പ്രവാസിക്ക് ചോറ് കിട്ടാതാകുമോ? നിര്‍ണായക നീക്കവുമായി യുഎഇ, എല്ലാത്തിനും കാരണം...
ദുബായ്: ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യമാണ് യുഎഇ. ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കള്‍ യഥേഷ്ടം എത്തുന്ന രാജ്യം കൂടിയാണിത്. മാത്രമല്ല, ഇന്ത്യന്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വളരെ ആവശ്യക്കാരുള്ള രാജ്യവുമാണ് യുഎഇ. പ്രവാസികള്‍ കൂടുതല്‍ താമസിക്കുന്നത് തന്നെ ഇതിന് കാരണം. എന്നാല്‍ ഇന്ത്യയില്‍ നിന്ന് എത്തുന്ന അരി പ്രവാസികള്‍ക്ക് കിട്ടാക്കനിയാകുമോ എന്ന് യുഎഇ ഭരണകൂടം ഭയക്കുന്നു.
ഇന്ത്യ ബസ്മതി ഒഴികെയുള്ള വെള്ള അരിയുടെയും മറ്റു അരികളുടെയും കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കാലാവസ്ഥ പ്രതികൂലമായത് കാരണം കൃഷി ആശങ്കയിലാണ്. വൈകിയാണ് മഴ എത്തിയതെങ്കിലും ശക്തമായ മഴയാണ് പല സംസ്ഥാനങ്ങളിലും കിട്ടുന്നത്. അതുകൊണ്ടുതന്നെ ചില സംസ്ഥാനങ്ങളില്‍ പ്രളയ സാഹചര്യമുണ്ടായി. കൃഷി നശിക്കുകയും ചെയ്തു.

ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അരിയുടെ കയറ്റുമതി നിരോധിച്ചത്. ലോക വിപണിയില്‍ ലഭിക്കുന്ന 40 ശതമാനം അരി ഇന്ത്യയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കയറ്റുമതി നിരോധിച്ചാല്‍ ആഗോള വിപണിയില്‍ അരി കിട്ടാക്കനിയാകും. അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ അരിക്ക് വേണ്ടി കടകളില്‍ വരി നില്ക്കുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതിന് പിന്നാലെയാണ് യുഎഇ ഭരണകൂടത്തിനും ആശങ്കയുണ്ടായത്. ഇതോടെ അരിയുടെ കയറ്റുമതി യുഎഇ നിരോധിച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന അരി പ്രത്യേകം പാക് ചെയ്ത ശേഷം കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ യുഎഇയിലുണ്ട്. ഇവര്‍ക്ക് വാണിജ്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങിയ ശേഷം മാത്രമേ കയറ്റി അയക്കാന്‍ സാധിക്കൂ എന്ന് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയില്‍ അരിക്ക് വില വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള അരി എത്താന്‍ ഇനിയും വൈകിയാല്‍ പ്രതിസന്ധിയാകും. ഇത് മുന്‍കൂട്ടി കണ്ടാണ് യുഎഇ ഭരണകൂടം അരി കയറ്റുമതി നിരോധിച്ചത്. ആവശ്യമുള്ള അരിയെല്ലാം യുഎഇ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുകയാണ്. കൂടുതലും എത്തുന്നത് ഇന്ത്യയില്‍ നിന്നു തന്നെ.
അതേസമയം, യുഎഇ അരി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്ന് മാത്രമല്ല. തായ്ലാന്റ്, വിയറ്റ്നാം പാകിസ്താന് എന്നീ രാജ്യങ്ങളില്‍ നിന്നും യുഎഇ അരി ഇറക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുഎഇ വിപണിയില്‍ പൂര്‍ണമായി അരി ഇല്ലാതാകില്ല. പക്ഷേ, ഇന്ത്യയില്‍ നിന്ന് എത്തുന്നത് കുറയും. ഇതാകട്ടെ, ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും.
യുഎഇയും ഇന്ത്യയും തമ്മില്‍ വ്യാപാര കരാര്‍ നിലവിലുണ്ട്. ഈ കരാറിന്റെ ഭാഗമായി യുഎഇക്ക് ഇന്ത്യ ഇളവ് നല്‍കുമോ എന്ന് വ്യക്തമല്ല. ഇളവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടില്ല. കൂടുതല്‍ ഇന്ത്യന്‍ പ്രവാസികളുള്ള രാജ്യമായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അരി കയറ്റുമതി നിരോധനം ബാധിക്കുക യുഎഇയിലെ പ്രവാസികളെയാണ്.
-
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ












Click it and Unblock the Notifications