അനധികൃത പടക്ക വ്യാപാരത്തിന് കടുത്ത ശിക്ഷയുമായി യുഎഇ; ഏറ്റവും കുറഞ്ഞ പിഴ 100,000 ദിര്‍ഹം
അബുദാബി: ഈദ് അല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള നീണ്ട അവധിദിനങ്ങളില്‍ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കാന്‍ നടപടിയുമായി യു എ ഇ. ഇതിന്റെ ഭാഗമായി പടക്കങ്ങളുടെ അനധികൃത വ്യാപാരങ്ങള്‍ക്കുള്ള ശിക്ഷകള്‍ പബ്ലിക് പ്രോസിക്യൂഷന്റെ ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ടു. ഇതിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കുകയും കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിന്യസിക്കുകയും ചെയ്യും.
ആയുധങ്ങള്‍, വെടിമരുന്ന്, സ്ഫോടക വസ്തുക്കള്‍, സൈനിക സാമഗ്രികള്‍, അപകടകരമായ വസ്തുക്കള്‍ എന്നിവ സംബന്ധിച്ച 2019 ലെ ഫെഡറല്‍ ഡിക്രി നിയമത്തിന്റെ 54-ാം അനുച്ഛേദം ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയുമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് വ്യവസ്ഥ ചെയ്യുന്നത്. ലൈസന്‍സില്ലാതെ രാജ്യത്ത് നിന്നും പടക്കങ്ങള്‍ വ്യാപാരം, ഇറക്കുമതി-കയറ്റുമതി, നിര്‍മാണം എന്നിവ ചെയ്യുന്ന ഏതൊരാള്‍ക്കും ഈ ശിക്ഷ ചുമത്തും.

ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്നോ ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നോ ഇതിനുള്ള ലൈസന്‍സോ പെര്‍മിറ്റോ നേടിയതിന് ശേഷമല്ലാതെ ഒരു തരത്തിലും പടക്കങ്ങളുടെ ക്രയവിക്രയങ്ങള്‍ അനുവദനീയമല്ല. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും രാജ്യത്ത് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ ഇതില്‍ നിന്ന് വിട്ടുനില്‍ക്കണം. പൊതുസുരക്ഷ നിലനിര്‍ത്തുന്നതിന് അത്തരം വസ്തുക്കളുടെ വില്പന നിരുത്സാഹപ്പെടുത്തണം എന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ട്രാഫിക് നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ നിയമലംഘനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും അബുദാബി പൊലീസ് പറഞ്ഞു. സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് സമഗ്രമായ ട്രാഫിക് പ്ലാനും സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത് എന്നും നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്ത് ഒമാന്‍, ക്രൂഡ് വാങ്ങാന്‍ കൂടുതല്‍ രാജ്യങ്ങള്‍ -
യുഎഇയിൽ യുദ്ധം മാത്രമല്ല അടുത്ത പണി വരുന്നു; താപനില കുറയും, മഴയ്ക്ക് സാധ്യത, യാത്രക്കാർ ജാഗ്രത പാലിക്കുക -
ഈദ് നമസ്കാരം പള്ളിക്കുള്ളില്‍ മാത്രം മതി; തുറസായ സ്ഥലത്തെ പ്രാര്‍ത്ഥന വിലക്കി യുഎഇ -
ഖത്തര്‍ വാതകം പ്രതീക്ഷിച്ചിട്ടു കാര്യമില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ ഗള്‍ഫ് വിടുന്നു, വീണ്ടും തിരിച്ചടി -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം












Click it and Unblock the Notifications