യുഎഇ ബുള്ളറ്റ് ട്രെയിന്‍ മിന്നല്‍ വേഗത്തില്‍; വന്ദേഭാരത് പകുതിയേ വരൂ, ദുബായ്-അബുദാബി 30 മിനുട്ടില്‍
ദുബായ്: ബുള്ളറ്റ് ട്രെയിന്‍ ഇറക്കാനുള്ള നീക്കത്തിലാണ് യുഎഇ. യുഎഇയിലെ എല്ലാ എമിറേറ്റ്‌സുകളും ബന്ധിപ്പിക്കുന്ന പ്രൊജക്ട് ആണ് ആലോചനയില്‍. ഘട്ടങ്ങളായിട്ടായിരിക്കും എല്ലായിടത്തേക്കും ട്രെയിന്‍ എത്തുക. ഒമാന്‍ അതിര്‍ത്തി വരെ നിലവില്‍ പദ്ധതിയിടുന്ന ബുള്ളറ്റ് ട്രെയിന്‍ ജിസിസി റെയില്‍വെ ശൃംഖല യാഥാര്‍ഥ്യമായാല്‍ അയല്‍ രാജ്യങ്ങളിലേക്കും സര്‍വീസ് നടത്തും.
ഹൈസ്പീഡ് പാസഞ്ചര്‍ ട്രെയിന്‍ പോകുന്ന പാതയില്‍ തന്നെയാകും ചരക്കു വണ്ടികളും സര്‍വീസ് നടത്തുക. അതിവേഗ ട്രെയിന്‍ വരുന്നതോടെ യുഎഇ നഗരങ്ങള്‍ തമ്മിലുള്ള അകലം കുറയും. ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രയ്ക്ക് വെറും 30 മിനുട്ടില്‍ താഴെ സമയം മതിയാകും. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയിലാകും സര്‍വീസ്...

ഇത്തിഹാദ് റെയില്‍ കഴിഞ്ഞ ദിവസമാണ് യുഎഇയുടെ ഹൈസ്പീഡ് പാസഞ്ചര്‍ ട്രെയിന്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അബുദാബി-ദുബായ് എമിറ്റേറ്റുകള്‍ക്കിടയില്‍ 30 മിനുട്ടില്‍ താഴെ സമയം കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കും. 6 സ്റ്റേഷനുകളാണ് പരിഗണനയില്‍. റീം ഐസ്ലാന്റ്, സഅദിയ്യത്ത്, യാസ് ഐസ്ലാന്റ്, അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളം, ദുബായിലെ അല്‍ ജദഫ് എന്നിവയായിരിക്കും സ്റ്റേഷനുകള്‍.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും മറ്റു കാര്യങ്ങളിലേക്ക് കടക്കുക. എപ്പോഴാണ് സര്‍വീസ് സമ്പൂര്‍ണ തോതില്‍ സാധ്യമാകുക എന്ന് അധികൃതര്‍ വിശദീകരിച്ചില്ല. പദ്ധതി യാഥാര്‍ഥ്യമായാല്‍ യുഎഇയുടെ ജിഡിപിയില്‍ കോടികളുടെ വരുമാനം കൂടി ചേര്‍ക്കാന്‍ കഴിയുന്ന സാഹചര്യമാകും. ഒമാന്റെ അതിര്‍ത്തി വരെ സര്‍വീസ് ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എല്ലാ എമിറേറ്റിസിനെയും ബന്ധിപ്പിക്കുന്ന ട്രെയിനില്‍ ഒരു സമയം 400 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
വന്ദേഭാരതും യുഎഇ അതിവേഗ ട്രെയിനും
അതേസമയം, യുഎഇ ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെ വന്ദേഭാരതിനേക്കാള്‍ മികച്ചതാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വേഗതയുടെ കാര്യത്തില്‍ വന്ദേഭാരതിനേക്കാള്‍ ഇരട്ടിയിലധികമാകും യുഎഇ ട്രെയിന്‍. ഇന്ത്യയും യുഎഇയും അടുത്ത സൗഹൃദം പുലര്‍ത്തുന്നതിനാല്‍ പരസ്പരം സാങ്കേതിക വിദ്യ കൈമാറ്റ ചര്‍ച്ചകളും പ്രതീക്ഷിക്കാം.
ഇന്ത്യയില്‍ വേഗതയിലും ആഡംബരത്തിലും ഒന്നാമന്‍ വന്ദേഭാരത് എക്‌സ്പ്രസ് ആണ്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് വന്ദേഭാരതിന്റെ സര്‍വീസ്. ചില റൂട്ടുകളില്‍ ഈ വേഗതയില്‍ സര്‍വീസ് നടത്താന്‍ വന്ദേഭാരതിന് സാധിക്കുന്നില്ല. അതേസമയം, യുഎഇയുടെ ബുള്ളറ്റ് ട്രെയിന്‍ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയാണ് പറയപ്പെടുന്നത്.
ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്ന ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. 2033 ആകുമ്പോഴേക്കും ബുള്ളറ്റ് ട്രെയിന്‍ വരുമെന്നാണ് പ്രതീക്ഷ. മുംബൈ- അഹമ്മദാബാദ് റൂട്ടിലാകും സര്‍വീസ്. വന്ദേഭാരതിന്റെ കശ്മീര്‍ സര്‍വീസ് ആണ് നിലവില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ ഉറ്റുനോക്കുന്നത്. ചിനാബ് പാലത്തിലൂടെ കടന്ന് കശ്മീര്‍ താഴ്‌വരെ വരെ നീളുന്ന സര്‍വീസ് അടുത്ത മാസം ആരംഭിച്ചേക്കും.












Click it and Unblock the Notifications