Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളുടെ ഒരു ഭാഗ്യമേ.. ബിഗ് ടിക്കറ്റില്‍ നാലില്‍ രണ്ടും മലയാളികള്‍ക്ക്, സമ്മാനത്തുക എത്രയെന്നോ..!!?

അബുദാബി: ദുബായിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളി തിളക്കം. ആഗസ്റ്റ് മാസത്തിലെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ച് നാലില്‍ രണ്ട് പേരും മലയാളികളാണ്. രണ്ട് പാകിസ്ഥാനികള്‍ക്കും ബിഗ് ടിക്കറ്റിലെ ഭാഗ്യം തുണച്ചു. ഒമാന്‍, ഷാര്‍ജ, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ തേടിയാണ് ബിഗ് ടിക്കറ്റ് ഭാഗ്യം എത്തിയത്. ഈ മാസം ഒന്നാം തിയതിയായിരുന്നു നറുക്കെടുപ്പ്.

100,000 ദിര്‍ഹമാണ് (22 ലക്ഷം ഇന്ത്യന്‍ രൂപ) വിജയികള്‍ക്ക് ലഭിക്കുക. ഒമാനില്‍ താമസിക്കുന്ന മലയാളിയായ വിനോദ് കുമാറാണ് ആദ്യ വിജയി. മെക്കാനിക്കായി ജോലി ചെയ്യുന്ന വിനോദ് കുമാര്‍ 9 ഉം 12 ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളുടെ പിതാവാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നയാളാണ് വിനോദ് കുമാര്‍. 11 സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിനോദ് കുമാര്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തത്.

BIG TICKET

ക്യാഷ് പ്രൈസ് തന്റെ സുഹൃത്തുക്കളുമായി പങ്കിടുമെന്നും സമൂഹത്തെ സഹായിക്കാന്‍ ചില ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ''പണം കിട്ടിയാല്‍ ഞാന്‍ ആദ്യം വാങ്ങുന്നത് എന്റെ പെണ്‍മക്കള്‍ക്കുള്ള സമ്മാനങ്ങളായിരിക്കും. അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബിഗ് ടിക്കറ്റ് വാങ്ങുമ്പോഴെല്ലാം വിജയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കും, വിനോദ് പറഞ്ഞു.

ടിക്കറ്റ് നമ്പര്‍ തിരഞ്ഞെടുക്കുമ്പോള്‍ ഭാഗ്യനമ്പറുകളുള്ള ഒന്ന് തിരഞ്ഞെടുക്കാറാണ് പതിവെന്നും എന്നാല്‍ ഇത്തവണ തങ്ങള്‍ ക്രമരഹിതമായാണ് ടിക്കറ്റ് എടുത്തതെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു. ഷാാര്‍ജയില്‍ താമസിക്കുന്ന 35 കാരനായ ശബരീഷ് ജ്യോതിവാളാണ് ബിഗ് ടിക്കറ്റ് വിജയിച്ച മറ്റൊരു മലയാളി. ശബരീഷ് എട്ട് വര്‍ഷമായി ഷാര്‍ജയിലാണ് താമസം. മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

കഴിഞ്ഞ ഏഴ് വര്‍ഷമായി സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ശബരീഷ് പറയുന്നു. എന്നാല്‍ ഇത്തവണ ഒറ്റക്കാണ് ശബരീഷ് ടിക്കറ്റെടുത്തത്. നിലവില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിനായി തായ്ലന്‍ഡിലാണ് ശബരീഷ്. വിജയത്തില്‍ വളരെ സന്തോഷവാനാണ് എന്നും ഈ ക്യാഷ് പ്രൈസ് തന്റെ ഭാവി സുരക്ഷിതമാക്കാന്‍ തന്നെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അബുദാബിയില്‍ താമസിക്കുകയും ആശുപത്രിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്യുന്ന പാക്കിസ്ഥാനില്‍ നിന്നുള്ള സെയ്ദ് മുഹമ്മദാണ് ബിഗ് ടിക്കറ്റിലെ മറ്റൊരു വിജയി. 4 കുട്ടികളുടെ പിതാവായ 30 കാരനായ സെയ്ദ് 4 വര്‍ഷമായി ബിഗ് ടിക്കറ്റ് ടിക്കറ്റ് വാങ്ങുന്നുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ഇനായത്തുള്ള അബ്ദുള്‍ ജനന്‍ ആണ് ബിഗ് ടിക്കറ്റില്‍ വിജയിച്ച നാലാമന്‍.

ദുബായില്‍ താമസിക്കുകയും ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്യുന്ന 43 കാരനായ ഇദ്ദേഹം ആറ് കുട്ടികളുടെ പിതാവാണ്. തന്റെ ബന്ധു 20 മില്യണ്‍ ദിര്‍ഹത്തിന്റെ ബിഗ് ടിക്കറ്റ് ഗ്രാന്‍ഡ് പ്രൈസ് നേടിയതിന് ശേഷം കഴിഞ്ഞ വര്‍ഷം മുതലാണ് അബ്ദുള്‍ ജനന്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ച് തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+