യുഎഇ വിളിക്കുന്നു, ഷാര്‍ജയില്‍ 2000 തൊഴില്‍ അവസരങ്ങള്‍, പരിശീലന വേളയില്‍ 6000 ദിര്‍ഹം ശമ്പളം
ദുബായ്: യുഎഇയിലെ ഷാര്‍ജ എമിറേറ്റ്‌സില്‍ ഒരുങ്ങുന്നത് വന്‍ ജോലി അവസരം. ഈ വര്‍ഷത്തേക്ക് പ്രഖ്യാപിച്ച 44.5 ബില്യണ്‍ ദിര്‍ഹമിന്റെ ബജറ്റ് പദ്ധതികളുടെ ഭാഗമായിട്ടാണ് ജോലികള്‍ ഒരുങ്ങുന്നത്. ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 1000 പേര്‍ക്ക് സര്‍ക്കാര്‍ തസ്തികകളില്‍ നിയമനം നല്‍കാന്‍ ഉത്തരവിട്ടു. ഇതോടെ ബജറ്റിന് കീഴില്‍ തൊഴില്‍ അവസരങ്ങള്‍ 2000 ആയി ഉയര്‍ന്നു.
പുതിയ ബിരുദ ധാരികളെയും വിദഗ്ധ ജോലിക്കാരെയും ലക്ഷ്യമിട്ടാണ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. സ്വദേശികള്‍ക്കാണ് ജോലി ലഭിക്കുക എങ്കിലും അനുബന്ധ അവസരങ്ങളില്‍ നിരവധി വിദേശികള്‍ക്കും ജോലി കിട്ടും. ബജറ്റില്‍ വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. തൊഴില്‍ ലഭിക്കുന്ന 1000 പേര്‍ക്ക് പരിശീലന കാലയളവില്‍ 6000 ദിര്‍ഹം അലവന്‍സ് കിട്ടും.

പ്രൊഫഷണല്‍ ജോലി അവസരങ്ങളാണ് ഷാര്‍ജ പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്താഴ്ച മുതല്‍ അഭിമുഖങ്ങള്‍ സംഘടിപ്പിക്കും. ഫെബ്രുവരി മുതല്‍ പ്രത്യേക പരിശീലനം നല്‍കും. ശേഷമായിരിക്കും നേരിട്ട് സര്‍ക്കാര്‍ ഓഫീസുകളില്‍ നിയമിക്കുക. ആര്‍ക്കിടെക്ചറല്‍ എഞ്ചിനിയറിങ്, അക്കൗണ്ടിങ്, ഐടി, പ്രോഗ്രാമിങ് എന്നിവയിലാണ് പരിശീലനം.
പ്രതീക്ഷയോടെ മലയാളികള്‍
മാനവ വിഭവ ശേഷി വകുപ്പ്, റോഡ് ഗതാഗത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, മുന്‍സിപ്പാലിറ്റികള്‍ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായിട്ടാണ് പരിശീലനം നല്‍കുന്നത്. ബിരുദ വിദ്യാര്‍ഥികള്‍ക്ക് 393 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്നും ഷാര്‍ജ ഭരണാധികാരി പ്രഖ്യാപിച്ചു. എമിറാത്തി വിദ്യാര്‍ഥികള്‍ക്കാണ് ഇത് ലഭിക്കുക. പ്രധാനപ്പെട്ട നാല് സര്‍വകലാശാലകളില്‍ പഠനം നടത്താനാണ് സ്‌കോര്‍ഷിപ്പ് നല്‍കുന്നത്.
തൊഴില്‍ അവസരങ്ങളുടെ പുതിയ വിവരങ്ങള്‍ക്ക് ഷാര്‍ജ മാനവ വിഭവ ശേഷി വകുപ്പിന്റെ വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഫോളോ ചെയ്യണം. പുതിയ ബജറ്റ് ഷാര്‍ജയില്‍ നിരവധി പരോക്ഷ ജോലി അവസരങ്ങളും സൃഷ്ടിക്കും. ഇവിടെ പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് 35 ശതമാനമാണ് മാറ്റിവയ്ക്കുന്നത്. സ്വകാര്യ കമ്പനികള്‍ ആയിരിക്കും പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുക.
സ്വദേശികള്‍ക്കാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച നേരിട്ടുള്ള നിയമനം ലഭിക്കുക. എന്നാല്‍ ബജറ്റിലെ പദ്ധതികളില്‍ പരോക്ഷ ജോലി വിദേശികള്‍ക്ക് കിട്ടും. സ്വകാര്യ കമ്പനികള്‍ സര്‍ക്കാരുമായി സഹകരിച്ച് നിരവധി പദ്ധതികളുടെ ഭാഗമാകുന്നുണ്ട്. ഇവിടെ പ്രവാസികള്‍ക്ക് ജോലി ലഭിക്കും. അതുകൊണ്ടുതന്നെ ഷാര്‍ജ ഭരണകൂടത്തിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ മലയാളികള്‍ക്കും അവസരങ്ങളുടെ വാതില്‍ തുറക്കും.












Click it and Unblock the Notifications