ബിഗ് ടിക്കറ്റില്‍ 200 ഗ്രാം സ്വര്‍ണം മലയാളി പ്രവാസിക്ക്... ലഭിക്കുക 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി!

യുഎഇ ബിഗ് ടിക്കറ്റില്‍ 200 ഗ്രാം സ്വര്‍ണക്കട്ടി സമ്മാനമായി ലഭിച്ചത് മലയാളി പ്രവാസിക്ക്. അജ്മാനില്‍ ബിസിനസ് നടത്തുന്ന 44 കാരനായ ബ്രിജേഷ് മടമ്പി ഭാസ്‌കരനാണ് വിജയി. ബ്രിജേഷ് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തതിലൂടെ 200 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയാണ് സമ്മാനമായി നേടിയത്. ഈ അപ്രതീക്ഷിത നേട്ടത്തിന്റെ അമ്പരപ്പിലാണ് ബ്രിജേഷും കൂട്ടുകാരും.

ബ്രിജേഷിന്റെ കുടുംബം നാട്ടിലാണ്. ഏകദേശം മൂന്ന് വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ വഴിയാണ് ബ്രിജേഷ് ഭാസ്‌കരന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിയുന്നത്. അന്നു മുതല്‍, എന്നെങ്കിലും ഒരു സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം സ്ഥിരമായി ഇതില്‍ പങ്കെടുക്കാറുണ്ട്. ഇത്തവണ, അഞ്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് അദ്ദേഹം ഒരു ടിക്കറ്റ് വാങ്ങി. പ്രത്യേക നമ്പറുകള്‍ തിരഞ്ഞെടുക്കുന്നതിന് പകരം, യാദൃശ്ചികമായി ഒരു ടിക്കറ്റ് തിരഞ്ഞെടുക്കാനാണ് അവര്‍ തീരുമാനിച്ചത്.

UAE Big Ticket

ഒക്ടോബര്‍ മാസത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയില്‍ ഈ ടിക്കറ്റിന് സമ്മാനം ലഭിക്കുകയായിരുന്നു. 'ഞങ്ങള്‍ക്ക് സമ്മാനം ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ അതിയായ സന്തോഷം തോന്നി. സത്യത്തില്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല, കാരണം ഞങ്ങള്‍ ടിക്കറ്റ് തിരഞ്ഞെടുത്തത് യാദൃശ്ചികമായായിരുന്നു. ഞങ്ങളെല്ലാവര്‍ക്കും ഇതൊരു വലിയ അത്ഭുതമായിരുന്നു,' ബ്രിജേഷ് പറഞ്ഞു.

200 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണക്കട്ടി ആറ് സുഹൃത്തുക്കളും തുല്യമായി പങ്കിടും. തനിക്ക് ലഭിക്കുന്ന വിഹിതം എന്തുചെയ്യണമെന്ന് ബ്രിജേഷ് ഭാസ്‌കരന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, ഈ അനുഭവം തുടര്‍ന്നും നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ അവരെ പ്രേരിപ്പിച്ചിരിക്കുകയാണ്. 'ഞങ്ങള്‍ തീര്‍ച്ചയായും ഇനിയും ഒരു ഗ്രൂപ്പായി പങ്കെടുക്കും. ഭാവിയില്‍ ആഘോഷിക്കാന്‍ മറ്റൊരു അവസരം കൂടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ മാസത്തിലെ ഈ നറുക്കെടുപ്പില്‍ ബ്രിജേഷ് ഭാസ്‌കരന്‍ മാത്രമല്ല വിജയിയായത്. മറ്റ് മൂന്ന് പേര്‍ക്കും 200 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണക്കട്ടികള്‍ ലഭിച്ചു. ഇതില്‍ ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള 33 വയസ്സുകാരനായ മണികണ്ഠ അഡബാലയാണ്. സര്‍വീസ് എന്‍ജിനീയറായ അദ്ദേഹം നാല് വര്‍ഷമായി കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുന്നു.

ഫിലിപ്പീന്‍സ് സ്വദേശിയായ അസിസ്റ്റന്റ് മാനേജര്‍ അലോഹ അബെല്‍ഗാസാണ് സമ്മാനം നേടിയ മറ്റൊരാള്‍. പാകിസ്ഥാന്‍ സ്വദേശിയും ഏകദേശം ഒരു ദശകത്തോളമായി അബുദാബിയില്‍ താമസിക്കുന്നയാളുമായ ജോനാഥന്‍ ജാവേദിനും ഇതേ സമ്മാനം ലഭിച്ചു.

അതേസമയം, ബിഗ് ടിക്കറ്റിന്റെ ഒക്ടോബര്‍ പ്രൊമോഷനിലൂടെ പങ്കെടുക്കുന്നവര്‍ക്ക് 25 ദശലക്ഷം ദിര്‍ഹം വരുന്ന വമ്പന്‍ സമ്മാനം നേടാന്‍ അവസരമുണ്ട്. 2026 നവംബര്‍ 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെയായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma