Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികൾക്ക് ആഘോഷരാവ്; വരുന്നത് തുടർച്ചയായ 6 ദിവസത്തെ വമ്പൻ അവധിക്കാലം

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർ കാത്തിരുന്ന ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ), അറഫാ ദിന അവധികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയ്ക്കുള്ള ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധി ദിനങ്ങൾ പുറത്തുവിട്ടത്. മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് മെയ് 27 ബുധനാഴ്ചയാണ് യുഎഇയിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്കുള്ള അവധി മന്ത്രാലയം ക്രമീകരിച്ചിരിക്കുന്നത്.

അവധി ദിനങ്ങൾ ഇങ്ങനെ

യുഎഇ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് താഴെ പറയുന്ന ദിവസങ്ങളിൽ അവധി ലഭിക്കും.

മെയ് 26 ചൊവ്വാഴ്ച (ദുൽ ഹിജ്ജ 9): അറഫാ ദിനത്തോട് അനുബന്ധിച്ചുള്ള ആദ്യ അവധി.

മെയ് 27 ബുധൻ മുതൽ മെയ് 29 വെള്ളിയാഴ്ച വരെ (ദുൽ ഹിജ്ജ 10, 11, 12): ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) പ്രമാണിച്ചുള്ള അവധി ദിനങ്ങൾ.

ചൊവ്വാഴ്ച ആരംഭിച്ച് വെള്ളിയാഴ്ച അവസാനിക്കുന്ന രീതിയിലാണ് നാല് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ വരുന്ന ശനി, ഞായർ പ്രതിവാര അവധികൾ കൂടി ലഭിക്കുന്നതോടെ സ്വകാര്യ മേഖലയിലെ ബഹുഭൂരിപക്ഷം ജീവനക്കാർക്കും തുടർച്ചയായ 6 ദിവസത്തെ വമ്പൻ അവധിക്കാലമാണ് ലഭിക്കാൻ പോകുന്നത്.

eid-al-adha-1779100743 jpg

യുഎഇയിലെ സർക്കാർ ജീവനക്കാർക്കും ദുബായിലെ സ്വകാര്യ സ്കൂളുകൾക്കും മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെ അഞ്ച് ദിവസത്തെ അവധി നേരത്തെ തന്നെ ഫെഡറൽ അതോറിറ്റികളും വിദ്യഭ്യാസ വകുപ്പും (KHDA) പ്രഖ്യാപിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേർത്ത് പൊതുമേഖലയ്ക്ക് ആകെ 9 ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുന്നത്. തൊട്ടുപിന്നാലെയാണ് ഇപ്പോൾ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സ്വകാര്യ കമ്പനി ജീവനക്കാർക്കും ആശ്വാസമേകി മന്ത്രാലയത്തിന്റെ ഉത്തരവ് വന്നിരിക്കുന്നത്. വാരാന്ത്യ അവധികൾ കഴിഞ്ഞ് ജൂൺ 1 തിങ്കളാഴ്ച മുതൽ രാജ്യത്തെ സ്വകാര്യ-പൊതു മേഖലകളിലെ സ്ഥാപനങ്ങൾ സാധാരണ നിലയിൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+