പ്രവാസികളെ നാട്ടിലേക്ക് പണം അയക്കല്ലേ: രൂപ കുതിച്ചു, ഏഴ് മാസത്തെ ഉയർന്ന നില, ദിർഹത്തിന്റെ മൂല്യം ഇടിഞ്ഞു
ഡല്‍ഹി: ഏറെ നാളുകള്‍ക്ക് ശേഷം ഡോളറിനെതിരേയുള്ള വിനിമയ നിരക്കില്‍ നേട്ടം കൊയ്ത് രൂപ. ഏഴ് മാസത്തെ ഉയർന്ന നിരക്കായ 83.78-ലേക്കാണ് രൂപ ഇന്ന് കുതിച്ചത്. 84.09-ൽ ശക്തമായ തുടക്കം ലഭിച്ച രൂപ, 71 പൈസയുടെ നേട്ടത്തോടെ 2.5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന വർധന രേഖപ്പെടുത്തി വിദേശ ഓഹരി നിക്ഷേപങ്ങളും ഡോളർ വിൽപ്പനയുമാണ് രൂപയുടെ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങള്‍. ഫെബ്രുവരി 10ന് രേഖപ്പെടുത്തിയ 87.95 ആണ് രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം നിലവാരം.
'ഓഹരി, ഡെറ്റ് മേഖലകളിലെ ശക്തമായ നിക്ഷേപ ഒഴുക്കാണ് രൂപയുടെ മൂല്യവർധനവിന് കാരണം' സിആർ ഫോറെക്സ് അഡ്വൈസേഴ്സിന്റെ എംഡി അമിത് പബാരി പറഞ്ഞു. യുഎസ് - ഇന്ത്യ താരിഫ് ചർച്ചകളെക്കുറിച്ചുള്ള ട്രംപിന്റെ പോസിറ്റീവ് പ്രസ്താവനകളും രൂപയ്ക്ക് അനുകൂലഘടകമായി മാറി. 2025 മാർച്ചിൽ, 84 ബില്യൺ ഡോളറിന്റെ ഷോർട്ട് പൊസിഷൻ ഉണ്ടായിരുന്നെങ്കിലും, ആർ ബി ആ ഡോളർ വാങ്ങാതെ വിദേശ പണം രാജ്യത്തേക്ക് വരാൻ അനുവദിച്ചതും രൂപയുടെ മൂല്യം ഉയർത്തുന്നതില്‍ കാരണമായെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

രൂപയുടെ മൂല്യം ഉയരുന്നത് രാജ്യത്തെ സംബന്ധിച്ച് സാമ്പത്തിക മേഖലയിലെ പ്രധാന നേട്ടമാണ്, വലിയ തോതില്‍ ഇറക്കുമതിയെ ആശ്രയികുന്ന ഒരു രാജ്യം എന്ന നിലയില്‍ പ്രത്യേകിച്ചും. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഡോളർ നിരക്കുകളിലുള്ള ഇടപാടുകളില്‍ നാം കൂടുതല്‍ പണം ചിലവഴിക്കേണ്ടി വരും. മറിച്ച് മൂല്യം ഉയർന്ന് നില്‍ക്കുമ്പോള്‍ ഡോളറിനെതിരെ നമുക്ക് ആനുകൂല്യം ലഭിക്കുന്നു.
രൂപയുടെ ഈ തിരിച്ച് വരവ് നേരിയ പ്രത്യക്ഷത്തില്‍ തിരിച്ചടിയാകുക പ്രവാസികള്‍ക്കാണ്. രൂപ ശക്തിപ്പെട്ടതോടെ, പ്രവാസികൾക്ക് അവരുടെ വിദേശ വരുമാനം ഇന്ത്യയിലേക്ക് അയയ്ക്കുമ്പോൾ കുറഞ്ഞ മൂല്യമാണ് ലഭിക്കുന്നത്. ഉദാഹരണത്തിന്, 1000 ഡോളർ അയക്കുമ്പോള്‍ മുമ്പ് നാട്ടിലെ 84000 രൂപ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോൾ അത് 83780 രൂപ മാത്രമായിരിക്കും. രൂപ കൂടുതൽ ശക്തിപ്പെട്ടാൽ, ഇത് 83000-നും താഴെയാകാം.
യു എ ഇ ദിർഹത്തിനെതിരേയും രൂപ ശക്തിപ്പെട്ടിട്ടുണ്ട്. ഇന്നലെ യു എ ഇ ദിർഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് 22.89 ആയിരുന്നെങ്കില്‍ ഇന്ന് അത് 22.79 ലേക്ക് എത്തി. അതായത് ഇന്നലെ 1000 ദിർഹം അയച്ച ഒരാള്‍ക്ക് 22890 രൂപ ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ലഭിക്കുക 22790 രൂപയാണ്. രൂപ ശക്തിപ്പെടുന്നതിന് അനുസരിച്ച് ഈ അകലം കൂടിക്കൂടി വരും. എന്‍ ആർ ഒ, എന്‍ ആർ ഈ അക്കൗണ്ടുകളിലൂടെ ഇന്ത്യൻ ഓഹരി, മ്യൂച്വൽ ഫണ്ട്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നിക്ഷേപിക്കുന്ന പ്രവാസികൾക്ക് രൂപയുടെ മൂല്യവർധന കുറഞ്ഞ വിനിമയ മൂല്യം മൂലം ലാഭം കുറയ്ക്കുന്നു.
രൂപയുടെ മൂല്യവർധന തുടരാൻ സാധ്യതയുള്ളതിനാൽ, വലിയ തുകകൾ അയയ്ക്കുന്നതിന് പ്രവാസികള്‍ വിനിമയ നിരക്കുകൾ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് . യു പി ഐ, സ്വിഫ്റ്റ്, അല്ലെങ്കിൽ ഫിന്ടെക് പ്ലാറ്റ്‌ഫോമുകൾ വഴി കുറഞ്ഞ ചെലവിൽ പണം അയയ്ക്കാം.
അതേസമയം രൂപ ശക്തമാകുന്നത് ക്രൂഡ് ഓയിൽ, ഇലക്ട്രോണിക്സ്, മറ്റ് അവശ്യ ഇറക്കുമതികളുടെ ചിലവ് കുറയ്ക്കുകയും കയറ്റുമതി ഉൽപ്പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യം ലഭിക്കാനും ഇടയാക്കുന്നു. വിദേശ നിക്ഷേപ ഒഴുക്ക് വർധിക്കുന്നത് ഇന്ത്യൻ ഓഹരി വിപണിയെ ശക്തിപ്പെടുത്തുന്നത് വിപണിയില്‍ നേട്ടമുണ്ടാക്കുന്നതാണ് മറ്റൊരു അനുകൂല ഘടകം.


Click it and Unblock the Notifications