Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റരാത്രി കൊണ്ട് വാച്ച്മാന്‍ കോടീശ്വരനായി... ബിഗ് ടിക്കറ്റിലെ കോടികള്‍ വീണ്ടും ഇന്ത്യക്കാരന്

അബുദാബി: യു എ ഇയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പലപ്പോഴും ഭാഗ്യം കടാക്ഷിച്ചിട്ടുള്ളത് ഇന്ത്യക്കാരെയാണ്. ഈ ആഴ്ചത്തെ നറുക്കെടുപ്പിലും അതിന് മാറ്റമൊന്നും വന്നിട്ടില്ല. ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ മില്യണയര്‍ ഇലക്ട്രോണിക് നറുക്കെടുപ്പിലും ഇന്ത്യക്കാരനായ പ്രവാസിയെ തേടിയാണ് കോടികളുടെ ഭാഗ്യം കൈവന്നിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയെ ആണ് ഭാഗ്യദേവത ഇത്തവണ തുണച്ചത്.

60 കാരനായ നാമ്പള്ളി രാജമല്ലയ്യ ആണ് ബിഗ് ടിക്കറ്റില്‍ സമ്മാനം നേടിയിരിക്കുന്നത്. ഒരു മില്യണ്‍ ദിര്‍ഹമാണ് രാജമല്ലയ്യയ്ക്ക് ലഭിച്ചിരിക്കുന്നത്. അതായത് രണ്ട് കോടിയിലേറെ (2,32,76,460 രൂപ) ഇന്ത്യന്‍ രൂപ! ബിഗ് ടിക്കറ്റിന്റെ 270-ാം നറുക്കെടുപ്പില്‍ 406835 എന്ന നമ്പറിലുള്ള ടിക്കറ്റാണ് നാമ്പള്ളി രാജമല്ലയ്യയെ സമ്മാനത്തിന് അര്‍ഹമാക്കിയത്. കഴിഞ്ഞ 30 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുകയാണ് രാജമല്ലയ്യ.

UAE Big Ticket

ഇടയ്ക്കിടെ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട് എന്ന് അദ്ദേഹം പറയുന്നു. ഇത്തവണ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുത്തത്. ടിക്കറ്റ് വാങ്ങാന്‍ സംഭാവന നല്‍കിയ ഒരു കൂട്ടം സുഹൃത്തുക്കളുമായി അദ്ദേഹം സമ്മാനത്തുക പങ്കിടും. തനിക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഇത് എന്ന് രാജമല്ലയ വിജയത്തിന് ശേഷം ബിഗ് ടിക്കറ്റ് അധികൃതരോട് പ്രതികരിച്ചു.

നാല് വര്‍ഷം മുന്‍പ് സുഹൃത്തുക്കളില്‍ നിന്നാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. തുടന്ന് തന്റെ ശമ്പളത്തില്‍ നിന്ന് മിച്ചം പിടിക്കുന്ന പണം ഉപയോഗിച്ച് ടിക്കറ്റ് വാങ്ങാന്‍ തുടങ്ങി. 20 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഇത്തവണ ടിക്കറ്റ് വാങ്ങിയത്. ഇനിയും ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജമല്ലയ്യയുടെ ഭാര്യ നാട്ടിലാണെങ്കിലും മക്കള്‍ യു എ ഇയിലുണ്ട്.

സമ്മാനത്തുക തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഉപയോഗിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഡിസംബറിലെ ഗ്യാരണ്ടീഡ് 30 ദശലക്ഷം ദിര്‍ഹം (69,85,44,600 രൂപ) സമ്മാനം പ്രഖ്യാപിച്ചു. ഇതിനൊപ്പം പ്രതിവാര ഇ-നറുക്കെടുപ്പിലൂടെ നാല് കോടീശ്വരന്‍മാരേയും തിരഞ്ഞെടുത്തിട്ടുണ്ട്. യുഎഇ നിവാസികള്‍ക്ക് 20,000 ദിര്‍ഹം (4,65,696 രൂപ) മുതല്‍ 150,000 ദിര്‍ഹം (34,92,723 രൂപ) വരെ ക്യാഷ് പ്രൈസുകള്‍ നേടാം.

1000 ദിര്‍ഹത്തിന് (23,284 രൂപ) രണ്ട് ടിക്കറ്റുകള്‍ വാങ്ങാം. 2025 ജനുവരി 1 ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കാനുള്ള അവസരമാണ് ഇത് ഭാഗ്യാന്വേഷികള്‍ക്ക് നല്‍കുന്നത്. ബിഗ് ടിക്കറ്റ് വെബ്സൈറ്റില്‍ ഓണ്‍ലൈനായോ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും അല്‍ ഐന്‍ എയര്‍പോര്‍ട്ടിലെയും ഇന്‍-സ്റ്റോര്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+