സ്മിത്ത് മച്ചാര്‍ ഇപ്പോള്‍ എവിടെ? ഒമാന്‍ പൈലറ്റ് എന്തിന് ആക്രമിച്ചു; യുഎഇക്കൊപ്പം ചോദ്യം ചെയ്യാന്‍ ഇസ്രായേല്‍

ദുബായില്‍ നിന്ന് ഇസ്രായേലിലെ തെല്‍ അവീവിലേക്ക് പോയ വിമാനത്തില്‍ സഹ പൈലറ്റിന്റെ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍ ഇപ്പോഴുള്ളത് സൗദി അറേബ്യയില്‍. വിമാനം പറന്നുയര്‍ന്ന ശേഷം കോക്പിറ്റില്‍ വച്ച് ഒമാന്‍ പൗരനായ സഹ പൈലറ്റ് സ്മിത്ത് മച്ചാറിന്റെ കുത്തി എന്നാണ് പറയപ്പെടുന്നത്. രണ്ടുപേരും ഫ്‌ളൈ ദുബായ് വിമാനത്തിലെ പൈലറ്റുമാരാണ്.

കോക്പിറ്റിന്റെ വാതില്‍ തുറന്ന് യാത്രക്കാര്‍ക്ക് ഇടപെടാന്‍ സ്മിത്ത് മച്ചാര്‍ അവസരമൊരുക്കിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനം അതിവേഗം താഴേക്ക് കുതിക്കുന്ന വേളയില്‍ വിമാനത്തിലുണ്ടായിരുന്ന മറ്റു പൈലറ്റുമാര്‍ ഇടപെടുകയായിരുന്നു. ഇതിന് സഹായകരമായത് കോക്പിറ്റ് തുറന്ന സ്മിത്ത് മച്ചാറിന്റെ നീക്കമാണ്. ജോര്‍ദാന്‍ ആകാശത്ത് വച്ച് വട്ടമിട്ടു പറന്ന ശേഷമാണ് സൗദിയുടെ തബൂക്ക് വിമാനത്താവളത്തില്‍ വിമാനം ഇറക്കിയത്. ഇതിനകം ജാഗ്രതാ നിര്‍ദേശം വിമാനത്തില്‍ നിന്ന് നല്‍കിയിരുന്നു.

UAE Israel Indian Pilot Smit Machchhar

തബൂക്കിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് സ്മിത്ത് മച്ചാര്‍. റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ കോണ്‍സുലേറ്റും സ്മിത്തിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ചു. എല്ലാ സഹായവും നല്‍കുമെന്ന് കുടുംബത്തിന് ഉറപ്പ് നല്‍കി. അദ്ദേഹം വൈകാതെ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ എന്നും എംബസി അറിയിച്ചു.

ഒമാന്‍ പൗരനായ പൈലറ്റ് ആക്രമിക്കാന്‍ കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. അന്വേഷണ സംഘം ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. 174 പേരാണ് തെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈ ദുബായ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇസ്രായേല്‍, യുഎഇ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാരായിരുന്നു ഇവര്‍. അന്വേഷണം നടക്കുന്നുണ്ടെന്നാണ് സൗദിയും യുഎഇയും ഇതുവരെ അറിയിച്ചിട്ടുള്ളത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞ കാര്യങ്ങളാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. സഹ പൈലറ്റിനെ അറസ്റ്റ് ചെയ്തുവെന്നും ഒമാന്‍ പൗരനാണെന്നും നെതന്യാഹുവാണ് പറഞ്ഞത്. സൗദിയില്‍ വച്ച് ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നെതന്യാഹു വിവരങ്ങള്‍ പങ്കുവച്ചു. സഹപൈലറ്റ് ഭീകരനായിരിക്കാമെന്ന് ട്രംപ് പറഞ്ഞു.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദുമായി നെതന്യാഹു സംസാരിച്ചു. പ്രതിയെ ചോദ്യം ചെയ്യാന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് യുഎഇ പ്രസിഡന്റ് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണം തീരുന്നതു വരെ ഇസ്രയേലിലേക്കുള്ള സര്‍വീസ് ഫ്‌ളൈ ദുബായ് നിര്‍ത്തിവെച്ചു. ഒമാനി പൈലറ്റ് ആക്രമണം നടത്താന്‍ എന്താണ് കാരണം എന്നു ഇതുവരെ വ്യക്തമല്ല. ഒക്ടോബര്‍ ഏഴ് അടുത്തു വരുന്ന സാഹചര്യത്തില്‍ ഇസ്രായേലില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തിയതും 1000ത്തില്‍ അധികം പേരെ കൊലപ്പെടുത്തിയതും. ശേഷം ഗാസയില്‍ കൂട്ടക്കൊല നടത്തിയ ഇസ്രായേല്‍ സൈന്യം 75000 പലസ്തീന്‍കാരെ കൊലപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma