Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികളുടെ ഒരു ഭാഗ്യമേ..! ബിഗ് ടിക്കറ്റില്‍ വിജയിച്ച് വീണ്ടും മലയാളി പ്രവാസി, സമ്മാനത്തുക കേട്ടോ?

യുഎഇ ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളി പ്രവാസിക്ക് ഭാഗ്യം. ഇജാസ് യൂനസ് പഴമ്പുള്ളിച്ചിറ എന്നയാള്‍ക്കാണ് കഴിഞ്ഞ ആഴ്ചത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത്. 150000 ദിര്‍ഹമാണ് ഇജാസിന് സമ്മാനമായി ലഭിച്ചിരിക്കുന്നത് അതായത് ഏകദേശം 37 ലക്ഷം രൂപ! 34 കാരനായ ഇജാസ് എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ട്. ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്.

ഏഴ് വര്‍ഷമായി കുടുംബത്തോടൊപ്പം ഖത്തറില്‍ താമസിക്കുന്ന ഇജാസ്, അബുദാബിയുടെ ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി കേട്ടത് ഒരു വര്‍ഷം മുമ്പാണ്. അതിനുശേഷം, 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ഭാഗമായി അദ്ദേഹം എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നു. കഴിഞ്ഞ മാസം, ബിഗ് വിന്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് ടീമില്‍ നിന്ന് അദ്ദേഹത്തിന് ഒരു ഇമെയില്‍ ലഭിച്ചു.

UAE Big Ticket

'ബിഗ് ടിക്കറ്റ് ടീം പങ്കിട്ട ഇമെയില്‍ വഴിയാണ് ഞാന്‍ ബിഗ് വിന്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് ഞാന്‍ അറിഞ്ഞത്. എനിക്ക് ഇവിടെ വന്ന് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ അവര്‍ എന്റെ വിമാന ടിക്കറ്റുകളും ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസവും ക്രമീകരിച്ചു.' ബിഗ് ടിക്കറ്റ് സ്റ്റുഡിയോയില്‍ തത്സമയ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

''സ്റ്റുഡിയോ സന്ദര്‍ശിച്ച് ഒരു തത്സമയ നറുക്കെടുപ്പില്‍ വിജയിക്കാന്‍ എനിക്ക് അവസരം ലഭിച്ചത് വിശ്വസിക്കാനായില്ല. എന്റെ മുഴുവന്‍ ഗ്രൂപ്പും ആവേശഭരിതരായി, മത്സരത്തില്‍ പങ്കെടുത്ത് ഏറ്റവും വലിയ ക്യാഷ് പ്രൈസ് കൊണ്ടുവരാന്‍ അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചു.,' അദ്ദേഹം പറഞ്ഞു. 'ഹയര്‍ അല്ലെങ്കില്‍ ലോവര്‍' ഗെയിമില്‍ എല്ലാ ഹിഡന്‍-നമ്പര്‍ കാര്‍ഡുകളും ശരിയായി ഊഹിച്ചുകൊണ്ടാണ് ഇജാസ് 150,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടി.

തുടക്കം മുതല്‍ പരസ്പരം പിന്തുണച്ച സുഹൃത്തുക്കള്‍ക്കൊപ്പം സമ്മാനം പങ്ക് വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ങ്ങള്‍ പണം പരസ്പരം വിഭജിക്കാന്‍ പദ്ധതിയിടുന്നു, എന്റെ വിഹിതം ഉപയോഗിച്ച്, എന്റെ ഭാര്യയ്ക്കും മകനും സമ്മാനങ്ങള്‍ വാങ്ങാന്‍ ഞാന്‍ പദ്ധതിയിടുന്നു,' ഇജാസ് വ്യക്തമാക്കി. അതേസമയം സമ്മാനം ലഭിച്ചെങ്കിലും ബിഗ ടിക്കറ്റില്‍ ഇനിയും ഭാഗ്യപരീക്ഷണങ്ങള്‍ നടത്തും എന്ന് ഇജാസ് പറഞ്ഞു.

''എന്റെ ഗ്രൂപ്പും ഞാനും ഇതിനകം ഞങ്ങളുടെ അടുത്ത ടിക്കറ്റ് വാങ്ങിയിട്ടുണ്ട്, ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുകയും ബിഗ് ടിക്കറ്റില്‍ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് മറ്റുള്ളവര്‍ക്കുള്ള എന്റെ സന്ദേശം. ഒരു ദിവസം നിങ്ങളുടെ സമയം വരും, അതാണ് മറ്റുള്ളവര്‍ക്കുള്ള എന്റെ സന്ദേശം,' ഇജാസ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+