാൽ വലിയ യുദ്ധം! ഇറാന് കടുത്ത മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു"














Click it and Unblock the Notifications