Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ പ്രായപൂര്‍ത്തി വയസില്‍ മാറ്റം; ചാന്ദ്ര വര്‍ഷത്തിന് പകരം ഗ്രിഗോറിയന്‍ കലണ്ടര്‍, നേട്ടങ്ങള്‍ അറിയാം

യുഎഇയിൽ പുതിയ സിവിൽ നിയമം പ്രാബല്യത്തിൽ വരുന്നു. ഇതനുസരിച്ച് പ്രായപൂർത്തിയാകാനുള്ള നിയമപരമായ പ്രായപരിധി 18 വയസ്സായിരിക്കും. രാജ്യത്തെ യുവജനങ്ങൾക്ക് വലിയ സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന ഈ നിയമം ജൂൺ ഒന്ന് തിങ്കളാഴ്ച മുതൽ നടപ്പിലാക്കും.

അന്‍സിബ നിവൃത്തികേട് കൊണ്ടാകാം പുറത്ത് പറഞ്ഞത്; ആസിഫ് അലി, ദൈവത്തിന് അറിയാമെന്ന് ടിനി
അന്‍സിബ നിവൃത്തികേട് കൊണ്ടാകാം പുറത്ത് പറഞ്ഞത്; ആസിഫ് അലി, ദൈവത്തിന് അറിയാമെന്ന് ടിനി

പുതിയ സിവിൽ ട്രാന്‍സാക്ഷന്‍സ് നിയമം (Civil Transactions Law), ഒരു വ്യക്തിയെ നിയമപരമായി പ്രായപൂർത്തിയായവരായി കണക്കാക്കുന്ന പ്രായം 21 ചാന്ദ്ര വർഷത്തിൽ നിന്ന് 18 ഗ്രിഗോറിയൻ വർഷങ്ങളായി കുറയ്ക്കും. ലോകരാജ്യങ്ങൾ പിന്തുടരുന്ന ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 21 ചാന്ദ്ര വർഷം ഏകദേശം 20 വയസ്സാണ്.

uaeadultagechanged

ഈ നിയമം ആദ്യമായി പ്രഖ്യാപിച്ചപ്പോൾ, നിലവിലുള്ള നിയമസംവിധാനങ്ങളുമായി യോജിപ്പിക്കുന്നതിനാണ് ഈ മാറ്റമെന്ന് സർക്കാർ അറിയിച്ചിരുന്നു. 18 വയസ് തികഞ്ഞവര്ക്ക് വിവാഹം കഴിക്കാനും മുഴുവൻ സമയ ജോലി ചെയ്യാനും വാഹനം ഓടിക്കാനും അനുവാദമുണ്ട്. ഈ പരിഷ്കരണം പ്രധാനമായും സാമ്പത്തിക കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പുതിയ നിയമം 15 വയസ്സുമുതൽ യുവാക്കൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകും. 15 വയസ്സുള്ളവർക്ക് അവരുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് ജുഡീഷ്യൽ അനുമതി തേടാനും അനുവദിക്കുന്നു. രക്ഷിതാവിന്റെ അനുമതിയില്ലാതെ തന്നെ യുവാക്കൾക്ക് ഈ സാമ്പത്തിക സ്വാതന്ത്ര്യങ്ങൾ ഉപയോഗിക്കാനാകും.

പുതിയ നിയമപ്രകാരം, യുവാക്കൾക്ക് കരാറുകളിൽ ഏർപ്പെടാനും ബാങ്കുകളിൽ നിന്ന് വായ്പകളും അധിക ക്രെഡിറ്റുകളും നേടാനും കഴിയും. കൂടാതെ, സ്വതന്ത്രമായി സ്വത്തുക്കൾ വാങ്ങാനും വിൽക്കാനും 18 വയസ്സുമുതൽ സ്വന്തമായി ബിസിനസ്സുകൾ രജിസ്റ്റർ ചെയ്യാനും നടത്താനും സാധിക്കും.

മംഗളൂരു സൂറത്ത് ട്രെയിന്‍ പതിവാക്കി; പുതിയ സര്‍വീസ് ജൂണ്‍ 3 മുതല്‍, സ്റ്റോപ്പ്, യാത്രാ സമയം അറിയാം
മംഗളൂരു സൂറത്ത് ട്രെയിന്‍ പതിവാക്കി; പുതിയ സര്‍വീസ് ജൂണ്‍ 3 മുതല്‍, സ്റ്റോപ്പ്, യാത്രാ സമയം അറിയാം

ജൂൺ ഒന്ന് മുതൽ യുഎയിൽ ശമ്പള വിതരണം, പാർക്കിംഗ് ഫീസിലെ വാറ്റ് നിരക്കുകൾ എന്നിവയുൾപ്പെടെ നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും ഓരോ മാസവും ഒന്നാം തീയതി ശമ്പളം ലഭിക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. ജൂൺ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. എന്നിരുന്നാലും, ഭരണപരമായ പിഴ ചുമത്തുന്നതിന് മുമ്പ് 10 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും.

വാഹന ഉടമകൾ ഇനി മുതൽ അവരുടെ പ്രതിമാസ പാർക്കിംഗ് ബഡ്ജറ്റുകൾക്ക് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) നൽകണം. ദുബായിയുടെ ഔദ്യോഗിക പാർക്കിംഗ് പ്ലാറ്റ്‌ഫോമായ പാർക്കിൻ (Parkin), റോഡരികിലെയും അല്ലാത്തതുമായ എല്ലാ പാർക്കിംഗ് സേവനങ്ങൾക്കും, സീസണൽ കാർഡുകൾക്കും, പെർമിറ്റുകൾക്കും, റിസർവേഷനുകൾക്കും 5 ശതമാനം വാറ്റ് ബാധകമാക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സാലിക് ടോൾ നിരക്കുകളിലും ടാഗ് ആക്ടിവേഷനിലും 5% വാറ്റ് ബാധകമാക്കും.

പാർക്കിംഗ് മീറ്ററുകളിൽ പണമായുള്ള പേയ്‌മെന്റുകൾ ഘട്ടംഘട്ടമായി നിർത്തലാക്കും. അതായത്, പാർക്കിംഗ് ടിക്കറ്റുകൾക്ക് നോൽ കാർഡുകൾ ഉപയോഗിച്ച് മാത്രമേ പണമടയ്ക്കാൻ സാധിക്കൂ. ഡിജിറ്റൽ പരിവർത്തനത്തിന് അനുസൃതമായി പാർക്കിൻ മൊബൈൽ ആപ്പ് ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+