മലയാളിയുടെ ഒരു ഭാഗ്യമേ!! ബിഗ് ടിക്കറ്റില്‍ ഒരുലക്ഷം ദിര്‍ഹം മലയാളി നഴ്‌സിന്..
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിയെ തേടി സൗഭാഗ്യമെത്തി. യു എ ഇയില്‍ താമസിക്കുന്ന മലയാളി നഴ്സായ ടിന്റു ജെസ്മോനാണ് ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങള്‍ സമ്മാനം ലഭിച്ചത്. അഞ്ച് വര്‍ഷമായി തുടര്‍ച്ചയായ ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് ടിന്റു. ആദ്യമായാണ് ടിന്റുവിന് ബിഗ് ടിക്കറ്റില്‍ സമ്മാനം ലഭിക്കുന്നത്. 100,000 ദിര്‍ഹമാണ് ടിന്റുവിന് ലഭിച്ചിരിക്കുന്നത്.
അതായത് ഏകദേശം 24.56 ലക്ഷം രൂപ. അജ്മാനില്‍ താമസിക്കുന്ന ടിന്റുവിന് 40 വയസുണ്ട്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സീരീസ് 281 ല്‍ ആണ് ടിന്റുവിനെ തേടി ഭാഗ്യമെത്തിയത്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലാണ് ടിന്റു താമസിക്കുന്നത്, അവിടെയാണ് അവര്‍ തന്റെ പ്രൊഫഷണല്‍, വ്യക്തിജീവിതം കെട്ടിപ്പടുത്തത്. 522882 എന്ന നമ്പറിലുള്ള ടിക്കറ്റ് നവംബര്‍ 30 ന് 10 പേരുടെ ഒരു ഗ്രൂപ്പിന്റെ ഭാഗമാാണ് ടിന്റു വാങ്ങിയത്.

സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ട് എന്നും ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു എന്നും ടിന്റു പറഞ്ഞു. ടിന്റു ആദ്യമായി ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത് സോഷ്യല്‍ മീഡിയയിലൂടെയാണ്. പിന്നീട് ബിഗ് ടിക്കറ്റില്‍ വിജയിച്ച സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ബിഗ് ടിക്കറ്റിനെ കുറിച്ചും സമ്മാനഘടനയെ കുറിച്ചും കൂടുതലറിയാന്‍ സാധിച്ചു എന്ന് ടിന്റു പറയുന്നു.
ചുറ്റുമുള്ളവരുടെ പ്രോത്സാഹനത്താല്‍, തന്റെ ഊഴം ഒടുവില്‍ വരുമെന്ന് പ്രതീക്ഷിച്ച്, അഞ്ച് വര്‍ഷം മുമ്പാണ് താന്‍ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് എന്നും ടിന്റു കൂട്ടിച്ചേര്‍ത്തു. സമ്മാനത്തുക 10 പേര്‍ക്കുമായി തുല്യമായി വിഭജിക്കും എന്നും ബിഗ് ടിക്കറ്റ് എന്‍ട്രികള്‍ വാങ്ങുന്നത് തുടരുമെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ബിഗ് ടിക്കറ്റില്‍ സമ്മാനം ലഭിക്കുന്നത് പുതിയ കാര്യമല്ല.
ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തവണ സമ്മാനം ലഭിച്ചത് മലയാളികള്‍ക്കാണ്. കഴിഞ്ഞ ദിവസം ബിഹാറില്‍ നിന്നുള്ള 23 കാരനെ തേടിയായിരുന്നു ബിഗ് ടിക്കറ്റിലെ ഭാഗ്യമെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബായില്‍ താമസിക്കുന്ന മുഹമ്മദ് കൈമുള്ള നാസിര്‍, സഹപ്രവര്‍ത്തകര്‍ പതിവായി ഭാഗ്യം പരീക്ഷിക്കുന്നത് കണ്ടതിന് ശേഷമാണ് ബിഗ് ടിക്കറ്റില്‍ പങ്കുചേര്‍ന്നത്.
20 പേരുടെ ഗ്രൂപ്പിന്റെ ഭാഗമായാണ് നാസിറിന് സമ്മാനം ലഭിച്ചത്. നാസിറിന്റെ പേരില്‍ ആദ്യമായി വാങ്ങിയ ടിക്കറ്റില്‍ ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനത്തിന്റെ വിഹിതം ഉപയോഗിച്ച്, നാട്ടിലേക്ക് മടങ്ങുന്ന തന്റെ കുടുംബത്തെ സഹായിക്കുമെന്നും ദീര്‍ഘകാലമായി കാത്തിരുന്ന വീട് പുതുക്കിപ്പണിയുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications