Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിയുടെ ഒരു ഭാഗ്യമേ..!ബിഗ് ടിക്കറ്റില്‍ കോടികള്‍ വാരി മലയാളി സ്ത്രീ, സമ്മാനത്തുക കേട്ടോ?

അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് പലപ്പോഴും ഇന്ത്യക്കാരെ പ്രത്യേകിച്ച് മലയാളികളെ കടാക്ഷിച്ചിട്ടുണ്ട്. നിരവധി പേരാണ് ബിഗ് ടിക്കറ്റ് വിജയത്തോടെ ജീവിതം കരക്കടുപ്പിച്ചത്. ഇപ്പോഴിതാ വീണ്ടും ബിഗ് ടിക്കറ്റില്‍ മലയാളികളെ തേടി ഭാഗ്യമെത്തിയിരിക്കുകയാണ്. 2024 ലെ അവസാനത്തെ ബിഗ് ടിക്കറ്റ് മില്യണയര്‍ ഇ-ഡ്രോയിലും ഒരു മലയാളി സ്ത്രീയെ തേടിയാണ് ഭാഗ്യമെത്തിയിരിക്കുന്നത്.

എമിറേറ്റ്സില്‍ ജനിച്ചു വളര്‍ന്ന ജോര്‍ജിന ജോര്‍ജ്ജ് എന്ന സ്ത്രീക്കാണ് ബിഗ് ടിക്കറ്റില്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഒരു മില്യണ്‍ ദിര്‍ഹമാണ് ജോര്‍ജിന ജോര്‍ജ്ജിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതായത് 2.33 കോടി രൂപയാണ് ജോര്‍ജിനയ്ക്ക് ലഭിക്കുക. പുതുവര്‍ഷദിനത്തിലാണ് ജോര്‍ജിനയെ തേടി സമ്മാനമെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബാങ്ക് ഉദ്യോഗസ്ഥയാണ് ജോര്‍ജിന.

UAE Big Ticket

46 കാരിയായ ഇവര്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ദുബായിലാണ് താമസിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് ജോര്‍ജിന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്. പിന്നീട് ഏറെക്കുറെ എല്ലാ മാസങ്ങളിലും ജോര്‍ജിന ടിക്കറ്റെടുക്കാറുണ്ടായിരുന്നു. അതേസമയം സമ്മാനര്‍ഹമായ ടിക്കറ്റ് ഭര്‍ത്താവിനൊപ്പം പോയി ജോര്‍ജിന ഒറ്റയ്ക്കാണ് എടുത്തത്.

'പല വിജയികളെയും പോലെ ആദ്യം എനിക്കും ഇത് വിശ്വസിക്കാനായില്ല. സത്യം പറഞ്ഞാല്‍, റിച്ചാര്‍ഡിന്റെ ശബ്ദം എനിക്ക് പൂര്‍ണ്ണമായി പരിചിതമായിരുന്നില്ല. അതിനാല്‍ ഇത് ഒരു തട്ടിപ്പായിരിക്കാം എന്നായിരുന്നു എന്റെ ആദ്യ ചിന്ത. എന്നാല്‍ യാഥാര്‍ത്ഥ്യമാണ് എന്ന് ബോധ്യപ്പെട്ടപ്പോള്‍ വലിയ സന്തോഷം തോന്നി,' ജോര്‍ജിന പറഞ്ഞു. തന്റെ സമ്മാനത്തുക എങ്ങനെയാണ് ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നും ജോര്‍ജിന പങ്ക് വെച്ചു.

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനാണ് സമ്മാനത്തുകയുടെ ആദ്യ പങ്ക് മാറ്റി വെക്കുന്നത്. ഈ വിജയം തന്നില്‍ ശുഭാപ്തിവിശ്വാസം നിറയ്ക്കുകയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ തുടര്‍ന്നും പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും അവര്‍ വ്യക്തമാക്കി. അതേസമയം ജനുവരിയില്‍ ഉറപ്പായ 25-മില്യണ്‍ ദിര്‍ഹം സമ്മാനവും മറ്റും വാഗ്ദാനം ചെയ്ത് കൊണ്ടാണ് ബിഗ് ടിക്കറ്റ് പുതുവര്‍ഷത്തില്‍ ഭാഗ്യാന്വേഷികളെ സ്വാഗതം ചെയ്തിരിക്കുന്നത്.

എല്ലാ ആഴ്ചയും ജനുവരിയില്‍, പ്രതിവാര ഇ-ഡ്രോയില്‍ ഒരു ഭാഗ്യശാലിക്ക് 1 മില്യണ്‍ ദിര്‍ഹവും സമ്മാനമായി ലഭിക്കും. ജനുവരി 1 നും 26 നും ഇടയിലുള്ള ഒരു ഇടപാടില്‍ കുറഞ്ഞത് രണ്ട് ബിഗ് ടിക്കറ്റുകളെങ്കിലും വാങ്ങുകയാണെങ്കില്‍, ഫെബ്രുവരി 3-ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെ തത്സമയ നറുക്കെടുപ്പില്‍ ചേരാനുള്ള അവസരവും ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നുണ്ട്.

www.bigticket.ae എന്ന വെബ്‌സൈറ്റിലോ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍ ഐന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കൗണ്ടറുകളിലോ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+