Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിച്ചു മോനെ.. ബിഗ് ടിക്കറ്റ് തൂത്തുവാരി മലയാളികള്‍; സമ്മാനം ലഭിച്ച നാലില്‍ മൂന്നും മലയാളികള്‍

യുഎഇയിലെ ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളികളെ തേടി ഭാഗ്യം. കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച നാല് ഇന്ത്യന്‍ പ്രവാസികളില്‍ മൂന്നും മലയാളികളാണ്. ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയം നേടിയതും മലയാളികള്‍ തന്നെ. ബിഗ് ടിക്കറ്റ് അബുദാബിയുടെ 275-ാമത് നറുക്കെടുപ്പില്‍ ആണ് മലയാളികളെ തേടി വിജയം എത്തിയത്.

ഏറ്റവും പുതിയ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ നാല് ഇന്ത്യന്‍ പ്രവാസികള്‍ക്കും 150,000 ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിച്ചത്. അതായത് 34,98,639 രൂപ! അബ്ദുള്ള പുളിക്കൂര്‍ മുഹമ്മദ്, സാലിറഹ്‌മാന്‍ പള്ളിപ്പാടത്ത്, ഷാജി മേമന എന്നീ മലയാളികള്‍ക്ക് ബിഗ് ടിക്കറ്റില്‍ വന്‍ സമ്മാനം ലഭിച്ചത്. മുംബൈ സ്വദേശിയായ ബാബുലാല്‍ ഗൗതം ആണ് വിജയിയായ നാലാമത്തെ ഇന്ത്യാക്കാരന്‍.

UAE Big Ticket

ഡെലിവറി റൈഡര്‍ ആയ അബ്ദുള്ള പുളിക്കൂര്‍ മുഹമ്മദ് ഒമ്പത് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്നു. 34 കാരനായ അബ്ദുള്ള 12 സുഹൃത്തുക്കളുടെ ഒരു ഗ്രൂപ്പിന്റെ ഭാഗമായാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. വിജയ വിവരം അറിയിച്ച് കൊണ്ട് ബിഗ് ടിക്കറ്റില്‍ നിന്ന് വന്ന കോള്‍ ലഭിച്ചപ്പോള്‍ തന്നെ അദ്ദേഹം ആവേശഭരിതനായി. 'എനിക്ക് വളരെ സന്തോഷമുണ്ട്. സമ്മാനത്തുക എന്റെ സുഹൃത്തുക്കളുമായി പങ്കിടുകയും എന്റെ പങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യും.

ബിഗ് ടിക്കറ്റ് ജീവിതം മാറ്റിമറിക്കുന്നതാണ്,' അദ്ദേഹം പറഞ്ഞു. അജ്മാനില്‍ താമസിക്കുന്ന മലയാളി ബിസിനസുകാരനായ സാലിറഹ്‌മാന്‍ പള്ളിപ്പാടത്തും 11 സുഹൃത്തുക്കളുമൊത്തുള്ള ഗ്രൂപ്പ് എന്‍ട്രിയിലൂടെയാണ് വിജയിക്കുന്നത്. ഷാജി മേമന ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ''ആ കോള്‍ എന്റെ ദിവസമാക്കി. എന്റെ കമ്പനി വിസ പുതുക്കാന്‍ ഞാന്‍ ഈ പണം ഉപയോഗിക്കും,' ഷാജി പറഞ്ഞു.

ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരും എന്നും ഭാഗ്യം എപ്പോള്‍ വേണമെങ്കിലും വന്നേക്കാം എന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ നിന്നുള്ള 68 കാരനായ ബാബുലാല്‍ ഗൗതം മുമ്പ് ഷാര്‍ജയില്‍ ഒരു കട നടത്തിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ബിഗ് ടിക്കറ്റ് യുഎഇയില്‍ ഭാഗ്യം പരീക്ഷിച്ചുവരികയാണ്. അജ്മാനില്‍ താമസിക്കുന്ന 38 കാരനായ ടുണീഷ്യന്‍ പൗരനായ സൗഹൈല്‍ ബര്‍ഹൗമിയ്ക്കും ബിഗ് ടിക്കറ്റില്‍ ഭാഗ്യം തെളിഞ്ഞു.

ഈദ് അല്‍ അദ്ഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയപ്പോഴാണ് ജീവിതം മാറ്റിമറിച്ച ആ കോള്‍ ലഭിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ഇസ്ലാമിക് ബാങ്കില്‍ ജോലി ചെയ്യുന്ന ബര്‍ഹൗമി, തന്റെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പണം ഉപയോഗിക്കാനാണ് പദ്ധതിയിടുന്നത്. ഗ്രാന്‍ഡ് പ്രൈസിനായി ഇനിയും പരിശ്രമിച്ച് കൊണ്ടിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 3 നാണ് 25 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് നറുക്കെടുപ്പ്. ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴിയോ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും അല്‍ ഐന്‍ എയര്‍പോര്‍ട്ടിലെയും കൗണ്ടറുകളില്‍ നിന്നോ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വാങ്ങാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+