Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും അമ്പരിപ്പിച്ച് യുഎഇ: എണ്ണ ഇതര വ്യാപാരത്തില്‍ വന്‍ മുന്നേറ്റം, ഇന്ത്യക്കും അഭിമാനിക്കാം

ആഗോള മാന്ദ്യത്തിനിടയിലും എണ്ണ ഇതര വിദേശ വ്യാപാര മൂല്യത്തില്‍ വന്‍ കുതിപ്പുമായി യു എ ഇ. 2023-ൽ രാജ്യത്തിൻ്റെ സാമ്പത്തിക ചരിത്രത്തിൽ ആദ്യമായി എണ്ണ ഇതര വിദേശ വ്യാപാരം 3.5 ട്രില്യൺ ദിർഹം കവിഞ്ഞുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ വ്യാപാര വികസന കോൺഫറൻസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ യുഎഇ എണ്ണ ഇതര വിദേശ വ്യാപാര കണക്കുകളിൽ അഭൂതപൂർവമായ ഉയരത്തിലെത്തിയെന്നും യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.

"2023 ൻ്റെ തുടക്കത്തിൽ ഇത് ഒരു റെക്കോർഡ് സാമ്പത്തിക വർഷമാകുമെന്ന് ഞങ്ങൾ സൂചിപ്പിച്ചു. സമഗ്ര പങ്കാളിത്ത കരാറുകളിലൂടെ യുഎഇ സഹകരണത്തിൻ്റെ പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ, മികച്ച പത്ത് വ്യാപാര പങ്കാളികളുമായുള്ള ഞങ്ങളുടെ വിദേശ വ്യാപാരം 26 ശതമാനമായി ഉയർന്നു. തുർക്കിയുമായി 103 ശതമാനത്തിലേറെയും ഹോങ്കോങ്-ചൈനയുമായി 47 ശതമാനവും യുഎസുമായി 20 ശതമാനത്തിലേറേയും കുതിച്ചുയർന്നു," ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

uae

"അന്താരാഷ്ട്ര വ്യാപാര പ്രസ്ഥാനത്തിൻ്റെ ഹൃദയഭാഗമാണ് ഇന്ന് യുഎഇ. എല്ലാവരോടുമുള്ള ഞങ്ങളുടെ സാമ്പത്തിക പ്രതിബദ്ധത തുടരുന്നു," ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യു എ ഇയുടെ മുൻനിര വ്യാപാര പങ്കാളിയായി ചൈന തുടരുന്നു. ഇന്ത്യ, യുഎസ്, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ പിന്നാലെ ഇറാഖ്, സ്വിറ്റ്സർലൻഡ്, ഹോങ്കോങ്, ജപ്പാൻ, സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നിവയുമാണ് യു എ ഇയുമായി കൂടുതല്‍ വ്യാപാര ബന്ധം നടത്തുന്ന രാജ്യങ്ങള്‍.

2023-ൽ എണ്ണ ഇതര കയറ്റുമതി മൂല്യത്തിൽ തുടർച്ചയായ വർദ്ധനവാണുണ്ടായത്. അതായത് വ്യാപാരം 441 ബില്യൺ ദിർഹം കവിഞ്ഞു. 2022 നെ അപേക്ഷിച്ച് 16.7 ശതമാനത്തിന്റെ വളർച്ചാ നിരക്കാണ് ഉണ്ടായത്. 2023 ലെ കയറ്റുമതി 2018 ലെ കയറ്റുമതിയുടെ ഇരട്ടിയിലധികം ആയിരുന്നു, 2021 നെ അപേക്ഷിച്ച് 28 ശതമാനവും 2020 നെ അപേക്ഷിച്ച് 66 ശതമാനവും 2019 നെ അപേക്ഷിച്ച് 84 ശതമാനവും വർദ്ധിച്ചതായി യുഎഇ സർക്കാരിൻ്റെ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തിൻ്റെ മൊത്തത്തിലുള്ള വിദേശ വ്യാപാരത്തിൽ എണ്ണ ഇതര കയറ്റുമതിയുടെ സംഭാവന 17.1 ശതമാനമായിട്ടാണ് ഉയർന്നത്. "മൊത്തം വിദേശ വ്യാപാരത്തിലും എണ്ണ ഇതര കയറ്റുമതിയിലും ഉണ്ടായ റെക്കോർഡ് വളർച്ചയ്‌ക്കൊപ്പം റീ-കയറ്റുമതിയിലും സമാനമായ വർദ്ധനവുണ്ടായി. ഇത് 690 ബില്യൺ ദിർഹത്തിലെത്തി. 2022 നെ അപേക്ഷിച്ച് 6.9 ശതമാനം വളർച്ചയും 2021 നെ അപേക്ഷിച്ച് 27.7 ശതമാനം വളർച്ചാ നിരക്കുമാണ്" പ്രസ്താവന പറയുന്നു.

രാജ്യത്തിന്റെ ഇറക്കുമതി 1.4 ട്രില്യൺ ദിർഹമായി ഉയർന്നിട്ടുണ്ട്. 2023-ൽ, യുഎഇയുടെ സേവന വ്യാപാര മിച്ചം 2021-ൽ 96.26 ബില്യൺ ദിർഹത്തിൽ നിന്ന് 207 ബില്യൺ ദിർഹമായി ഉയർന്നു. ഇത് ആഗോള സേവന കയറ്റുമതിയിലെ രാജ്യത്തിന്റെ വിഹിതത്തിലെ തുടർച്ചയായ വർദ്ധനവിനെ സൂചിപ്പിക്കുന്നു. ട്രാവൽ ആൻഡ് ടൂറിസം, ഐസിടി, പ്രൊഫഷണൽ, ഫിനാൻഷ്യൽ സർവീസ്, വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, ഇസ്ലാമിക് ഫിനാൻഷ്യൽ സർവീസ്, ക്രിയേറ്റീവ് ഇക്കണോമി, ലോജിസ്റ്റിക്‌സ് തുടങ്ങിയ പ്രധാന മേഖലകൾ ഈ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകി.

2023-ൽ, യുഎഇയുടെ മികച്ച 10 പങ്കാളികളുമായുള്ള എണ്ണ ഇതര വ്യാപാരം ഗണ്യമായി വളർന്നു. മൊത്തം 5.1 ശതമാനം സംഭാവന ചെയ്ത തുർക്കിയുമായുള്ള വ്യാപാരം 103.7 ശതമാനമാണ് വർധിച്ചത് എന്നതാണ് ശ്രദ്ധേയം. ആദ്യ 10 രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണ് ഇത്. സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പിലാക്കിയതിനെ തുടർന്നാണ് വ്യാപാരം വലിയ തോതില്‍ വർധിച്ചത്.

മറ്റ് ശ്രദ്ധേയമായ വർദ്ധനവ് ഹോങ്കോംഗ്-ചൈന (47.9 ശതമാനം) ആണ്. ഇത് യുഎഇയുടെ മികച്ച പത്ത് വ്യാപാര പങ്കാളികളിൽ എട്ടാം സ്ഥാനം കൈവരിക്കുന്നു. യുഎസ് (20.1 ശതമാനം), ചൈന (4.2 ശതമാനം). 2022 മെയ് മുതൽ സമാനമായ കരാറുള്ള ഇന്ത്യയുമായുള്ള വ്യാപാരം 3.9 ശതമാനം വളർച്ച നേടി. മൊത്തം വ്യാപാരത്തിൻ്റെ 7.6 ശതമാനത്തിലധികം വരും ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+