Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിത്തിളക്കം; സമ്മാനം ലഭിച്ച നാലില്‍ രണ്ടും മലയാളികള്‍! ലക്ഷങ്ങള്‍ പോക്കറ്റില്‍

അബുദാബി: യുഎഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിത്തിളക്കം. ബിഗ് ടിക്കറ്റിന്റെ 'ബിഗ് വിന്‍' മത്സരത്തില്‍ സമ്മാനം നേടിയ നാല് പേരില്‍ മൂന്ന് പേരും ഇന്ത്യക്കാരാണ്. ഇതില്‍ രണ്ട് പേര്‍ മലയാളികളാണ് എന്നതാണ് മറ്റൊരു സവിശേഷത. നാല് പേര്‍ക്കും കൂടി 370,000 ദിര്‍ഹമാണ് സമ്മാനമാണ് ലഭിച്ചത്. അതായത് ഏകദേശം 87 ലക്ഷം രൂപയാണ് ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടി ലഭിക്കാന്‍ പോകുന്നത്.

ബംഗ്ലാദേശില്‍ നിന്നുള്ള പ്രവാസിയാണ് ബിഗ് വിന്നില്‍ ജയിച്ച നാലാമന്‍. ഖത്തറില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ ആല്‍വിന്‍ മൈക്കിളിന് 150,000 ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതായത് ഏകദേശം 35 ലക്ഷം രൂപ. 073786 എന്ന നമ്പറിലുള്ള ടിക്കറ്റ് ആല്‍വിന്‍ ഓണ്‍ലൈനായാണ് വാങ്ങിയത്. അബുദാബിയില്‍ താമസിക്കുന്ന രണ്ട് മലയാളി പ്രവാസികളായ സന്ദീപ് വാഴയിലും ഷറഫുദ്ദീന്‍ ഷറഫും ബിഗ് ടിക്കറ്റിലൂടെ 60000 ദിര്‍ഹം വീതമാണ് സ്വന്തമാക്കിയിരിക്കുന്നത്.

UAE Big Ticket

ഏകദേശം 15 ലക്ഷം രൂപയാണ് ഇരുവര്‍ക്കും ലഭിക്കാന്‍ പോകുന്നത്. 33 കാരനായ സന്ദീപ് പ്രോജക്ട് എച്ച്എസ്ഇ മാനേജറായി കഴിഞ്ഞ പത്ത് വര്‍ഷമായി അബുദാബിയില്‍ താമസിക്കുകയാണ്. സന്ദീപും അദ്ദേഹത്തിന്റെ 15 സുഹൃത്തുക്കളും ചേര്‍ന്നാണ് ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിച്ചത്. സമ്മാനത്തുക പങ്കാളികള്‍ക്കൊപ്പം പങ്കിടും എന്നും സാമ്പത്തിക കടങ്ങള്‍ വീട്ടാന്‍ ഉപയോഗിക്കുമെന്നും സന്ദീപ് പറഞ്ഞു.

''എന്റെ ഭാര്യയെയും മകളെയും യുഎഇയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. ഒരുമിച്ച് കുടുംബജീവിതം ആസ്വദിക്കാനുള്ള വഴിയാണ് തെളിഞ്ഞിരിക്കുന്നത്. ഈ വിജയം എന്റെ കുടുംബത്തിന്റെ ഭാവി മെച്ചപ്പെടുത്താന്‍ എനിക്ക് അവസരം നല്‍കി. എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്നത് തുടരും,' സന്ദീപ് വ്യക്തമാക്കി. 36 കാരനായ ഷറഫുദ്ദീന്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്.

ഷറഫുദ്ദീനും 15 പേര്‍ക്കൊപ്പം ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. ''എന്റെ മകള്‍ക്ക് വേണ്ടതെല്ലാം വാങ്ങാന്‍ ഞാന്‍ സമ്മാനത്തിന്റെ എന്റെ പങ്ക് ഉപയോഗിക്കും. തുടര്‍ന്നും ടിക്കറ്റെടുക്കാന്‍ ഈ വിജയം പ്രേരിപ്പിക്കുന്നു. പ്രതീക്ഷ കൈവിടരുത്, ഒരു ദിവസം നിങ്ങളുടെ ഊഴമായിരിക്കാം', അദ്ദേഹം പറഞ്ഞു. അതേസമയം ബംഗ്ലാദേശി പ്രവാസിയായ തപന്‍ദാസിന് ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്.

23 ലക്ഷം രൂപയാണ് തപന്‍ദാസിന് ലഭിക്കുക. ബാര്‍ബറായ തപന്‍ ദാസ് സമ്മാനത്തുക കൊണ്ട് സ്വന്തം ബിസിനസ് ആരംഭിക്കാനാണ് ആഗ്രഹിക്കുന്നത്. 30 കാരനായ തപന്‍ദാസ് കഴിഞ്ഞ ആറ് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നു. 20 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനത്തുകയില്‍ ഒരു പങ്ക് കുടുംബത്തിന് അയച്ചുകൊടുക്കം എന്നും ബിഗ് ടിക്കറ്റില്‍ ഇനിയും ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരിയില്‍ നടക്കുന്ന നറുക്കെടുപ്പില്‍ ഒരു ഭാഗ്യശാലിക്ക് 20 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് ലഭിക്കും. ഇതിന് പുറമേ, എല്ലാ ആഴ്ചയും രണ്ട് ഭാഗ്യശാലികള്‍ക്ക് ആഴ്ചതോറുമുള്ള ഇ-ഡ്രോകളില്‍ 250,000 ദിര്‍ഹം നേടാനുള്ള അവസരം ലഭിക്കും. ടിക്കറ്റുകള്‍ ഔദ്യോഗിക വെബ്സൈറ്റിലോ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും അല്‍ ഐന്‍ എയര്‍പോര്‍ട്ടിലും സ്ഥിതി ചെയ്യുന്ന കൗണ്ടറുകളിലോ ലഭ്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+