കുവൈത്തിലേക്ക് ഒരൊറ്റ വിമാനമില്ല, പ്രവാസികള്‍ക്ക് തിരിച്ചടി; യുഎഇയിലേക്ക് തടസമുണ്ടോ?

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അവതാളത്തിലായി ഗള്‍ഫ് വിമാന സര്‍വീസുകള്‍. യുഎഇയിലുടനീളമുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാണെങ്കിലും കുവൈത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ ഇപ്പോഴും തടസങ്ങള്‍ നേരിടുന്നു. യുദ്ധം രൂക്ഷമാകുന്നത് ഗള്‍ഫിലുടനീളമുള്ള യാത്രയെ ബാധിക്കുന്നതിനാല്‍ പ്രവര്‍ത്തന കാരണങ്ങളാല്‍ യുഎഇയില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്.

യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്സ്, എത്തിഹാദ് എയര്‍വേയ്സ്, എയര്‍ അറേബ്യ എന്നിവയെല്ലാം യുഎഇ-കുവൈത്ത് വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. സുരക്ഷാ സാഹചര്യം നിരീക്ഷിക്കുകയും ആവശ്യമായ സമയക്രമങ്ങള്‍ ക്രമീകരിക്കുകയും ചെയ്യുന്നുണ്ട് എന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. ഇന്ന് യാത്രയ്‌ക്കൊരുങ്ങുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ബന്ധപ്പെട്ട് ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം.

UAE Airlines

നിരവധി വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ യുഎഇയും കുവൈത്തും തമ്മിലുള്ള വിമാനയാത്ര തടസ്സപ്പെട്ടു. പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ അബുദാബിക്കും കുവൈത്തിനും ഇടയിലുള്ള EY653, EY654 എന്നീ വിമാനങ്ങള്‍ റദ്ദാക്കി. യാത്രക്കാര്‍ക്ക് ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട് എന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. ജൂലൈ 21-ലെ ദുബായ്-കുവൈത്ത് വിമാനങ്ങളായ EK853, EK855, EK857, EK859 എന്നിവ റദ്ദാക്കിയിട്ടുണ്ട്.

കുവൈത്തില്‍ നിന്ന് ദുബായിലേക്കുള്ള മടക്കയാത്രാ വിമാനങ്ങളായ EK854, EK856, EK858, EK860 എന്നിവയും റദ്ദാക്കിയിട്ടുണ്ട്. ഷാര്‍ജ, അബുദാബി, കുവൈത്ത് എന്നിവയ്ക്കിടയിലുള്ള G9068, G9124, G9121, G9069, G9125, G9122, 3L020, 3L022, 3L021, 3L023 തുടങ്ങിയ സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. അതേസമയം ഫ്‌ലൈ ദുബായിയുടെ കുവൈത്തിലേക്കുള്ള വിമാന സര്‍വീസുകളില്‍ കാര്യമായ റദ്ദാക്കലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദുബായ് എയര്‍പോര്‍ട്ടിന്റെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് വിവരങ്ങള്‍ പ്രകാരം ഫ്‌ലൈ ദുബായ് ഇന്ന് ഉച്ചയ്ക്ക് 3:35-ന് ഒരു സര്‍വീസ് നടത്തുന്നുണ്ട്. പ്രവര്‍ത്തനപരമായ പ്രശ്‌നങ്ങള്‍ കാരണം ചില വിമാനങ്ങള്‍ വൈകിയെങ്കിലും, ഇത്തിഹാദ് എയര്‍വേസ് തങ്ങളുടെ ശൃംഖലയിലെ സര്‍വീസുകള്‍ തുടരുന്നു. ദുബായിലെ പ്രമുഖ വിമാനക്കമ്പനിയായ ദുബായ് എമിറേറ്റ്സ് സര്‍വീസുകളും തുടരുന്നു.

ഷാര്‍ജ, അബുദാബി, റാസ് അല്‍ ഖൈമ എന്നിവിടങ്ങളില്‍ നിന്ന് എയര്‍ അറേബ്യ സര്‍വീസുകള്‍ തുടരുന്നു. യുഎഇ-കുവൈത്ത് റൂട്ടുകളിലെ ചില സര്‍വീസുകളെയാണ് പ്രധാനമായും തടസ്സങ്ങള്‍ ബാധിച്ചിരിക്കുന്നത്. അതിനിടെ അത്യാവശ്യമല്ലാത്ത കുവൈത്ത് യാത്രകള്‍ ഒഴിവാക്കാനോ പുനഃപരിശോധിക്കാനോ യുഎസ്, കാനഡ സര്‍ക്കാരുകള്‍ പൗരന്‍മാരോട് നിര്‍ദേശിച്ചു. വിമാന സര്‍വീസുകളുടെ എണ്ണം കുറവാണെന്നും യാത്രയ്ക്ക് മുമ്പ് എയര്‍ലൈനുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പുവരുത്തണമെന്നും യുകെയും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ബഹ്‌റൈനിലെ മനാമയുടെ മധ്യഭാഗത്ത് സുരക്ഷാ ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന സൈറണുകളോ സ്‌ഫോടന ശബ്ദങ്ങളോ കേള്‍ക്കുകയാണെങ്കില്‍ ഉടന്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാന്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും യുഎസും യുകെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+