ഒന്നും രണ്ടുമല്ല... 52 കോടി രൂപ! ബിഗ് ടിക്കറ്റ് ഗ്രാന്‍ഡ് പ്രൈസ് മലയാളിക്ക്
ദുബായ്: ബിഗ് ടിക്കറ്റ് അബുദാബിയുടെ ജൂണിലെ ലൈവ് നറുക്കെടുപ്പില്‍ 20 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് പ്രവാസി മലയാളിക്ക്. തൃശൂര്‍ സ്വദേശിയായ കൃഷ്ണകുമാര്‍ ശ്യാമള രവീന്ദ്രനെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. മെയ് 28 ന് വാങ്ങിയ 339729 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് കൃഷ്ണകുമാറിനെ തേടി ഭാഗ്യം എത്തിയത്. 52.32 കോടി രൂപയാണ് കൃഷ്ണകുമാറിന് സമ്മാനമായി ലഭിച്ചത്.
ലൈവ് ഷോയ്ക്കിടെ, ബിഗ് ടിക്കറ്റ് അവതാരകരായ ബൗച്രയും റിച്ചാര്‍ഡും കൃഷ്ണകുമാറിനെ ഫോണില്‍ വിളിച്ച് സന്തോഷവാര്‍ത്ത അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ആണ് അദ്ദേഹത്തെ ലൈനില്‍ ലഭിക്കുന്നത്. ബിസിനസുകാരനായ കൃഷ്ണകുമാര്‍ 23 വര്‍ഷമായി ബഹ്റൈനില്‍ താമസിക്കുന്നു. 43 കാരനായ അദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ''ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൊവിഡ് സമയത്താണ് ഞാന്‍ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ചിലപ്പോള്‍ ഞാന്‍ ഒരു ചെറിയ കൂട്ടം സുഹൃത്തുക്കളോടൊപ്പം ടിക്കറ്റുകള്‍ വാങ്ങുമായിരുന്നു. മറ്റ് ചിലപ്പോള്‍ ഞാന്‍ സ്വന്തമായി പങ്കെടുക്കുമായിരുന്നു. സമ്മാനം ലഭിച്ച ഈ ടിക്കറ്റ് ഞാന്‍ ഒറ്റയ്ക്ക് വാങ്ങിയതാണ്,' അദ്ദേഹം പറഞ്ഞു.
സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി എന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് തന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സുഹൃത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ഒരു തുക നീക്കിവെക്കും എന്നും അദ്ദേഹം പറഞ്ഞു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മൂന്ന് മാസമായി കോമയില്‍ കഴിയുന്ന ഒരു ദീര്‍ഘകാല സുഹൃത്തിനെ സഹായിക്കുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുകയുടെ ഒരു ഭാഗം തന്റെ സുഹൃത്തിനെ കൂടുതല്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൃഷ്ണകുമാറിന്റെ കര്‍ണാടക സ്വദേശിയായ സുഹൃത്ത് ബഹ്റൈനില്‍ ഒരു പടിക്കെട്ടില്‍ നിന്ന് വീണതിനെ തുടര്‍ന്ന് പരിക്കേറ്റതിനെ തുടര്‍ന്ന് കോമയിലാണ്. തങ്ങള്‍ ഏകദേശം എട്ട് വര്‍ഷമായി പരസ്പരം അറിയുന്നവരാണെന്നും അക്കാലമത്രയുംഅടുത്ത സുഹൃത്തുക്കളായി തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഇപ്പോഴും ബഹ്റൈനിലെ ഒരു മെഡിക്കല്‍ സെന്ററിലാണ്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്റെ സുഹൃത്തിന്റെ അവസ്ഥ കണ്ട് പ്രയാസത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍, 20 മില്യണ്‍ ദിര്‍ഹം അപ്രതീക്ഷിതമായി ലഭിച്ചതോടെ, ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് കൃഷ്ണകുമാര്‍ രവീന്ദ്രന്‍ പ്രതീക്ഷിക്കുന്നു. അതേസമയം ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കണമെന്ന് ഭാഗ്യാന്വേഷികളോട് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം, 48 കാരനായ അബ്ദുള്‍ റഷീദ് അല്ലിപ്ര വളപ്പില്‍ അബ്ദു എന്ന പ്രവാസി മലയാളി റാഫിളില്‍ 25 മില്യണ്‍ ദിര്‍ഹം പ്രൈസ് നേടിയിരുന്നു. അതേസമയം ബുധനാഴ്ച നടന്ന സീരീസ് 287 നറുക്കെടുപ്പില്‍, അഞ്ച് സമാശ്വാസ സമ്മാനങ്ങളുടെ വിജയികളെല്ലാം ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു എന്ന സവിശേഷതയപം ഉണ്ട്. ഒന്നാം സമാശ്വാസ സമ്മാനമാ.യ 1 മില്യണ്‍ ദിര്‍ഹം ദുബായില്‍ താമസിക്കുന്ന കിഷോറേഷ് റൂട്ടിനാണ്.
രണ്ടാം സമാശ്വാസ സമ്മാനമായ 500,000 ദിര്‍ഹം ഷാര്‍ജയില്‍ താമസിക്കുന്ന ജിനോയ് കുമാറിനും മൂന്നാം സമാശ്വാസ സമ്മാനമായ 250,000 ദിര്‍ഹം ദുബായില്‍ താമസിക്കുന്ന ശരദ് കുമാര്‍ സിംഗിനും ലഭിച്ചു. നാലാമത്തെ സമാശ്വാസ സമ്മാനമായ 100,000 ദിര്‍ഹം ഷാര്‍ജയില്‍ താമസിക്കുന്ന പര്‍ഭുറാം യാദവും അഞ്ചാമത്തെ സമാശ്വാസ സമ്മാനമായ 100,000 ദിര്‍ഹം സൗദി അറേബ്യയില്‍ താമസിക്കുന്ന പ്രകാശനും സ്വന്തമാക്കി.















Click it and Unblock the Notifications