ദുബായിലെ ഇറാനിയന്‍ റെഡ് ക്രസന്റ് ആശുപത്രി അടച്ചുപൂട്ടി യുഎഇ; ആസ്തികള്‍ മരവിപ്പിച്ചു?
ദുബായിലെ ഇറാനിയന്‍ റെഡ് ക്രസന്റ് ആശുപത്രി യുഎഇ നിര്‍ബന്ധിതമായി അടച്ചുപൂട്ടി. ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ മാറ്റിയതായും ആസ്തികള്‍ മരവിപ്പിച്ചതായും ഇറാന്റെ റെഡ് ക്രസന്റ് സൊസൈറ്റി മേധാവി പറഞ്ഞു. ആശുപത്രി ഡയറക്ടറെ യുഎഇ അധികൃതര്‍ ചോദ്യം ചെയ്യുകയും ചെയ്തു. നിയമ പരിരക്ഷകള്‍ ഉണ്ടായിരുന്നിട്ടും എമിറാത്തി അധികൃതര്‍ ആശുപത്രി അടച്ചുപൂട്ടിയെന്ന് ഇറാന്റെ റെഡ് ക്രസന്റ് സൊസൈറ്റി മേധാവി പിര്‍ഹോസൈന്‍ കോളിവാണ്ട് പറഞ്ഞു.
''നിര്‍ഭാഗ്യവശാല്‍, നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അവര്‍ ആശുപത്രി നിര്‍ബന്ധിതമായി അടച്ചുപൂട്ടി രോഗികളെ അവിടെ നിന്ന് മാറ്റി,'' കോളിവാണ്ട് പറഞ്ഞു എന്ന് ഇറാന്‍ മാധ്യമമായ വന ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രി ഡയറക്ടറെ യാത്രാ വിലക്കിന് വിധേയമാക്കിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനും നിയമ നടപടികള്‍ക്കുമായി ദിവസവും വിളിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയുടെ പണ ആസ്തികളും കുടിശ്ശികയുള്ള വരുമാനവും കോടതി ഉത്തരവ് മരവിപ്പിച്ചു. ആശുപത്രി ജീവനക്കാരെ ദുബായിലെ അവരുടെ ജീവനക്കാരുടെ താമസസ്ഥലങ്ങളില്‍ നിന്ന് പുറത്താക്കിയതായും കോളിവാണ്ട് ആരോപിച്ചു. ടെഹ്റാന്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നിയമപരമായ മാര്‍ഗങ്ങളിലൂടെ കേസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ വഴി ഈ വിഷയങ്ങളെല്ലാം ഞങ്ങള്‍ പിന്തുടരുകയും ഫലം ലഭിക്കുന്നതുവരെ ഞങ്ങളുടെ പരാതികള്‍ തുടരുകയും ചെയ്യും,' അദ്ദേഹം പറഞ്ഞു. ''ടോസ്‌ക കപ്പലിലെ ജീവനക്കാരുടെ മോചനത്തിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചതുപോലെ, റെഡ് ക്രസന്റ് ആശുപത്രി ജീവനക്കാരുടെ സാഹചര്യം പരിഹരിക്കാന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തും,' ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ പ്രസിഡന്റ് പറഞ്ഞു
ദുബായിലെ ഇറാനിയന്‍ റെഡ് ക്രസന്റ് ആശുപത്രി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയും ഇറാനിയന്‍ പൗരന്മാര്‍ക്കും യുഎഇയിലെ മറ്റ് താമസക്കാര്‍ക്കും മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം, നിരവധി പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്‍ വിരുദ്ധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
അമേരിക്കയ്‌ക്കെതിരായ ഇറാന്റെ പ്രത്യാക്രമണം ഗള്‍ഫ് രാജ്യങ്ങളിലെ ക്യാംപുകള്‍ ലക്ഷ്യമിട്ടായിരുന്നു. ഇത്തരത്തില്‍ ഇറാന്റെ ആക്രമണത്തില്‍ ഗള്‍ഫിലെ നിരവധി അടിസ്ഥാന സൗകര്യ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. നേരത്തെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദുബായിലെ ഇറാനിയന്‍ സര്‍ക്കാര്‍ അഫിലിയേറ്റഡ് ആശുപത്രി യുഎഇ അധികാരികള്‍ അടച്ചുപൂട്ടിയിരുന്നു. യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലൊന്നും നടപടി നേരിട്ടിരുന്നു.
സ്‌കൂളുകളും ഒരു സോഷ്യല്‍ ക്ലബ്ബും ഉള്‍പ്പെടെ ദുബായിലെ ഇറാനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരായും നടപടി സ്വീകരിച്ചിരുന്നു. ഇറാനിയന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.















Click it and Unblock the Notifications