യുഎഇ പ്രവാസികള്‍ക്ക് സന്തോഷിക്കാം; പെട്രോള്‍, ഡീസല്‍ വില കുറച്ചു... 3400 പേര്‍ക്ക് ജയില്‍ മോചനം
ദുബായ്: യുഎഇയില്‍ നിന്ന് സന്തോഷം നല്കുന്ന രണ്ട് വാര്‍ത്തയാണ് വന്നിരിക്കുന്നത്. 52ാം ദേശീയ ദിന ആഘോഷത്തോട് അനുബന്ധിച്ച് 3400ലധികം തടവുകാര്‍ക്ക് മോചനം നല്കാന് തീരുമാനിച്ചു. നിരവധി വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭരണാധികാരികള്‍ പൊതുമാപ്പ് നല്കി മോചനത്തിന് വഴിതെളിയിച്ചത്. അതേസമയം, യുഎഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ സന്തോഷിക്കാന്‍ സാധിക്കുന്നതാണ് മറ്റൊരു തീരുമാനം.
പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ഇന്ധന വില നിര്‍ണയ സമിതി തീരുമാനിച്ചിരിക്കുകയാണ്. മൂന്ന് തരം പെട്രോളുകള്‍ക്കും ഡീസലിനും വില കുറഞ്ഞത് യുഎഇയിലുള്ളവര്‍ക്ക് നേട്ടമാകും. ഡിസംബര്‍ മാസത്തേക്കുള്ള വിലയാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച മുതല്‍ പുതിയ വില ഈടാക്കും. വില സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ അറിയാം...

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് ഡിസംബറില്‍ നല്‍കേണ്ട വില 2.96 ദിര്‍ഹമാണ്. നവംബറില്‍ 3.03 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ഇനി നല്‍കേണ്ടത് 2.85 ദിര്‍ഹമാണ്. നവംബറില്‍ 2.92 ദിര്‍ഹമായിരുന്നു. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.77 ദിര്‍ഹമാണ് ഇനി ചെലവ്. നവംബറില്‍ 2.85 ദിര്‍ഹമായിരുന്നു നല്‍കിയിരുന്നത്. ഡീസല്‍ ലിറ്ററിന് 3.19 ദിര്‍ഹം നല്‍കണം. നവംബറില്‍ 3.42 ദിര്‍ഹമായിരുന്നു.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമയിട്ടാണ് തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ ഭരണാധികാരികള്‍ തീരുമാനിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് 1018 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം 1249 തടവുകാരെ മോചിപ്പിക്കാനാണ് നിര്‍ദേശിച്ചത്. വിവിധ രാജ്യക്കാര്‍ ഇതില്‍പ്പെടും.
ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാരെ വിട്ടയക്കാനാണ് നിര്‍ദേശിച്ചത്. അജ്മാന് ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി 143 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവിട്ടു. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി 113 തടവുകാരെ വിട്ടയക്കാന്‍ നിര്‍ദേശിച്ചു.
റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി 442 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. തടവുകാരുടെ സ്വഭാവവും അവര്‍ ചെയ്ത കുറ്റത്തിന്റെ തീവ്രതയും പരിശോധിച്ചാണ് മോചിപ്പിക്കുക. പൊതുമാപ്പ് നല്‍കുന്നത് ഉപാധിയോടെയാകും. വിശുദ്ധ റമദാന്, ചെറിയ പെരുന്നാള്‍ വേളയിലും സമാനമായ രീതിയില്‍ തടവുകാരെ മോചിപ്പിക്കാറുണ്ട്.
എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആചരിക്കുക. 1971ല്‍ ഐക്യ എമിറേറ്റ്സ് രൂപീകരിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമാണിത്. ദുബായില്‍ പ്രത്യേക പരിപാടികള്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കും. രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ചവരെ ഓര്‍ക്കുന്നതിന് നവംബര്‍ 30ന് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications