നബിദിനം പ്രമാണിച്ച് യുഎഇ അവധി പ്രഖ്യാപിച്ചു; മൂന്ന് ദിവസത്തിന് ശേഷം ജോലിക്കെത്താം

ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി യുഎഇ ഭരണകൂടം പൊതു അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് അവധി. യുഎഇയില്‍ ശനി, ഞായര്‍ ദിവസങ്ങള്‍ അവധി ആയതിനാല്‍ മൂന്ന് ദിവസം തുടര്‍ച്ചയായ അവധി കിട്ടും. അതായത്, ഓഗസ്റ്റ് 27ന് ജോലി കഴിഞ്ഞാല്‍ ഓഗസ്റ്റ് 31നാകും വീണ്ടും ഓഫീസില്‍ എത്തേണ്ടി വരിക.

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവധി ബാധകമാണ് എന്ന് യുഎഇ സര്‍ക്കാരിന്റെ മീഡിയ ഓഫീസ് അറിയിച്ചു. അതേസമയം, എല്ലാ പ്രവാസികള്‍ക്കും ഈ അവധിയുടെ നേട്ടം കിട്ടാന്‍ സാധ്യതയില്ല. കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ലഭിക്കുമെങ്കിലും സാധാരണ ഷോപ്പുകളിലും മറ്റും ജോലി നോക്കുന്നവര്‍ക്ക് അഴധിയുണ്ടാകാന്‍ സാധ്യതയില്ല.

uae oman nabi dinam holiday

നബിദിനം എല്ലാ മുസ്ലിങ്ങളും വലിയ ആഘോഷമാക്കാറുണ്ട്. ആചാര രീതികള്‍ വ്യത്യസ്തമായിരിക്കും. ചിലര്‍ പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും വര്‍ധിപ്പിക്കും. ചിലര്‍ ഘോഷയാത്രയും ഭക്ഷണ വിതരണവും നടത്തും. കേരളത്തില്‍ കുട്ടികളുടെ ദഫ് പരിപാടികളും നബിയുടെ മദഹ് ഗാനങ്ങളും ആലപിക്കും. അതേസമയം, കേരളത്തില്‍ എന്നാണ് നബിദിനം എന്ന് അറിവായിട്ടില്ല. പുതിയ മാസം പിറന്നാലാണ് ഇക്കാര്യത്തില്‍ വ്യക്തത വരിക.

ഒമാനില്‍ ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധി ആയിരിക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ലഭിക്കുമ്പോള്‍ മൂന്ന് ദിവസം അവധി ലഭിക്കും. മറ്റു ജിസിസി രാജ്യങ്ങളും വൈകാതെ അവധി പ്രഖ്യാപിച്ചേക്കും.

അറബി മാസങ്ങള്‍ ചാന്ദ്രപിറവി അടിസ്ഥാനമാക്കിയാണ്. ഹിജ്‌റ കലണ്ടറിലെ മൂന്നാം മാസമാണ് റബീഉല്‍ അവ്വല്‍. ഈ മാസം 12നാണ് നബിദിനം ആഘോഷിക്കുക. എന്നാല്‍ ഗ്രിഗോറിയന്‍ കലണ്ടറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ദിവസത്തില്‍ വ്യത്യാസം വന്നേക്കാം. കേരളത്തില്‍ ഒരുപക്ഷേ, ഓഗസ്റ്റ് 25നോ 26നോ 27നോ ആയിരിക്കാം നബിദിനം. കേരളത്തില്‍ ഓഗസ്റ്റ് 25നാണ് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അറബി മാസ പിറവിയുടെ കണക്ക് നോക്കി ഇതില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+