ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് സമ്മാനം... 2025 ലെ ആദ്യ നറുക്കെടുപ്പിലെ കോടികള്‍ പ്രവാസി മലയാളിക്ക്
അബുദാബി: യു എ ഇയിലെ ബിഗ് ടിക്കറ്റ് നിരവധി ഭാഗ്യവാന്‍മാരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ തവണഭാഗ്യം തുണച്ചത് ഇന്ത്യക്കാരേയും അതില്‍ തന്നെ മലയാളികളേയുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഗ്രാന്റ് പ്രൈസ് വരെയുള്ള വമ്പന്‍ സമ്മാനങ്ങള്‍ മലയാളികള്‍ പലകുറി സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു മലയാളിക്ക് കൂടി ബിഗ് ടിക്കറ്റില്‍ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്.
ബിഗ് ടിക്കറ്റിന്റെ ഈ വര്‍ഷത്തെ ആദ്യ ഇ-ഡ്രോ സീരീസില്‍ ആണ് മലയാളിയായ പ്രവാസിയെ തേടി ഭാഗ്യം എത്തിയിരിക്കുന്നത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അബ്ദുള്ള സുലൈമാന്‍ എന്നയാള്‍ക്കാണ് 2025 ലെ ബിഗ് ടിക്കറ്റ് ഇ-ഡ്രോ സീരീസില്‍ ഒരു മില്യണ്‍ ദിര്‍ഹം സമ്മാനമായി ലഭിച്ചിരിക്കുന്നത്. അക്കൗണ്ടന്റായ അബ്ദുള്ള സുലൈമാന് 2.33 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്.

അബ്ദുള്ള സുലൈമാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എല്ലാ മാസവും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട് എന്നും അതിനൊരു മുടക്കവും വരുത്തിയിട്ടില്ല എന്നുമാണ് അബ്ദുള്ള സുലൈമാന്‍ പറയുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഭാഗ്യ പരീക്ഷണങ്ങള്‍ക്കൊടുവില്‍ 019362 എന്ന ടിക്കറ്റാണ് അബ്ദുള്ള സുലൈമാന് ഭാഗ്യം സമ്മാനിച്ചിരിക്കുന്നത്.
ഒരു പതിറ്റാണ്ടായി യു എ ഇയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്ള സുലൈമാന്‍ ആറ് മാസമായി സൗദി അറേബ്യയില്‍ എത്തിയിട്ട്. സമ്മാനം ലഭിച്ച വിവരം അറിയിച്ച് കോള്‍ വന്നപ്പോള്‍ അബ്ദുള്ള സുലൈമാന്‍ അതീവ ആഹ്ലാദത്തിലായിരുന്നു. താന്‍ ഒറ്റയ്ക്കാണ് ടിക്കറ്റ് എടുത്തത് എന്ന് അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ തന്നെ ഒരു മില്യണ്‍ ദിര്‍ഹം സമ്മാനത്തിന്റെ ഏക വിജയി എന്ന നിലയില്‍ മുഴുവന്‍ തുകയും അദ്ദേഹത്തിന് തന്നെ ലഭിക്കും.
സമ്മാനത്തുക കടങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കുമെന്നും കുടുംബത്തിന് കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് വരാനിരിക്കുന്ന തത്സമയ നറുക്കെടുപ്പില്‍ 25 മില്യണ്‍ ദിര്‍ഹം എന്ന ഗ്രാന്റ് പ്രൈസ് നേടാനുള്ള അവസരം നല്‍കുന്നതോടൊപ്പം ജനുവരി മുഴുവനും ഓരോ ആഴ്ചയും 1 മില്യണ്‍ ദിര്‍ഹം നേടാനുള്ള അവസരത്തിനായി അവരെ പ്രതിവാര നറുക്കെടുപ്പുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
www.bigticket.ae എന്ന വെബ്‌സൈറ്റിലോ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കൗണ്ടറുകളിലോ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാണ്. നേരത്തെ 2024 ലെ ബിഗ് ടിക്കറ്റ് ഇ-ഡ്രോ സീരീസിലെ അവസാന നറുക്കെടുപ്പിലെ സമ്മാനവും 70 കോടിയുടെ ഗ്രാന്റ് പ്രൈസും മലയാളികള്‍ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്.












Click it and Unblock the Notifications