എന്റമ്മോ..! ഇതെന്ത് ഭാഗ്യം, ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് ബംപര്‍ പ്രൈസ്! ഒന്നും രണ്ടുമല്ല.. 70 കോടി!
അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തേടി വമ്പന്‍ സമ്മാനം. ഇന്നലെ 2024 ലെ അവസാനത്തെ പ്രതിവാര നറുക്കെടുപ്പില്‍ മലയാളി യുവതിയെ തേടി 2 കോടി രൂപയുടെ സമ്മാനമെത്തിയിരുന്നു. ബിഗ് ടിക്കറ്റിന്റെ 269-ാം റാഫിള്‍ നറുക്കെടുപ്പിലും മലയാളിക്കായിരുന്നു ഗ്രാന്റ് പ്രൈസ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ 270-ാം റാഫിള്‍ നറുക്കെടുപ്പിലും മലയാളി തന്നെ സമ്മാന ജേതാവായിരിക്കുകയാണ്.
ബിഗ് ടിക്കറ്റ് റാഫിളിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ ഇന്ത്യന്‍ പ്രവാസി മനു മോഹനന്‍ 30 മില്യണ്‍ ദിര്‍ഹമാണ് സ്വന്തമാക്കിയത്. അതായത് ഏകദേശം 70 കോടി രൂപ! ടിക്കറ്റ് നമ്പര്‍ 535948 കൈവശം വച്ചിരുന്ന ബഹ്റൈന്‍ നിവാസി കൂടിയായ മനു മോഹനന് ഡിസംബര്‍ 26 ന് വാങ്ങിയ സൗജന്യ ടിക്കറ്റുകളിലൊന്നാണ് ജാക്ക്‌പോട്ട് സമ്മാനം എത്തിച്ചത് എന്നതാണ് മറ്റൊരു കൗതുകം.

രണ്ട് ബിഗ് ടിക്കറ്റ് കൂപ്പണുകള്‍ വാങ്ങുമ്പോള്‍, വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കാറുണ്ട്. ഈ സൗജന്യമായി ലഭിച്ച ടിക്കറ്റാണ് മനു മോഹനന് വമ്പന്‍ സമ്മാനം എത്തിച്ചത്. നറുക്കെടുപ്പിലെ തത്സമയ കോളിനിടെ, താന്‍ 30 ദശലക്ഷം ദിര്‍ഹം നേടിയെന്ന് അവതാരകനായ റിച്ചാര്‍ഡ്‌സ് അറിയിച്ചപ്പോള്‍ മനുമോഹന് വിശ്വസിക്കാനായില്ല. ഇത് സത്യമാണോ എന്ന് പലതവണ തിരിച്ച് ചോദിച്ച ശേഷമാണ് അദ്ദേഹം ഉറപ്പിച്ചത്.
ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂടെയാണ് ടിക്കറ്റ് വാങ്ങിയതെന്ന് മനു മോഹനന്‍ പറഞ്ഞു. 16 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നും അഞ്ച് വര്‍ഷത്തിലേറെയായി ടിക്കറ്റ് വാങ്ങുന്നുണ്ട് എന്നും മനു മോഹനന്‍ വ്യക്തമാക്കി. ഏഴു വര്‍ഷമായി താന്‍ ബഹ്റൈനില്‍ സ്ഥിരതാമസക്കാരനാണെന്ന് മനു പറഞ്ഞു. ബഹ്‌റൈനില്‍ നഴ്സായി ജോലി ചെയ്യുകയാണ് മനു മോഹനന്‍. ഈ വര്‍ഷം ബിഗ് ടിക്കറ്റ് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് മനു മോഹന് ലഭിച്ചത്.
കഴിഞ്ഞ മാസം 25 മില്യണ്‍ ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി അരവിന്ദ് അപ്പുക്കുട്ടനാണ് റിച്ചാര്‍ഡിനെ സഹായിച്ചത്. ആതിഥേയന്‍ കൈമാറിയ കാര്‍ഡുകളില്‍ നിന്ന് അദ്ദേഹം വിജയിയെ തിരഞ്ഞെടുക്കുകയായിരുന്നു. അതേസമയം ഡ്രീം കാര്‍ ഡ്രോയുടെ ഭാഗമായി, 031944 എന്ന ടിക്കറ്റ് കൈവശമുള്ള പാകിസ്ഥാന്‍ പ്രവാസി ഷക്കീറുല്ല ഖാന്‍ സീരീസ് 13 മസെരാട്ടി ഗിബ്ലിയുടെ ജേതാവായി.
മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ബിഗ് ടിക്കറ്റ് യുഎഇ നിവാസികള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്. അതേസമയം തന്റെ ടിക്കറ്റ് മറ്റ് 19 പേരുമായി പങ്കിട്ടതായും സമ്മാനത്തുക കടങ്ങള്‍ വീട്ടാനായി ഉപയോഗിക്കുമെന്നും 269-ാം റാഫിളിലിലെ ജേതാവ് അരവിന്ദ് പറഞ്ഞു. ജനുവരിയില്‍ ബിഗ് ടിക്കറ്റ് 25 മില്യണ്‍ ദിര്‍ഹം സമ്മാനമായി നല്‍കും. മാസത്തില്‍ എല്ലാ ആഴ്ചയും ഒരു ഭാഗ്യശാലിക്ക് 1 മില്യണ്‍ ദിര്‍ഹം ഇ-ഡ്രോയായിലൂടെയും ലഭിക്കും.












Click it and Unblock the Notifications