Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ വിമാനത്തില്‍ വന്‍ തിരക്ക്; ടിക്കറ്റ് നിരക്ക് 44670 രൂപ, കണ്ണൂര്‍-ഫുജൈറ ഇന്‍ഡിഗോ വരുന്നു

ദുബായ്/ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് വലിയ ആശ്വാസമായിരിക്കെ പ്രവാസികളുടെ ആധി തീരുന്നില്ല. യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് ആകാശം തൊട്ടുനില്‍ക്കുകയാണ്. ചില ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധനവാണ് കാണിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള തിങ്കളാഴ്ചത്തെ ടിക്കറ്റ് നിരക്ക് 44670 രൂപയാണ്.

പഞ്ചാബിലെ വിമാനത്താവളങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചിട്ടതാകാം നിരക്ക് കൂടാന്‍ കാരണം എന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ചണ്ഡീഗഡ്, അമൃതസര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. അതുകൊണ്ടുതന്നെ ഡല്‍ഹിയില്‍ നിന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നതാണ്. ഇതാണ് ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണം. വിമാനത്താവളങ്ങള്‍ തുറന്ന് പഴയ രീതിയിലേക്ക് സര്‍വീസ് മാറിയാല്‍ ടിക്കറ്റ് നിരക്ക് 21050 രൂപയിലേക്ക് കുറയുമെന്നാണ് പ്രതീക്ഷ.

uae-india flight ticket

ഡല്‍ഹി-അബുദാബി വിമാനടിക്കറ്റ് 51600 ആണ് തിങ്കളാഴ്ച കാണിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ച 90300 രൂപയും. ഡല്‍ഹി-ഷാര്‍ജ റൂട്ടില്‍ 31439 രൂപയ്ക്കും 27278 രൂപയ്ക്കുമിടയിലാണ് വരുന്ന കുറച്ച് ദിവസങ്ങളില്‍ നിരക്ക് കാണിക്കുന്നത്. ഈ റൂട്ടില്‍ യാത്രക്കാരുടെ തിരക്ക് കൂടിയിരിക്കുകയാണ്. ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസം വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു.

indigo-kannur-uae

കണ്ണൂര്‍-ഫുജൈറ വിമാനം 15ന് തുടങ്ങും

കണ്ണൂരില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് ഈ മാസം 15 മുതല്‍ ആരംഭിക്കും. രാത്രി 8.55നാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കുക. 11.25ന് ഫുജൈറയില്‍ എത്തും. അടുത്ത ദിവസം പുലര്‍ച്ചെ 3.40ന് കണ്ണൂരിലേക്ക് മടങ്ങും. രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന ക്രമത്തിലാണ് സര്‍വീസ്.

അതേസമയം, മുംബൈയിലേക്കും പുതിയ സര്‍വീസ് തുടങ്ങാന്‍ ഇന്‍ഡിഗോ തീരുമാനിച്ചു. മെയ് 15ന് രാത്രി 12.25ന് ഫുജൈറയില്‍ നിന്ന് പുറപ്പെടുന്ന വിമാനം 4.50ന് മുംബൈയിലെത്തും. പുലര്‍ച്ചെ 1.10ന് മുംബൈയില്‍ നിന്ന് ഫുജൈറയിലേക്കും സര്‍വീസുണ്ട്. ഈ വിമാനം 2.40നാണ് ഫുജൈറയില്‍ എത്തുക. സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡിഗോ വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായില്‍ നിന്ന് ഫുജൈറയിലേക്ക് ഇന്ത്യന്‍ പ്രവാസികള്‍ക്കായി പ്രത്യേക ബസ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മുംബൈയിലേക്കും കണ്ണൂരിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേകം ബസ് സര്‍വീസുകളാണ്. ഇവയുടെ സമയം, സ്റ്റോപ്പ് എന്നിവ സംബന്ധിച്ച് വ്യക്തമായി ചോദിച്ചറിഞ്ഞ ശേഷമാകണം യാത്രയ്ക്ക് ഒരുങ്ങേണ്ടത്.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+