യുഎഇ ബിഗ് ടിക്കറ്റ് 59 കോടി മലയാളിക്ക്; ഞെട്ടൽ മാറാതെ ആഷിക്..എന്ത് ചെയ്യും പണം? മറുപടി
ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ നിന്ന നിൽപ്പിൽ ജീവിതം കീഴ്മേൽ മറിഞ്ഞ നിരവധി പ്രവാസികളുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിൽ ഇടം നേടിയിരിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ആഷിക് പടിഞ്ഞാറത്ത്. ബിഗ് ടിക്കറ്റിന്റെ ഗ്രാന്റ് പ്രൈസായ 25 മില്യൺ ദിർഹമാണ് ആഷികിന് ലഭിച്ചത്. അതായത് ഇന്ത്യൻ തുക 59 കോടിയോളം രൂപ. 456808 എന്ന നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
ജനുവരി 29നായിരുന്നു ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് ആഷിക് വാങ്ങിയത്. ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വൺ ഓഫര്‍ വഴിയായിരുന്നു ടിക്കറ്റ് വാങ്ങിയത്.രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ സൗജന്യമായി ഒന്ന് ലഭിച്ചു. അതിലാണ് ഭാഗ്യം തുണച്ചത്. സമ്മാനം ലഭിച്ചത് ഇപ്പോഴും വിശ്വസിക്കനായിട്ടില്ലെന്ന് പറയുകയാണ് ആഷിക്.

'കഴിഞ്ഞ 10 വർഷമായി ഞാൻ സ്വന്തമായി ടിക്കറ്റ് എടുക്കുകയാണ്. ഇതുവരെ 100 ടിക്കറ്റോളം എടുത്തിട്ടുണ്ട്. ഇതാദ്യമായാണ് എനിക്ക് സമ്മാനം ലഭിക്കുന്നത്. ബിഗ് ടിക്കറ്റ് അധികൃതരിൽ നിന്നും ഫോൺ വരുന്ന സമയത്ത് കോഴിക്കോടുള്ള വീട്ടുകാരോട് സംസാരിക്കുകയായിരുന്നു ഞാൻ. ഞാൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ കോൾ വന്നപ്പോൾ ഇത് തട്ടിപ്പാണോയെന്നായിരുന്നു ആദ്യ സംശയം. ഇനിയും ഞാൻ ടിക്കറ്റ് എടുക്കണം. ഇതുവരെ ടിക്കറ്റ് എടുത്തിട്ടും സമ്മാനം അടിക്കാത്തവരോട് പറയാനുള്ളത് തുടർന്നും ടിക്കറ്റ് എടുക്കൂവെന്നാണ്. എന്നെ പോലെ ഒരു ദിവസം അവരുടെ ഭാഗ്യവും തെളിയും', ആഷിക് പറഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലയിൽ മുന്നേറാനാണ് ഞാൻ എന്നും ആഗ്രഹച്ചിരുന്നത്. ബിസിനസ് വളർത്താൻ തന്നെയാണ് ലക്ഷ്യം. ഇനി എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ എനിക്ക് സാധിക്കും', ആഷിക് കൂട്ടിച്ചേർത്തു.
ഡ്രീം കാർ ഡ്രോയിൽ വിജയി എമിറാത്തി
ബിഗ് ടിക്കറ്റിന്റെ ഡ്രാം കാർ ഡ്രോയിൽ ബിഎംഡബ്ല്യു സ്വന്തമാക്കി എമിറാത്തിക്കാരനായ മുഹമ്മദ് അൽ സറൂണി. ബിഎംഡബ്ല്യു എം44ഒഐ മോഡലാണ് സമ്മാനമായി ലഭിച്ചത്.
ഐടി മാനേജറായി ജോലി ചെയ്യുകയാണ് അൽസറൂണി. കഴിഞ്ഞ അഞ്ച് മാസങ്ങൾക്ക് മുന്നേയാണ് അൽസറൂണി ടിക്കറ്റെടുത്തത്. കോൾ എടുത്തപ്പോൾ തന്നെ തുള്ളിച്ചാടുകയായിരുന്നുവെന്ന് അൽസറൂണി പറഞ്ഞു. 'കോൾ ലഭിച്ചപ്പോൾ ഞാൻ വളരെ സന്തോഷവാനായിരുന്നു. കാർ എന്ത് ചെയ്യണമെന്ന് ഞാൻ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ചിലപ്പോൾ സൂക്ഷിച്ചേക്കും, അല്ലെങ്കിൽ വിറ്റേക്കും. പക്ഷെ ഒരുകാര്യം ഉറപ്പാണ്, ഈ വിജയം എന്നെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇനി ഗ്രാന്റ് പ്രൈസാണ് എന്റെ ലക്ഷ്യം', അൽസറൂണി പറഞ്ഞു.












Click it and Unblock the Notifications