യുഎഇ നീങ്ങിയത് ഇറാനെതിരെ; തിരിച്ചടി കിട്ടിയവരില്‍ ഇന്ത്യയും, കോടികളുടെ നഷ്ടം, ബദല്‍ രാജ്യം കണ്ടെത്തണം

ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇറാനിലെ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നത് ഇന്ത്യയാണ്. ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ യുദ്ധം കാരണം ചബഹാറിന്റെ വികസനം നിലച്ചു. മാത്രമല്ല, ഇറാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുതി ഏകദേശം നിലച്ച പോലെ ആയി. അമേരിക്കയുടെ ഉപരോധം മാത്രമല്ല, യുഎഇയുടെ പുതിയ തീരുമാനവും ഇന്ത്യയ്ക്ക് പാരയായി.

സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍
സ്വര്‍ണം പവന് ഒരു വര്‍ഷത്തിനിടെ കൂടിയത് 45720 രൂപ; 24000 രൂപ കുറയും, ഇങ്ങനെ സംഭവിച്ചാല്‍

ഇറാനെതിരെ ഉപരോധം ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ഇറാനുമായി ഇടപാട് നടത്തുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന ഭീഷണി ഡൊണാള്‍ഡ് ട്രംപ് മുഴക്കുന്നു. അതിനിടെയാണ് യുഎഇ ഇറാനുമായുള്ള എല്ലാ വ്യാപാരങ്ങളും സാമ്പത്തിക ഇടപാടും നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചത്. ഇത് ഇന്ത്യയില്‍ നിന്ന് ഇറാനിലേക്കുള്ള ചരക്കു നീക്കത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

uae iran tension impact india trade-

2018-19 സാമ്പത്തിക വര്‍ഷം ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാരം 1700 കോടി ഡോളറിന്റേതായിരുന്നു. എന്നാല്‍ 2025-26 സാമ്പത്തിക വര്‍ഷം ഇത് 160 കോടി ഡോളറായി കുറഞ്ഞു. ഇപ്പോള്‍ യുഎഇ വ്യാപാരം നിര്‍ത്തിവച്ചത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ സാരമായി ബാധിക്കും. കാരണം, ഇന്ത്യയില്‍ നിന്നുള്ള പല ചരക്കുകളും ഇറാനിലെത്തുന്നത് ദുബായ് വഴിയാണ്.

ഡല്‍ഹിയില്‍ വീണ്ടും സിജെപി മാര്‍ച്ച്; സെപ്തംബര്‍ 5ന് പോലീസ് ആസ്ഥാനത്തേക്ക്, സമരം ശക്തമാകും
ഡല്‍ഹിയില്‍ വീണ്ടും സിജെപി മാര്‍ച്ച്; സെപ്തംബര്‍ 5ന് പോലീസ് ആസ്ഥാനത്തേക്ക്, സമരം ശക്തമാകും

അരി, ചായപ്പൊടി, മരുന്ന് എന്നിവയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. ഇന്ത്യയുടെ ബസ്മതി അരിക്ക് ഇറാനില്‍ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ യുഎഇ എടുത്ത പുതിയ തീരുമാനം തിരിച്ചടിയാകുമെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍ പറഞ്ഞു. ഇറാനുമായി ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്ന അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ വ്യാപാരം 90 ശതമാനം കുറഞ്ഞിരിക്കുകയാണ്. മാനുഷിക പരിഗണന വച്ചുള്ള ചരക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്.

ബാങ്ക്, കപ്പല്‍ മേഖലയ്ക്ക് കൂടുതല്‍ ഉപരോധം പ്രഖ്യാപിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാരം പൂര്‍ണമായി നിലയ്ക്കും. കാരണം, ഇന്ത്യയില്‍ നിന്നു ചരക്കുകള്‍ ഇറാനിലേക്ക് കയറ്റുമതി ചെയ്താലും പണമിടപാട് നടത്താന്‍ സാധിക്കാതെ വരും. ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകള്‍ യുഎഇയും നിര്‍ത്തിവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ യുഎഇ ബാങ്കുകള്‍ വഴിയുള്ള ഇടപാടും അസാധ്യമാണ്.

മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎ യൂസഫലിയുടെ പിന്തുണ; ഒരു കോടി പ്രഖ്യാപിച്ചു
മാര്‍ ക്ലീമീസ് ബാവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എംഎ യൂസഫലിയുടെ പിന്തുണ; ഒരു കോടി പ്രഖ്യാപിച്ചു

ഈ വര്‍ഷം ജൂണ്‍ വരെ ഇന്ത്യയില്‍ നിന്ന് ഇറാനിലേക്ക് കയറ്റുമതി ചെയ്തത് 38 കോടിയുടെ അരിയാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാന്‍. 1.5 കോടിയുടെ തേയിലയാണ് ഇന്ത്യ ഇറാനിേേലക്ക് ജൂണ്‍ വരെ അയച്ചത്. യുഎഇ വഴിയായിരുന്നു ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍. ഇനി മുതല്‍ എല്ലാം നിലയ്ക്കും. ഇറാന് പകരം വിപണി കണ്ടെത്തേണ്ട അവസ്ഥയാണ് കയറ്റുമതിക്കാര്‍ക്ക്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+