Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി; തുറമുഖങ്ങളില്‍ സ്വര്‍ണം വിളയും, പണം ഒഴുക്കാന്‍ പദ്ധതി

ദുബായ്: ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്ന് യുഎഇ ആയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ താമസിക്കാന്‍ കൊതിച്ചുരുന്ന യുഎഇ ഇപ്പോള്‍ ആളൊഴിഞ്ഞ മട്ടാണ്. വീണ്ടും നിക്ഷേപകരെയും വിദേശികളെയും ആകര്‍ഷിക്കാനാണ് നീക്കം. ഒരു യുദ്ധവും പ്രതിസന്ധിയും ബാധിക്കാത്ത വിധം രാജ്യത്തിന്റെ വരുമാന സ്രോതസ് ശക്തിപ്പെടുത്തുകയാണ് യുഎഇ.

ഗോള്‍ഡ് ഹബ്ബിന് 10 കോടി; സ്വര്‍ണത്തില്‍ തൊട്ട് വിഡി സതീശന്‍, കൊച്ചി-തൃശൂര്‍ ആഭരണ ഇടനാഴി
ഗോള്‍ഡ് ഹബ്ബിന് 10 കോടി; സ്വര്‍ണത്തില്‍ തൊട്ട് വിഡി സതീശന്‍, കൊച്ചി-തൃശൂര്‍ ആഭരണ ഇടനാഴി

യുദ്ധം തുടങ്ങുകയും ഇറാന്‍ ഹോര്‍മുസ് പാത അടയ്ക്കുകയും ചെയ്തത് യുഎഇയുടെ വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു. ഇറാനും അമേരിക്കയും തമ്മില്‍ നിലവില്‍ ഇടക്കാല സമാധാന കരാറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 60 ദിവസം കഴിഞ്ഞാലാണ് അന്തിമ കരാര്‍ നടപ്പാക്കുക. മാത്രമല്ല, 60 ദിവസം കഴിഞ്ഞാല്‍ ഹോര്‍മുസിലൂടെ പോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ ടോള്‍ പരിക്കുമെന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് യുഎഇയുടെ മറുതന്ത്രം.

uae-port

ഹോര്‍മുസ് പാതയെ ആശ്രയിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കാനാണ് യുഎഇയുടെ തീരുമാനം. അതിന് വേണ്ടി ബദല്‍ മാര്‍ഗം ശക്തിപ്പെടുത്തുകയാണ്. ക്രൂഡ് ഓയിലും വാതകവും പെട്രോ കെമിക്കല്‍സും കയറ്റുമതി ചെയ്യുന്നതിന് വേണ്ടിയുള്ള വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് യുഎഇ വിദേശ വ്യാപാര മന്ത്രി താനി അല്‍ സിയൂദിയെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ബെംഗളൂരു-മുംബൈ റൂട്ടില്‍ മാത്രമല്ല; വന്ദേഭാരത് സ്ലീപ്പര്‍ ഈ റൂട്ടുകളിലും, ന്യൂഡല്‍ഹിയെ ബന്ധിപ്പിക്കും
ബെംഗളൂരു-മുംബൈ റൂട്ടില്‍ മാത്രമല്ല; വന്ദേഭാരത് സ്ലീപ്പര്‍ ഈ റൂട്ടുകളിലും, ന്യൂഡല്‍ഹിയെ ബന്ധിപ്പിക്കും

യുഎഇയുടെ കിഴക്കന്‍ ഭാഗത്തുള്ള തുറമുഖങ്ങള്‍ വിപുലീകരിക്കാനാണ് തീരുമാനം. ദിബ്ബ തുറമുഖം, പോര്‍ട്ട് ഓഫ് ഫുജൈറ, ഖോര്‍ഫക്കാന്‍ തുറമുഖം എന്നിവിടങ്ങളില്‍ കയറ്റുമതിക്ക് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കും. ഈ തുറമുഖങ്ങള്‍ ഒമാന്‍ തീരത്തോട് ചേര്‍ന്നാണ്. അതുകൊണ്ടുതന്നെ ഹോര്‍മുസ് കടന്നു പോകേണ്ട ആവശ്യമില്ല. ഒമാന്‍ കടല്‍ വഴി അറബിക്കടലിലൂടെ ഏഷ്യന്‍ രാജ്യങ്ങളിലേക്കും മറ്റും എത്താന്‍ സാധിക്കും.

മൂന്ന് പൈപ്പ്‌ലൈന്‍, ഹാര്‍ബര്‍, റോഡ്-റെയില്‍ പാത

യുഎഇയുടെ കിഴക്കന്‍ മേഖലയില്‍ പുതിയ ഹാര്‍ബര്‍ നിര്‍മിക്കും. കൂടാതെ പുതിയ വാതക-ഓയില്‍ കുഴല്‍ സ്ഥാപിക്കും. റെയില്‍, റോഡ് എന്നിവ നിര്‍മിച്ച് തുറമുഖങ്ങളുമായി ബന്ധിപ്പിക്കും. തുറമുഖങ്ങള്‍ക്കും എണ്ണ-വാതക പാടങ്ങള്‍ക്കുമിടയിലാകും ഇവയെല്ലാം സ്ഥാപിക്കുക. എണ്ണയും വാതകവും തുറമുഖങ്ങളില്‍ എത്തിച്ച് കയറ്റുമതി ചെയ്യാന്‍ പശ്ചാത്തല സൗകര്യമൊരുക്കുകയാണ് യുഎഇ.

നിലവില്‍ യുഎഇക്ക് ഒരു പൈപ്പ്‌ലൈന്‍ ഉണ്ട്. ഓരോ ദിവസവും 15 ലക്ഷം ബാരല്‍ എണ്ണയാണ് ഇതുവഴി ഫുജൈറ തുറമുഖത്ത് എത്തിച്ച് കയറ്റുമതി ചെയ്യുന്നത്. മറ്റൊരു പൈപ്പ് ലൈന്‍ അടുത്ത വര്‍ഷം പ്രവര്‍ത്തന സജ്ജമാകും. ഇതിന്റെ ജോലികള്‍ പകുതി പിന്നിട്ടു. ആ പൈപ്പ് ലൈന്‍ കൂടി പ്രവര്‍ത്തന സജ്ജമായാല്‍ യുഎഇയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍, വാതക കയറ്റുമതി വര്‍ധിക്കും. പെട്രോകെമിക്കല്‍സ്, എല്‍എന്‍ജി എന്നിവയുടെ കയറ്റുമതിക്ക് മൂന്നാമത്തെ പൈപ്പ്‌ലൈന്‍ കൂടി യുഎഇ സ്ഥാപിക്കുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇ പുതിയ ഇളവ് പ്രഖ്യാപിച്ചു; ജൂലൈ 9 വരെ സമയം, ഖത്തര്‍ ഇളവ് കുറച്ചു, ഇനി 14 ദിവസം
യുഎഇ പുതിയ ഇളവ് പ്രഖ്യാപിച്ചു; ജൂലൈ 9 വരെ സമയം, ഖത്തര്‍ ഇളവ് കുറച്ചു, ഇനി 14 ദിവസം

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് യുഎഇ രാജിവച്ചിരുന്നു. ഒപെകിന്റെ നിയന്ത്രണം ഇനി യുഎഇക്ക് മേല്‍ ഇല്ല. അതുകൊണ്ടുതന്നെ എത്ര അളവില്‍ ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും യുഎഇക്ക് സാധിക്കും. കയറ്റുമതിക്കു തടസമില്ലാത്ത പാത കൂടി സജ്ജമായാല്‍ യുഎഇയുടെ വളര്‍ച്ച അതിവേഗമാകുമെന്നാണ് വിലയിരുത്തല്‍. ഇതോടെ എല്ലാ സമ്പത്തിക പ്രതിസന്ധിയും പരിഹരിക്കപ്പെടുമെന്നും യുഎഇ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+