രൂപ താഴേക്ക്!! യുഎഇ ദിര്‍ഹം മൂല്യം കൂടി; പ്രവാസികള്‍ക്ക് ലോട്ടറി, കാത്തിരുന്നാല്‍ ഇനിയും കൂടും
ദുബായ്: ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞതോടെ വിദേശ കറന്‍സികള്‍ക്ക് മൂല്യം വന്‍തോതില്‍ വര്‍ധിച്ചു. ഡോളറിന്റെ കരുത്ത് വര്‍ധിച്ചതാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായത്. ഡോളര്‍ സൂചിക സര്‍വകാല റെക്കോര്‍ഡ് നിരക്കിലാണ്. ഡോളര്‍ കരുത്ത് ഇനിയും വര്‍ധിപ്പിക്കുമെന്നും കേള്‍ക്കുന്നു. ഇതോടെ ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച തുടരും. അതായത്, യുഎഇ ദിര്‍ഹം ഉള്‍പ്പെടെയുള്ള ജിസിസിയിലെ ആറ് രാജ്യങ്ങളിലെ കറന്‍സി മൂല്യവും വര്‍ധിക്കും.
പ്രവാസി സമൂഹത്തിന് ഇപ്പോള്‍ നല്ല അവസരമാണ് കൈവന്നിരിക്കുന്നത്. വിദേശത്തെ അവരുടെ അധ്വാനത്തിന് മൂല്യം കൂടുന്ന സാഹചര്യമാണിത്. തിടുക്കത്തില്‍ നാട്ടിലേക്ക് പണം അയച്ച് ലാഭം കൊയ്യാന്‍ പ്രവാസികള്‍ ശ്രമിക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തിടുക്കം വേണ്ടെന്നും കാത്തിരുന്നാല്‍ ഇനിയും ലാഭം കൊയ്യാനാകുമെന്നുമാണ് വിപണി നല്‍കുന്ന സന്ദേശം.

ഡോളര്‍ സൂചിക 109.90ന് മുകളിലെത്തിയിട്ടുണ്ട്. വൈകാതെ 110 ആയി ഉയര്‍ന്നേക്കും. ഡോളര്‍ സൂചിക ഉയരുന്നു എന്നതിന് അര്‍ഥം ഡോളറുമായി മല്‍സരിക്കുന്ന മറ്റു കറന്‍സികളുടെ മൂല്യം കുറയുന്നു എന്നാണ്. ഇവിടെയാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടി ലഭിക്കുന്നത്. അതേസമയം, രൂപയുടെ മൂല്യം ഉയര്‍ത്താനുള്ള ശ്രമം റിസര്‍വ് ബാങ്ക് തുടരുന്നുണ്ട്.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 86.36 എന്ന നിരക്കിലെത്തി. ആദ്യമായിട്ടാണ് രൂപ ഇത്രയും താഴേക്ക് പോകുന്നത്. എന്നാല്‍ ഇവിടെയും നില്‍ക്കില്ല എന്നാണ് വിവരം. ഇനിയും രൂപ മൂല്യം ഇടിഞ്ഞ് മൂക്കു കുത്തിയേക്കാം. വൈകാതെ രൂപയുടെ മൂല്യം 90 ലേക്ക് എത്തിയേക്കുമെന്ന് പറയപ്പെടുന്നു. ഈ സംഖ്യ പ്രവചനമാണെങ്കിലും രൂപ പൊടുന്നനെ മുന്നേറാനുള്ള സാധ്യത ഇല്ല എന്ന് ഉറപ്പിച്ചു പറയാം.
രൂപയുടെ മൂല്യം കുറയുന്നു എന്ന് പറഞ്ഞാല്‍, ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില വര്‍ധിക്കുമെന്നതാണ്. ഇന്ത്യ പ്രധാനമായും ഇറക്കുന്ന വസ്തുവാണ് ക്രൂഡ് ഓയില്‍. ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളര്‍ പിന്നിട്ടു. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയാണ്. ഉയര്‍ന്ന വില നല്‍കി ക്രൂഡ് ഓയില്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഇന്ത്യയുടെ വ്യാപാര കമ്മി കൂടാന്‍ ഇത് കാരണമാകും.
അതേസമയം, യുഎഇ പ്രവാസികള്‍ രൂപയുടെ മൂല്യം തിരയുന്ന തിരക്കിലാണ്. എക്‌സ്‌ചേഞ്ചുകളില്‍ ഇതുസംബന്ധിച്ച അന്വേഷണം വര്‍ധിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലുള്ള മൂല്യ വ്യത്യാസം 23.45 ആണ്. ഇത്രയും കൂടുതല്‍ മൂല്യം ദിര്‍ഹത്തിന് ലഭിക്കുന്നത് ആദ്യമാണ്. ഇനിയും ദിര്‍ഹം മൂല്യം കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരും ദിവസങ്ങളിലും രൂപ മൂല്യം ഇടിയുമെന്നും അതുകൊണ്ടുതന്നെ പ്രവാസികള്‍ കാത്തിരുന്നാല്‍ ലാഭം കൊയ്യാമെന്നും നിരീക്ഷിക്കുന്നവരുണ്ട്. യുഎഇയിലെ സ്വര്‍ണത്തിന്റെ വിലയും പുറത്തുവന്നിട്ടുണ്ട്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 325.25 ദിര്‍ഹമാണ് വില. 22 കാരറ്റ് ഗ്രാമിന് 301 ദിര്‍ഹവും 21 കാരറ്റ് ഗ്രാമിന് 291.50 ദിര്‍ഹവും 18 കാരറ്റ് ഗ്രാമിന് 249.75 ദിര്‍ഹവുമാണ് വില. യുഎഇയില്‍ ഇന്ന് സ്വര്‍ണവില കുറയുകയാണ് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications