യുഎഇയിലെ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ ജാഗ്രതൈ!! മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ കൗണ്‍സില്‍
ദുബായ്: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യു എ ഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍. ഡാറ്റ ചോര്‍ച്ച തടയാന്‍ ഫോണിലെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യണം എന്ന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളോട് യു എ ഇ സൈബര്‍ സുരക്ഷാ കൗണ്‍സില്‍ നിര്‍ദേശിച്ചു. തങ്ങളുടെ എക്‌സ് അക്കൗണ്ടിലൂടെയാണ് യു എ ഇ സൈബര്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രതികരണം.
ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ കാണപ്പെടുന്ന അതീവ അപകടസാധ്യതയുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ച് അതോറിറ്റി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഗൂഗിള്‍ അപ്ഡേറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഡാറ്റ നഷ്ടം, നിങ്ങളുടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെടുക, നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ ഫോണില്‍ ക്ഷുദ്രകരമായ സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുക, അതിന്റെ നിയന്ത്രണം ഏറ്റെടുക്കല്‍ എന്നിവക്ക് ഇടയാകാം.

ആന്‍ഡ്രോയിഡിന്റെ 11, 12, 12എല്‍, 13, 14 എന്നീ പതിപ്പുകള്‍ ഈ ഭീഷണിക്ക് ഇരയാകുമെന്ന് കൗണ്‍സില്‍ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, 2023 ഡിസംബറില്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സോഫ്റ്റ്വെയറുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച് കൗണ്‍സില്‍ സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം യുഎഇയിലെ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ആപ്പുകളും (56.44 ശതമാനം) ഡൗണ്‍ലോഡ് ചെയ്ത് 30 ദിവസത്തിനുള്ളില്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നു എന്ന പഠനവും പുറത്തുവന്നിരുന്നു.
ആപ്പ്‌സ്ഫ്‌ളയര്‍ റിസര്‍ച്ച് അനുസരിച്ച് ബ്രാന്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ യുഎഇ ഉപഭോക്താക്കള്‍ എളുപ്പത്തില്‍ നിരാശരാവുകയാണ്. ആന്‍ഡ്രോയിഡ് ആപ്പുകളുടെ ശരാശരി 30 ദിവസത്തെ അണ്‍ഇന്‍സ്റ്റാള്‍ നിരക്ക് യഥാക്രമം 46.76 ശതമാനവും 47.82 ശതമാനവും ഉള്ള യുഎസ്, യുകെ തുടങ്ങിയ വിപണികളെ അപേക്ഷിച്ച് യുഎഇയില്‍ വളരെ കൂടുതലാണ്.
യു എ ഇയിലെ 10 ബിസിനസുകളില്‍ ഒമ്പതും ഉപഭോക്താക്കളുമായി ഇടപഴകുന്നതിന് ഒരു ആപ്പ് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഉപഭോക്താവിന്റെ സ്മാര്‍ട്ട്ഫോണുകളില്‍ ഇവക്ക് സ്ഥിരമായി ഒരു സ്ഥാനം നേടുന്നതും പരിപാലിക്കുന്നതും വളരെ ബുദ്ധിമുട്ടാണ് എന്നാണ് പഠനം കാണിക്കുന്നത് എന്ന് ആപ്പ്‌സ്ഫ്‌ളയറിലെ ജനറല്‍ മാനേജര്‍ പോള്‍ റൈറ്റ് പറഞ്ഞു
ലൈഫ്സ്‌റ്റൈല്‍ ആപ്പുകള്‍ 30 ദിവസത്തിനുള്ളില്‍ 86 ശതമാനവും അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു. ഈ ആപ്ലിക്കേഷനുകളില്‍ ഏറ്റവും മികച്ച 10 ശതമാനം പോലും 50 ശതമാനം അണ്‍ഇന്‍സ്റ്റാള്‍ നിരക്ക് നേരിട്ടു. ഫിനാന്‍സ്, ഷോപ്പിംഗ്, ഫുഡ് & ബിവറേജ് ആപ്ലിക്കേഷനുകള്‍ എന്നിവയെല്ലാം യഥാക്രമം 70 ശതമാനം, 66 ശതമാനം, 62 ശതമാനം എന്നിങ്ങനെ അണ്‍ഇന്‍സ്റ്റാള്‍ നിരക്കുകള്‍ കാണിക്കുന്നു.












Click it and Unblock the Notifications