ബലി പെരുന്നാളും യുഎഇ നിവാസികള്‍ക്ക് തകർക്കാം: അവധി പ്രഖ്യാപിച്ചു, എത്ര ദിവസമെന്ന് അറിയുമോ?
ദുബായ്: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒരാഴ്ചയോളം നീണ്ടു നിന്ന അവധിയാണ് യു എ ഇ നിവാസികള്‍ക്ക് ലഭിച്ചത്. ചെറിയ പെരുന്നാള്‍ കഴിഞ്ഞതിന് പിന്നാലെ ബലി പെരുന്നാളിനുള്ള അവധിയും യു എ ഇ അധികൃതർ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 17 തിങ്കളാഴ്ചയായിരിക്കും ബലി പെരുന്നാളെന്നാണ് കണക്ക് കൂട്ടുന്നത്. ബലി പെരുന്നാള്‍ സമയത്ത് കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും നീണ്ട അവധി ദിനങ്ങള്‍ യു എ ഇ നിവാസികള്‍ക്ക് ലഭിച്ചേക്കും.
ഹജ്ജ് തീർത്ഥാടനത്തിൻ്റെ പ്രധാന ചടങ്ങായ അറഫ ദിനം ജൂൺ 16 ഞായറാഴ്ച ആയിരിക്കുമെന്നാണ് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിക്കുന്നത്. ഈദ് അൽ അദ്ഹ (ബലി പെരുന്നാള്‍) ജൂൺ 17 നും അറഫ ദിനം 16 ആയിരിക്കുമെന്ന് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നുവെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാനെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അറഫാ ദിനത്തോടനുബന്ധിച്ച് ജൂൺ 16 മുതൽ ജൂൺ 19 വരെ നാല് ദിവസത്തെ പൊതു അവധിയും ബലി പെരുന്നാളിന് പ്രത്യേക അവധിയും യുഎഇ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഈ ദിനങ്ങള്‍ ഇസ്ലാമിക കലണ്ടർ പ്രകാരം ഏറ്റവും വിശുദ്ധവും ആദരണീയവുമായ ഒന്നാണ്. പ്രത്യേക പ്രാർത്ഥനകൾ, വിരുന്നുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയോടെ വിശ്വാസികള്‍ ഈ ദിവസങ്ങള്‍ ആചരിക്കുന്നു.
അതേസമയം, ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഒമ്പത് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന അവധിയായിരുന്നു യു എ ഇയിലെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഭിച്ചത്. ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് യു എ ഇ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയും ഞായറും യുഎഇയിൽ ഔദ്യോഗിക വാരാന്ത്യ ദിനങ്ങളായതിനാലാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കാൻ ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാർക്ക് 9 ദിവസത്തെ അവധി ലഭിച്ചത്.
പെരുന്നാള്‍ മാസപ്പിറവി കണ്ടാലും ഇല്ലെങ്കിലും അവധി ഔദ്യോഗികമായി ഏപ്രിൽ 8 ന് ആരംഭിക്കുമെന്ന് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കുകയായിരുന്നു. സ്വകാര്യ മേഖലയിലെ കമ്പനികളും മൂന്നും നാലും ദിവസം നീണ്ടുനില്‍ക്കുന്ന ശമ്പളത്തോട് കൂടിയുള്ള അവധി പ്രഖ്യാപിച്ചിരുന്നു. പെരുന്നാള്‍ അവധിയോടൊപ്പം തന്നെ റമദാന്‍ മാസത്തില്‍ ജോലി സമയം വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനവും യു എ ഇ സർക്കാർ പുറപ്പെടുവിച്ചിരുന്നു.
-
സൗദി അറേബ്യയും റഷ്യയും വിസ രഹിത യാത്ര തുടങ്ങുന്നു; 3 മാസം താമസിക്കാം, ഹജ്ജ് അനുവദിക്കില്ല -
സൗദി അറേബ്യ, ഒമാന്‍ ഉള്‍പ്പെടെ 8 രാജ്യങ്ങള്‍ റെഡി, ഇന്ത്യയ്ക്ക് ആശ്വാസം, കൂടുതല്‍ ക്രൂഡ് വരും -
യുഎഇ പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്; വ്യാജ ഇൻഷുറൻസിൽ വീഴരുത്, മുന്നറിയിപ്പുമായി പോലീസ് -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ച് ദുബായിലെ ഇന്ത്യന്‍ സ്കൂളുകള്‍; ക്ലാസുകള്‍ ഓണ്‍ലൈനില്‍ -
കൊവിഡിന് ശേഷം ആദ്യം... സൗദി ആശങ്കയില്‍; എണ്ണ ഇതര ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങും -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
സ്വര്‍ണം വാങ്ങിവെച്ചോ.. ചതിക്കില്ല! ഗ്രാം സ്വര്‍ണം 18000 കടക്കും, പവന് 1.44 ലക്ഷവും!! -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു











Click it and Unblock the Notifications