Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മാത്രമല്ല, കുവൈത്തും ലക്ഷ്യം: വമ്പന്‍ പദ്ധതികളുമായി വിദേശത്തേക്ക് കടക്കാന്‍ അംബാനി കമ്പനി

മുംബൈ: വ്യാവസായിക രംഗത്ത് പുതിയ ചുവടുവെപ്പുകളുമായി അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് പവർ ലിമിറ്റഡ്. ആഗോള തലത്തില്‍ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനായി 1,500 മെഗാവാട്ട് ശേഷിയുള്ള ഗ്യാസ് അധിഷ്ഠിത വൈദ്യുത പദ്ധതി വിദേശത്ത് സ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. ഇതിനായി നിരവധി അന്താരാഷ്ട്ര കരാറുകള്‍ സ്വന്തമാക്കാനുള്ള പ്രവർത്തനങ്ങളും റിലയൻസ് പവർ ലിമിറ്റഡ് ആരംഭിച്ച് കഴിഞ്ഞു.

കുവൈത്ത്, യു എ ഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ മലേഷ്യയില്‍ ഗ്യാസ് അധിഷ്ഠിത വൈദ്യുത പദ്ധതികൾക്കായി റിലയൻസ് പവർ മത്സരാധിഷ്ഠിത ടെൻഡറുകൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് വാർത്ത ഏജന്‍സിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോടകം ഭൂട്ടാനിൽ 500 മെഗാവാട്ട് സോളാർ പദ്ധതിയും 770 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും ഉൾപ്പെടെ രണ്ട് വൻകിട പദ്ധതികള്‍ക്കുള്ള കരാർ കമ്പനി നേടിയിട്ടുണ്ട്.

uae-kuwait-

നിലവിൽ ഇന്ത്യയിൽ കമ്പനിയുടെ കൈവശമുള്ള 750 മെഗാവാട്ട് ശേഷിയുള്ള രണ്ട് ലോകോത്തര ഉപകരണ മൊഡ്യൂളുകൾ, വിദേശ ടെൻഡറുകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു രാജ്യത്തേക്ക് മാറ്റാനും റിലയൻസ് പവർ പദ്ധതിയിടുന്നു. ഈ ഉപകരണങ്ങളുടെ വിൽപ്പനയിലൂടെ 2000 കോടി രൂപ വരെ മൂല്യം സൃഷ്ടിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

റിലയൻസ് പവറിന്റെ വക്താവ്, ആഗോള ടെൻഡറുകളിൽ കമ്പനി പങ്കെടുക്കുന്നുണ്ടെന്ന് പി ടി ഐയോട് സ്ഥിരീകരിച്ചിട്ടുണ്ട്. യു എസ് എയിലെ ജനറൽ ഇലക്ട്രിക്കിൽ നിന്ന് മൂന്ന് 750 മെഗാവാട്ട് ഉപകരണ മൊഡ്യൂളുകൾ കമ്പനി നേരത്തെ ഇറക്കുമതി ചെയ്തിരുന്നു. അതിൽ ഒരെണ്ണം ബംഗ്ലാദേശിലെ എൽ എൻ ജി അധിഷ്ഠിത വൈദ്യുത പദ്ധതിക്കായി ജപ്പാന്റെ ജെ ഇ ആർ എയുമായി സഹകരിച്ച് കയറ്റുമതി ചെയ്തു. ബാക്കിയുള്ള രണ്ട് മൊഡ്യൂളുകൾ വിദേശത്ത് സമാനമായ പദ്ധതിക്കായി ഉപയോഗിക്കാനാണ് റിലയൻസ് പവർ ലിമിറ്റഡിന്റെ നീക്കം.

കുവൈത്ത്, യു എ ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഗ്യാസ് അധിഷ്ഠിത വൈദ്യുതിയുടെ ആവശ്യകത വളരെ ഉയർന്നതാണ് എന്നതാണ് കമ്പനി നോക്കിക്കാണുന്ന പ്രധാന ഘടകം. ജനറൽ ഇലക്ട്രിക്ക് പോലുള്ള ആഗോള വിതരണക്കാർക്ക് ഗ്യാസ് അല്ലെങ്കിൽ എൽ എൻ ജി അധിഷ്ഠിത പ്ലാന്റുകൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യാൻ മൂന്ന് മുതൽ അഞ്ച് വർഷം വരെ സമയം വേണ്ടിവരും. എന്നാൽ, 1500 മെഗാവാട്ട് ശേഷിയുള്ള ഉപകരണങ്ങൾ റിലയൻസ് പവറിന്റെ കൈവശം നിലവില്‍ തന്നെ ഉള്ളതിനാൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കമ്പനിക്ക് കഴിയും എന്നതാണ് അനുകൂല ഘടകം.

ക്ലീന്‍ എനർജി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിലയൻസ് പവർ, 2.5 ജിഗാവാട്ട് ശേഷിയുള്ള യൂട്ടിലിറ്റി - സ്കെയിൽ സോളാർ പദ്ധതികളും 2.5 ജിഗാവാട്ട് - മണിക്കൂർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങളും (BESS) ഉൾപ്പെടുന്ന ഒരു വികസന പൈപ്പ്ലൈൻ പദ്ധതിയും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഭൂട്ടാൻ ഗവൺമെന്റിന്റെ ഡ്രുക് ഹോൾഡിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സുമായി (DHI) സംയുക്ത സംരംഭത്തിലൂടെ 500 മെഗാവാട്ട് സോളാർ പദ്ധതിയും 770 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയും ഭൂട്ടാനിൽ വികസിപ്പിക്കുന്നു. ഇത് ഭൂട്ടാന്റെ നവീകരണ ഊർജ മേഖലയിൽ ഒരു ഇന്ത്യൻ സ്വകാര്യ കമ്പനിയുടെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. ഇതിന് പുറമേയാണ് അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി യു എ ഇ, കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിലേക്കും കടക്കാന്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+