പെരുന്നാളിന് യുഎഇക്കാർക്ക് ആർമാദിക്കാം: 9 ദിവസത്തെ അവധി, ശമ്പളവും ലഭിക്കും; ആർക്കെല്ലാം അവധി ലഭിക്കും
ദുബായ്: പെരുന്നാള്‍ എല്ലാ രാജ്യങ്ങളിലും ആഘോഷത്തിന്റെ വേളയാണ്. അറബ് രാഷ്ട്രങ്ങളിലാണെങ്കില്‍ ആഘോഷത്തിന്റെ പൊലിമയും പ്രൗഢിയും വർധിക്കും. പെരുന്നാളിനോട് അനുബദ്ധിച്ച് ദീർഘനാള്‍ നീണ്ട് നില്‍ക്കുന്ന അവധിയും അറബ് രാജ്യങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. ഇപ്പോഴിതാ യു എ ഇ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് തങ്ങളുടെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പൊതുമേഖലയിലെ ജീവനക്കാർക്കെല്ലാം ഈ അവധി ബാധകമായിരിക്കും. അതായത് സർക്കാറിന് കീഴില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടേയുള്ള പ്രവാസികള്‍ക്കും ഈ അവധി ലഭിക്കും. ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഏപ്രിൽ 8 തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് യു എ ഇ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയും ഞായറും യുഎഇയിൽ ഔദ്യോഗിക വാരാന്ത്യ ദിനങ്ങളായതിനാൽ ചെറിയ പെരുന്നാള്‍ ആഘോഷിക്കാൻ ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ ഇടവേളയാണ് ലഭിക്കുക.

പെരുന്നാള്‍ മാസപ്പിറവി കണ്ടാലും ഇല്ലെങ്കിലും അവധി ഔദ്യോഗികമായി ഏപ്രിൽ 8 ന് ആരംഭിക്കും. ഇസ്ലാമിക കലണ്ടർ പ്രകാരം, ചന്ദ്രനെ കാണുന്നത് അനുസരിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. റമദാനിന് ശേഷമുള്ള ശവ്വാൽ മാസം ഒന്നാം തിയതിയാണ് ഈദ് അൽ ഫിത്തർ, അഥവാ ചെറിയ പെരുന്നാള്‍ ദിനമായി ആഘോഷിക്കുന്നത്.
വിശുദ്ധ മാസത്തിന്റെ അവസാനത്തില്‍ ഇത്രയധികം അവധി ഒന്നിച്ച് ലഭിച്ചതോടെ ജീവനക്കാർ വലിയ സന്തോഷത്തിലാണ്. ഇത്രയധികം ദിവസം നീണ്ടുനില്‍ക്കില്ലെങ്കിലും സ്വകാര്യ മേഖലയിലെ കമ്പനികളും മൂന്നോ നാലോ ദിവസത്തെ അവധി പ്രഖ്യാപിച്ചേക്കും. അതിന് മുന്നോടിയായി ശനിയും ഞായറും വരുന്നതിനാല്‍ അവർക്കും അഞ്ച് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന അവധി ലഭിച്ചേക്കും.
നേരത്തെ നോമ്പ് തുടങ്ങുന്നതിന് മുന്നോടിയായി ജോലി സമയം വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനവും യു എ ഇ സർക്കാർ പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയലും ജോലി സമയം കുറിച്ചു. സാധാരണ യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ട് മണിക്കൂറാണ് ജോലി സമയം. അതായത് രാവിലെ 7.30 മുതല്‍ 3.30 വരെ.
തിങ്കള്‍ മുതല്‍ വ്യാഴം വരെ പൂർണ്ണ പ്രവർത്തി ദിവസവും വെള്ളിയാഴ്ച പകുതി ദിനവുമാണ് ജോലി. അതായത് ശനി, ഞായര്‍ എന്നീ ദിവസങ്ങള്‍ക്ക് പുറമെ, വെള്ളിയാഴ്ച ഹാഫ് ഡേ അവധിയാണ്. എന്നാല്‍ റമദാനില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ജോലി സമയത്തില്‍ മൂന്നര മണിക്കൂറാണ് കുറച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഒന്നര മണിക്കൂറും കുറച്ചു. ആരുടേയും ശമ്പളത്തില്‍ കുറവ് വരുത്തിയില്ല എന്നതിന് പുറമെ അധിക മണിക്കൂർ ജോലി ചെയ്യുന്നവർക്കും കൂടുതല്‍ ശമ്പളവും പ്രഖ്യാപിച്ചു.












Click it and Unblock the Notifications