ദിർഹം കുതിച്ചു, സെപ്തംബറില്‍ പ്രവാസികള്‍ക്ക് കോളടിച്ചു; കാത്തിരിന്നാല്‍ ഇനിയും ലാഭം
ഇന്ത്യന്‍ രൂപ അടക്കമുള്ള വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം ഇടിയുന്നത് യു എ ഇ പ്രവാസികള്‍ക്ക് ഗുണകരമാകുന്നു. ദിർഹവുമായുള്ള ഇന്ത്യൻ രൂപ, ഫിലിപ്പൈൻ പെസോ, പാകിസ്താൻ രൂപ എന്നിവയുടെ വിനിമയ നിരക്കിലുണ്ടായിരിക്കുന്ന വർധനവ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. ഇന്ത്യൻ രൂപ - 24.09, പാകിസ്താൻ രൂപ 76.67, ഫിലിപ്പൈൻ പെസോ - 15.82 എന്നിങ്ങനെയാണ് ഒരു യു എ ഇ റിയാലുമായുള്ള നിലവിലെ വിനിമയ നിരക്ക്.
ഈ നിരക്കുകൾ ഈ വർഷത്തെ ശരാശരി നിരക്കുകളെക്കാൾ ഉയർന്നതാണ്. ഉദാഹരണത്തിന് ഇന്ത്യന്‍ രൂയും റിയാലും തമ്മിലുള്ള 2025-ലെ ശരാശരി വിനിമയ നിരക്ക് 23.57 ആണ്. അതോടൊപ്പം തന്നെ പിഎച്ച്‌പി 15.89 വരെ എത്തിയിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് കഴിഞ്ഞ ആഴ്ചകളിലാണ് കൂടുതല്‍ ശക്തമായത്. സെപ്റ്റംബറിൽ ഇന്ത്യന്‍ രൂപ 24.09 ലേക്ക് എത്തി. ഏഷ്യൻ കറൻസികളിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചതും നമ്മുടെ സ്വന്തം ഇന്ത്യന്‍ രൂപയായിരുന്നു. ഫിലിപ്പൈൻ പെസോയും ഒരു മാസത്തിനിടെ 15.77-15.78-ലേക്ക് ഇടിഞ്ഞു.

യു എ ഇയിലെ വിദേശ തൊഴിലാളികളിൽ 40% ഇന്ത്യക്കാരും, 10% ഫിലിപ്പൈൻസുകാരും, 8% പാകിസ്താനികളുമാണ്. 2024-ൽ യു എ ഇയിൽ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം 183 ബില്യൺ ദിർഹം വരെയായി ഉയർന്നു. 2023 ല്‍ ഇത് 169.2 ബില്യൺ ദിർഹമായിരുന്നു. മുന്‍വർഷങ്ങളുടെ തുടർച്ചയെന്നോണം ഈ വർഷം പണം അയക്കലിലെ ട്രെൻഡ് ശക്തമായി തന്നെ തുടരുകയാണ്.
ഇന്ത്യൻ രൂപയുടെ ദുർബലതയ്ക്ക് പ്രധാന കാരണങ്ങൾ
- അമേരിക്കൻ താരിഫുകളും വ്യാപാര ആശങ്കകളും: യുഎസ്-ഇന്ത്യ വ്യാപാര പ്രശ്നങ്ങൾ, അധിക ടാരിഫുകൾ മൂലം റൂപ 2025-ൽ ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി മാറി.
- ഡോളറിന്റെ ശക്തി: യുഎസ് ഫെഡറൽ റിസർവിന്റെ നയങ്ങള്‍, ഏഷ്യൻ കറൻസികളിലെ ഔട്ട്ഫ്ലോകൾ എന്നിവകാരണം ഡോളറുമായുള്ള മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തി.
- ആഭ്യന്തര ഘടകങ്ങൾ: ഇന്ത്യയിലെ പണപ്പെരുപ്പം, ഫോറെക്സ് റിസർവുകളിലെ സമ്മർദ്ദം.
രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ സംബന്ധിച്ച് വലിയ സാമ്പത്തി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെങ്കിലും പ്രവാസികളെ സംബന്ധിച്ച് ചെറിയ ആശ്വാസമായി മാറാറുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ വർഷം 1000 ദിർഹം നാട്ടിലേക്ക് അയക്കുന്ന ഒരു പ്രവാസിയെ സംബന്ധിച്ച് അവർക്ക് ആ തുകയ്ക്ക് നാട്ടില്‍ ലഭിക്കുന്ന മൂല്യം 22000 ആണെങ്കില്‍ ഇപ്പോള്‍ അത് 24000 ത്തില്‍ അധികമാണ്. അതായത് രണ്ടായിരത്തിലേറെ രൂപയുടെ ലാഭം. ഈ ആനുകൂല്യം മുതലെടുക്കുന്നതിനായി കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ പത്ത് ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്.
ഫിലിപ്പൈൻസിൽ നിന്നുള്ള തൊഴിലാളികൾക്കും സമാനമായ ഗുണം ലഭിച്ചു. ഒരു മാസത്തിനിടെ പെസോയുടെ 1% ഇടിവ് കുടുംബങ്ങളുടെ വാങ്ങൽശേഷി 2-3% വർധിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. അതേസമയം കൂടതല്‍ ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പൈസ സ്വരൂപിച്ച് വെച്ച് അയക്കാന്‍ കാത്തിരിക്കുന്നവരുമുണ്ട്. ആ കാത്തിരിപ്പ് ഒരു പക്ഷെ ഗുണം ചെയ്തേക്കാമെന്നും വിദഗ്ധർ പറയുന്നു. അമേരിക്കന്‍ നയങ്ങള്‍ കാരണം രൂപയുടെ മൂല്യം വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടിഞ്ഞേക്കാം എന്നാണ് കണക്കുകൂട്ടല്‍.












Click it and Unblock the Notifications